സില്‍വര്‍ ലൈന്‍ കല്ലിടൽ; എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം; എട്ട് പേർ അറസ്റ്റിൽ
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെതിരെ എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം. ആലുവ ചൊവ്വരയില്‍ പാടശേഖരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരസമിതി തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തി. . കല്ലിടലിനെതിരെ ആലപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴൽ മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ച എട്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രതിഷേധത്തിനിടെ പൊലീസ് എത്തിയതോടെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് എട്ടുപേരെ അറസ്റ്റ് ചെയ്ത് നീക്കിയത്. നേരത്തെയും ചെങ്ങന്നൂരില്‍ കെ റെയിലിനെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. പൊലീസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം […]









