സച്ചിൻ പൈലറ്റിന്റെ ജന സംഘർഷ് യാത്ര രാജസ്ഥാനിൽ പുരോഗമിക്കുന്നു; കോൺഗ്രസ് നിർണായക യോഗം ഡൽഹിയിൽ
നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് നടത്തുന്ന പദയാത്ര രാജസ്ഥാനിൽ പുരോഗമിക്കുന്നു. അതേ , സമയം സച്ചിൻ പൈലറ്റിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ സംസ്ഥാന ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി സുഖ്ജീന്ദർ സിംഗ് രൺധാവ വിളിച്ചു ചേർത്ത യോഗം ഇന്ന് ഡൽഹിയിൽ നടക്കും. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്തസാര, സഹഭാരവാഹികളായ ഖാസി മുഹമ്മദ് നിസാമുദ്ദീൻ, അമൃത ധവാൻ, വീരേന്ദ്ര റാത്തോഡ് എന്നിവരും യോഗത്തിൽ പങ്കെടുത്തേക്കും. സച്ചിൻ പൈലറ്റിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം […]
