Kerala News

സില്‍വര്‍ ലൈന്‍ സമരത്തിന്റെ ഒന്നാംഘട്ട വിജയം; സമരക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ടം വിജയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കല്ലിടല്‍ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം ചെവിക്കൊള്ളാതിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ ബോധോദയം ഉണ്ടായിരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി. സര്‍ക്കാര്‍ ജനങ്ങളോട് തെറ്റ് സമ്മതിക്കണം. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിരിക്കുന്ന മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ”തൃക്കാക്കരയില്‍ ജനങ്ങളെ സമീപിച്ചപ്പോള്‍ ജനരോഷം സര്‍ക്കാരിന് ബോധ്യപ്പെട്ടു. കമ്മീഷന്‍ റെയിലിന് ജനം എതിരായതു കൊണ്ടാണ് കല്ലിടല്‍ […]

Kerala News

കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍, സര്‍വേയ്ക്ക് ഇനി ജിപിഎസ് സംവിധാനം

കെ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടല്‍ നിര്‍ത്തി കേരള സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണം. കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് നടപടി. കേരള റെയില്‍ ഡലവപ്പ്മെന്റ് കോര്‍പ്പറേഷന്റെ അപേക്ഷപ്രകാരമാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. പദ്ധതിയ്ക്കായി ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ-റെയില്‍ മാനേജിങ് ഡയറക്ടര്‍ ഈ […]

Kerala News

സില്‍വര്‍ ലൈന്‍; വീണ്ടും കൈ പുസ്തകമിറക്കാന്‍ സര്‍ക്കാര്‍, അഞ്ച് ലക്ഷം കോപ്പികള്‍ കൂടി പുറത്തിറക്കും

കേരള സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പ്രചരണത്തിന് വീണ്ടും കൈ പുസ്തകമിറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിക്കെതിരെ ശക്തമായ പ്രചാരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ജനങ്ങളെ ബോധവല്‍കരിക്കാന്‍ സര്‍ക്കാര്‍ കൈപ്പുസ്തകവുമായി രംഗത്തെത്തിയത്. അതിരടയാള കല്ലിടല്‍ താല്‍കാലികമായി നിര്‍ത്തിയിരിക്കുകയാണെങ്കിലും ജനങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കലാണ് ലക്ഷ്യം. സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം എന്ന കൈ പുസ്തകത്തിന്റെ അഞ്ച് ലക്ഷം കോപ്പി കൂടി പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി 7. 5 ലക്ഷം രൂപ കൂടി അനുവദിച്ചു ഉത്തരവിറങ്ങി. നേരത്തെ നാലരക്കോടി ചെലവില്‍ […]

Kerala News

കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്‍ എംപി

റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ മാനേജ്‌മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവരുന്ന കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കേരള ഗവര്‍ണ്ണര്‍ക്ക് കത്തുനല്‍കി. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മാത്രമെ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളൂയെന്നിരിക്കെ വളഞ്ഞവഴിയിലൂടെ ഭരണം പിടിക്കുന്നതിന് വേണ്ടിയാണ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്നത്. തെക്കന്‍ മേഖാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി 56 അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ വോട്ട് ചെയ്യുകയും ഇതിനെതിരെ കോണ്‍ഗ്രസ് […]

Kerala News

വിലക്കയറ്റം രൂക്ഷമായിട്ടും പിണറായി സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാതെ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് ചെന്നിത്തല

നിത്യോപയോഗസാധനങ്ങളുടെ വില വര്‍ധനവിനെതിരെ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് എന്നു കേട്ടാല്‍ ചെപ്പടിവിദ്യ കാട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പിണറായി സര്‍ക്കാര്‍ വിലക്കയറ്റം രൂക്ഷമായിട്ടും നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സാധാരണ സിപിഎം തെരഞ്ഞെടുപ്പു വരുമ്പോള്‍ ചില ചെപ്പടിവിദ്യകള്‍ കാണിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാറുണ്ട്. ഇപ്രാവശ്യം അതും ഇത് വരെ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണം. കനത്ത വിലക്കയറ്റം സാധാരണക്കാരുടെ കുടംബ ബഡ്ജറ്റിന്റെ […]

Kerala News

പാതയോരങ്ങളിലെ കൊടിമരങ്ങള്‍ക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പൊതു ഇടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുത് എന്നാണ് മാര്‍ഗനിര്‍ദേശം. ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കില്‍, തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാര്‍ അടിയന്തിരമായി അവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. സംസ്ഥാനത്ത് സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടെ കൊടിമരങ്ങളും […]

Kerala News

പുതുക്കിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭ;ഡ്രൈ ഡേ തുടരും,ഐടി മേഖലയിൽ പബ്

  • 30th March 2022
  • 0 Comments

സംസ്ഥാനത്ത് പുതുക്കിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭ.ഐടി മേഖലയിൽ പബ് ആരംഭിക്കാനും സംസ്ഥാനത്ത് വിദേശമദ്യ ചില്ലറ വിൽപന ശാലകളുടെ എണ്ണം വർധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ മദ്യനയം. ഇതിനുള്ള ഐ‌ ടി സെക്രട്ടറിയുടെ റിപ്പോർട്ടാണ് സർക്കാർ അം​ഗീകരിച്ചത്. പഴ വർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ കർഷകർക്ക് അനുമതി നൽകും.സംസ്ഥാനത്ത് മദ്യശാലകളിലെ നീണ്ട ക്യൂ ഒഴിവാക്കും. എല്ലായിടത്തും പ്രീമിയം കൗണ്ടറുകൾ തുടങ്ങും. ഉപഭോക്താക്കൾക്കെത്തി ആവശ്യമായ മദ്യം തെര‍ഞ്ഞെടുക്കാൻ സംവിധാനം ഒരുക്കും. വാക്ക് ഇൻ സംവിധാനത്തിന് […]

National News

കേരളത്തിന് ഇത്ര ആസ്തിയുണ്ടോ ? ; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

  • 14th March 2022
  • 0 Comments

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. രണ്ട് വർഷം പൂർത്തിയായാൽ പെൻഷൻ നൽകുന്ന സംവിധാനം രാജ്യത്ത് മറ്റൊരിടത്തും ഇല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന കെഎസ്ആർടിസിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ പരാമർശം. കെഎസ്ആർടിസിക്ക് നിലവിൽ ഡീസൽ ലിറ്ററിന് ഏഴ് രൂപയിലധികം നൽകിയാണ് ലഭിക്കുന്നത്. ഇത് കെഎസ്ആർടിസിയെ വലിയ സാമ്പത്തിക നഷ്ടത്തിലേക്കാണ് എത്തിക്കുന്നതെന്ന് അഭിഭാഷകൻ വി.ഗിരി കോടതിയിൽ പറഞ്ഞു. ഇതിനിടെയാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷനുമായി ബന്ധപ്പെട്ട പരാമർശം […]

News

കര്‍ഷകര്‍ക്ക് ഒരു കൈ സഹായം: കാര്‍ഷിക കര്‍മസേന രൂപീകരിച്ചു

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തില്‍ കാര്‍ഷിക കര്‍മസേന രൂപീകരിച്ചു. കര്‍ഷകരുടെ ആവശ്യത്തിനായി കുറഞ്ഞ നിരക്കില്‍ സഹായങ്ങള്‍ ചെയ്തുനല്‍കാന്‍ വേണ്ടിയാണ് കര്‍മ്മസേന രൂപീകരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കൃഷിവകുപ്പിന് കീഴിലാണ് പദ്ധതി. കുന്ദമംഗലം പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം ആവശ്യമെങ്കില്‍ മറ്റു പഞ്ചായത്തുകളിലും സഹായം ലഭ്യമാക്കും. കാര്‍ഷിക കര്‍മസേനയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യത്തോടെയാണ് സഹായങ്ങള്‍ എത്തിക്കുക. 25 ടെക്‌നീഷ്യന്‍മാരും നിരവധി കര്‍ഷകരും അടങ്ങുന്നതാണ് സേന. കാട് വെട്ടുയന്ത്രം, ട്രാക്ടര്‍, ട്രില്ലര്‍, അര്‍ബാന എന്നിവയെല്ലാം ഇപ്പോള്‍ സേനയ്ക്കുണ്ട്. കര്‍ഷകരില്‍ നിന്ന് തെരഞ്ഞെടുത്തവരാണ് […]

error: Protected Content !!