Kerala News

പോലീസ് സുരക്ഷ ഉറപ്പാക്കണം; സംസ്ഥാനത്ത് കെ റെയിൽ കല്ലിടൽ നിർത്തി

  • 25th March 2022
  • 0 Comments

സംസ്ഥാനത്ത് കെ റെയിൽ കല്ലിടൽ നിർത്തി. പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് കല്ലിടലിന് കരാർ ഏറ്റെടുത്ത ഏജൻസി പറഞ്ഞു. പ്രതിഷേധക്കാർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേട് പാടുകൾ വരുത്തുകയും വനിതകളടക്കമുള്ള ജീവനക്കാരെ കൈയേറ്റം ചെയുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ സർവേ തുടരാൻ ബുദ്ധിമുട്ടാണെന്നും ഏജൻസി വ്യക്തമാക്കി. പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി അറിയിച്ചതിനെ തുടർന്ന്എറണാകുളം ജില്ലയില്‍ സില്‍വര്‍ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു. ഇക്കാര്യം കെ റയിൽ അധികൃതരെ അറിയിച്ചു. എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തീകരിക്കാനുള്ളൂ. […]

National News

കെ റെയിൽ; പ്രധാന്മന്ത്രിക്കൊപ്പം നടന്നത് പ്രതീക്ഷ നൽകിയ കൂടിക്കാഴ്ച; പദ്ധതിയോട് കേന്ദ്ര സർക്കാറിന് അനുഭാവപൂർണമായ നിലപാട്

  • 24th March 2022
  • 0 Comments

സില്‍വര്‍ലൈനെതിരായ സമരം ശക്തമാകുമ്പോള്‍ കേന്ദ്രാനുമതി വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം വൈകുന്നേരം നാല് മണിക്ക് നടന്ന വാർത്താസമ്മേളനത്തിൽ കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങൾ മുഖ്യമന്ത്രി നൽകി. കെറെയില്‍ പദ്ധതിയോട് കേന്ദ്രസര്‍ക്കാരിന് അനുഭാവപൂര്‍വമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതീക്ഷ നല്‍കിയ കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇന്ന് നടന്നതെന്നും പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം താല്‍പര്യത്തോടെ കേട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെറെയില്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി വേഗത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയം […]

Kerala News

കെ റെയിൽ; സർക്കാറിനെതിരെ പ്രതിഷേധം തുടരുന്നു; കോഴിക്കോട് സർവേ നിർത്തിവെച്ചു

  • 22nd March 2022
  • 0 Comments

കെ റെയിൽ സാമൂഹികാഘാത സർവേ നടത്താനെന്ന പേരിൽ കല്ല് സ്ഥാപിക്കുന്ന സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു.ജനം സംഘടിച്ചെത്തി സംഘർഷാവസ്ഥ ഉണ്ടായതോടെ കോഴിക്കോട് ജില്ലയിൽ ഇന്ന് കല്ലിടൽ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ റെയിൽ കല്ലിടാൻ അതിരാവിലെ തന്നെ ഉദ്യോഗസ്ഥരെത്തി. ഇതറിഞ്ഞ് നാട്ടുകാരും സംഘടിച്ചെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായത് കൊണ്ട് സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു റോഡിന്റെ രണ്ട് വശവും പൊലീസ് തടഞ്ഞു.കെ റെയിൽ അളവെടുക്കുന്ന തൊഴിലാളികളെ തടയാനെത്തിയ നാട്ടുകാരെ […]

Kerala News

വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും;കെ.സുധാകരന്‍ എംപി

  • 21st March 2022
  • 0 Comments

ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും മറന്നു സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് സിപിഎം നടപ്പാക്കുന്ന സത്യാനന്തര രാഷ്ട്രീയത്തിന്റെ ഹീനമായ തന്ത്രമാണ് ഹനുമാന്‍ സേനയുടെ കണ്‍വന്‍ഷന്‍ ഞാന്‍ ഉദ്ഘാടനം ചെയ്യുന്നതായി കാണിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇടതു പ്രൊഫൈലുകളാണ് ഇത്തരം ഒരു നുണ വ്യാപകമായി പ്രചരിപ്പിക്കുന്നത്.അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുന്നു. വിയോജിക്കുന്നവരെ ഏതു വിധേനയും ഇല്ലാതാകുന്ന ഇടതു രാഷ്ട്രീയത്തിന്റെ വേദികളില്‍ കോണ്‍ഗ്രസുകാര്‍ പോകേണ്ടതില്ല എന്ന തീരുമാനം ഇത്തരം തരംതാണ പ്രചാര വേലകള്‍ കൊണ്ടു […]

Kerala News

പിഴുത് മാറ്റിയ കെ റെയിൽ സർവേകല്ല് തിരികെ വെപ്പിച്ച് ഭൂവുടമ; ഭൂമിയിൽ അതിക്രമിച്ച് കയറിയതിന് കോൺഗ്രസുകാർക്കെതിരെ കേസ്

  • 20th March 2022
  • 0 Comments

സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കോൺഗ്രസുകാർ പിഴുതുമാറ്റിയ സർവ്വേക്കല്ല് തിരിച്ചിടിയിച്ച് ഭൂവുടമ. തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിലാണ് കോൺഗ്രസുകാരെത്തി കെ റെയിലിന് ഇട്ട സർവ്വേ കല്ല് പിഴുത് മാറ്റി എന്നാൽ തന്റെ ഭൂമിയിൽ അതിക്രമിച്ചുകയറിയെന്ന ഭൂവുടമ മുല്ലക്കൽ സരള രവീന്ദ്രന്റെ പരാതിയിൽ ചോറ്റാനിക്കര പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കെ റെയിൽ അധികൃതരെത്തി കല്ല് പുനഃസ്ഥാപിച്ചു. തന്റെ ഭൂമിയിൽ അതിക്രമിച്ച് കയറിയതിന് കോൺഗ്രെസ്സ്കാർക്കെതിരെ കേസും ഫയൽ ചെയ്തിട്ടുണ്ട്. കെ റെയിൽ കല്ലിടുന്നതിനെതിരെ പ്രദേശത്ത് കോൺഗ്രസ്, ബിജെപി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധിക്കുന്നവർക്ക് […]

Kerala News

പിന്നോട്ടില്ല; കെ റെയിൽ നടപ്പിലാക്കും; മുഖ്യമന്ത്രി

  • 19th March 2022
  • 0 Comments

സിൽവർ ലൈൻ പദ്ധതി ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പിന്നോട്ടില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും കടലാസിൽ ഒതുങ്ങില്ലെന്നും പിണറായി ആവർത്തിച്ചു. കെ റെയിൽ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി. നാടിന്റെ പുരോഗതിക്ക് തടസം നിൽക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചു. കെഎസ് ടിഎ […]

Kerala News

സിൽവർ ലൈൻ കല്ലിടൽ; കോഴിക്കോട് കല്ലായിയിലും പ്രതിഷേധം,സംഘർഷം

  • 18th March 2022
  • 0 Comments

സിൽവർ ലൈൻ കല്ലിടലിനെതിരെ കോഴിക്കോട് കല്ലായിലും പ്രതിഷേധം.മുദ്രാവാക്യം വിളികളുമായി എത്തിയാണ് നാട്ടുകാര്‍ വഴിതടഞ്ഞ് പ്രതിഷേധിക്കുന്നത്. സ്ഥലത്തു വൻ പൊലീസ് സന്നാഹം ആണ് വിന്യസിച്ചിട്ടുള്ളത്. പ്രതിഷേധിക്കാരെ അനുനിയിപ്പിക്കാനുള്ള ശ്രമം പൊലീസിന്‍റെ ഭാഗത്തുനിന്നും ഉദ്യേഗസ്ഥരുടെ ഭാഗത്തുനിന്നും തുടരുകയാണ്.വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാ‌ർ പ്രതിഷേധിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാൻ എത്തിയവരെ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു.

Kerala News

കെ-റെയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം;സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു ,ആത്മഹത്യാഭീഷണി,

  • 17th March 2022
  • 0 Comments

ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ-റെയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം.കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു. ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു.പിരിഞ്ഞുപോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടാനാകാതെ ഉദ്യോഗസ്ഥര്‍ തത്കാലത്തേക്ക് മടങ്ങിയെങ്കിലും പോലീസ് പ്രദേശത്ത് നിന്നും പിന്മാറാതെ തങ്ങള്‍ പിരിഞ്ഞുപോകില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ബി.ജെ.പി, കോൺ​ഗ്രസ് പ്രവർത്തകർ ഉൾപ്പെടുന്ന സംയുക്ത സമര സമിതിയാണ് മാടപ്പള്ളിയിൽ സമരം നടത്തുന്നത്. ഒന്നര മണിക്കൂറായി വലിയ […]

Kerala News

കെ റെയിലിന് കല്ലിട്ടത് അടുപ്പ് പൊളിച്ച് ,പ്രതിഷേധവുമായി നാട്ടുകാർ

  • 15th March 2022
  • 0 Comments

ആലപ്പുഴയിൽ വയോധികയുടെ വീട്ടുമുറ്റത്തെ അടുപ്പുകല്ല് പൊളിച്ച് മാറ്റി കെ റെയിലിന് കല്ലിട്ട് അധികൃതർ. 64 വയസ്സുള്ള തങ്കമ്മയുടെ വീട്ടുമുറ്റത്തെ പുറത്ത് കൂട്ടിയ അടുപ്പ് കല്ല് പറിച്ചുകളഞ്ഞാണ് കെ റെയിലിന് കല്ലിട്ടത്. സംഭവത്തിൽപ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കല്ലിട്ട് ഉദ്യോഗസ്ഥർ പോയതിന് പിന്നാലെതന്നെ നാട്ടുകാർ കല്ല് പിഴുതെറിയുകയും ചെയ്തു.20 വയസ്സുകാരൻ മകൻ ടെറ്റസിനൊപ്പം ആണ് തങ്കമ്മ ഈ മൂന്നരസെന്റിലുള്ള വീട്ടിൽ കഴിയുന്നത്. ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് നിർമ്മിക്കാൻ അപേക്ഷ നൽകിയിരിക്കുകയായിരുന്നു തങ്കമ്മ. നേരത്തേ റേഷൻ കാർഡ് ഇല്ലാത്തതിനാൽ അപേക്ഷ തള്ളിപ്പോയിരുന്നു. […]

Kerala News

കെ. റെയിൽ പ്രതിഷേധം; പോലീസു ഉദ്യോസ്ഥനെ അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷിനെതിരെ കേസ്

  • 5th March 2022
  • 0 Comments

കെ. റെയിൽ പ്രതിഷേധത്തിനിടെ പോലീസു ഉദ്യോസ്ഥനെ അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഇന്നലെ ചെങ്ങന്നൂർ മുളക്കുഴയിൽ ആയിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി സിൽവർ ലൈൻ പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവിടെ സർവ്വേ നടക്കുകയാണ്. ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. പോലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടപ്പോൾ നാടൻ ഭാഷയിൽ” സംസാരിക്കേണ്ടി വന്നുവെന്നാണ് സംഭവത്തെക്കുറിച്ചുള്ള എംപിയുടെ വിശദീകരണം. അതേസമയം തുടർച്ചയായ മൂന്നാം […]

error: Protected Content !!