ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ്;പ്രബഞ്ച രഹസ്യം തേടി ജെയിംസ് വെബ്
ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ് ടെലിസ്കോപ് വിക്ഷേപിച്ചു.യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഫ്രഞ്ച് ഗയാന കേന്ദ്രത്തിൽനിന്നായിരുന്നു വിക്ഷേപണം. ഭ്രമണപഥത്തിലെത്താൻ ഒരു മാസമെടുക്കും.മുപ്പത് വർഷമെടുത്ത് മൂന്ന് ബഹിരകാശ ഏജൻസികൾ ചേർന്നാണ് ഈ ദൗത്യം യാഥാർത്ഥ്യമാക്കിയത്. പത്ത് ബില്യൺ അമേരിക്കൻ ഡോളറാണ് ആകെ ചെലവ്.1350 കോടി വർഷം മുൻപുള്ള പ്രപഞ്ച ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, തമോഗർത്തങ്ങളുടെ സമഗ്ര നിരീക്ഷണം, മറ്റു ഗ്രഹങ്ങളിലെയും പുറംഗ്രഹങ്ങളിലെയും കാലാവസ്ഥ, ജീവൻ നിലനിൽക്കാനുള്ള സാധ്യത എന്നിവ അന്വേഷിക്കുക, നെപ്റ്റ്യൂൺ, യുറാനസ് ഗ്രഹങ്ങളെപ്പറ്റി ആഴത്തിലുള്ള […]
