National News

സച്ചിൻ പൈലറ്റിന്റെ ജന സംഘർഷ് യാത്ര രാജസ്ഥാനിൽ പുരോഗമിക്കുന്നു; കോൺഗ്രസ് നിർണായക യോഗം ഡൽഹിയിൽ

നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് നടത്തുന്ന പദയാത്ര രാജസ്ഥാനിൽ പുരോഗമിക്കുന്നു. അതേ , സമയം സച്ചിൻ പൈലറ്റിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ സംസ്ഥാന ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി സുഖ്ജീന്ദർ സിംഗ് രൺധാവ വിളിച്ചു ചേർത്ത യോഗം ഇന്ന് ഡൽഹിയിൽ നടക്കും. സംസ്ഥാന കോൺ​ഗ്രസ് അദ്ധ്യക്ഷൻ ​ഗോവിന്ദ് സിം​ഗ് ദൊത്തസാര, സഹഭാരവാഹികളായ ഖാസി മുഹമ്മദ് നിസാമുദ്ദീൻ, അമൃത ധവാൻ, വീരേന്ദ്ര റാത്തോഡ് എന്നിവരും യോ​ഗത്തിൽ പങ്കെടുത്തേക്കും.

സച്ചിൻ പൈലറ്റിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാ​ഗം ആവശ്യപ്പെടുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടപടി സ്വീകരിക്കുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സച്ചിൻ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹവും ഇതിനോടകം പ്രചരിക്കുന്നുണ്ട്.

സച്ചിൻ പൈലറ്റിന്റെ പദയാത്ര വ്യക്തിപരമായ യാത്രയാണെന്ന് ഗോവിന്ദ് സിം​ഗ് ദൊത്തസാരെ പറഞ്ഞിരുന്നു. പാർട്ടിയുടെ അറിവോടെ നടത്തുന്ന യാത്രയല്ലിത്. സച്ചിനെതിരെ നടപടിയെടുക്കണമോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഗോവിന്ദ് സിം​ഗ് ദൊത്തസാര വ്യക്തമാക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!