കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തില്‍ കാര്‍ഷിക കര്‍മസേന രൂപീകരിച്ചു. കര്‍ഷകരുടെ ആവശ്യത്തിനായി കുറഞ്ഞ നിരക്കില്‍ സഹായങ്ങള്‍ ചെയ്തുനല്‍കാന്‍ വേണ്ടിയാണ് കര്‍മ്മസേന രൂപീകരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കൃഷിവകുപ്പിന് കീഴിലാണ് പദ്ധതി. കുന്ദമംഗലം പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം ആവശ്യമെങ്കില്‍ മറ്റു പഞ്ചായത്തുകളിലും സഹായം ലഭ്യമാക്കും. കാര്‍ഷിക കര്‍മസേനയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യത്തോടെയാണ് സഹായങ്ങള്‍ എത്തിക്കുക. 25 ടെക്‌നീഷ്യന്‍മാരും നിരവധി കര്‍ഷകരും അടങ്ങുന്നതാണ് സേന. കാട് വെട്ടുയന്ത്രം, ട്രാക്ടര്‍, ട്രില്ലര്‍, അര്‍ബാന എന്നിവയെല്ലാം ഇപ്പോള്‍ സേനയ്ക്കുണ്ട്.
കര്‍ഷകരില്‍ നിന്ന് തെരഞ്ഞെടുത്തവരാണ് കമ്മറ്റിയിലുള്ളത്. സെക്രട്ടറിയും പ്രസിഡന്റും കര്‍ഷകര്‍ തന്നെ. താല്‍ക്കാലികമായി ഒരു സൂപ്രവൈസറെയും നിയമിച്ചിട്ടുണ്ട്. ടെക്‌നീഷ്യന്‍മാര്‍ക്കുള്ള ട്രെയിനിങ് ഇതിനോടകം പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ ഇതിന്റെ പ്രവൃത്തിയിലേക്ക് കടക്കുമെന്നും അധികൃതര്‍ അറിയിച്ചു.