Kerala News

പുതുക്കിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭ;ഡ്രൈ ഡേ തുടരും,ഐടി മേഖലയിൽ പബ്

സംസ്ഥാനത്ത് പുതുക്കിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭ.ഐടി മേഖലയിൽ പബ് ആരംഭിക്കാനും സംസ്ഥാനത്ത് വിദേശമദ്യ ചില്ലറ വിൽപന ശാലകളുടെ എണ്ണം വർധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ മദ്യനയം. ഇതിനുള്ള ഐ‌ ടി സെക്രട്ടറിയുടെ റിപ്പോർട്ടാണ് സർക്കാർ അം​ഗീകരിച്ചത്. പഴ വർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ കർഷകർക്ക് അനുമതി നൽകും.സംസ്ഥാനത്ത് മദ്യശാലകളിലെ നീണ്ട ക്യൂ ഒഴിവാക്കും. എല്ലായിടത്തും പ്രീമിയം കൗണ്ടറുകൾ തുടങ്ങും. ഉപഭോക്താക്കൾക്കെത്തി ആവശ്യമായ മദ്യം തെര‍ഞ്ഞെടുക്കാൻ സംവിധാനം ഒരുക്കും. വാക്ക് ഇൻ സംവിധാനത്തിന് പ്രാധാന്യം നൽകും.ഐടി മേഖലയുടെ നിരന്തരം ആവശ്യം പരിഗണിച്ചാണ് പബുകള്‍ ആരംഭിക്കാന്‍ അംഗീകാരം നല്‍കിയതെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു.എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനുമാണ് തീരുമാനമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു.
സംസ്ഥാനത്തെ ഐ ടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!