International News Sports

പരിക്കില്‍ കുടുങ്ങി ടീം ഇന്ത്യ; ജഡേജയും വിഹാരിയും പുറത്ത്

  • 12th January 2021
  • 0 Comments

സിഡ്‌നി ടെസ്റ്റിലെ ആവേശ സമനിലയുടെ സന്തോഷമടങ്ങും മുന്‍പേ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് ‘തലവേദന’യും തുടങ്ങി- ബ്രിസ്‌ബെയ്‌നിലെ 4-ാം ടെസ്റ്റില്‍ ആരൊക്കെ കളിക്കും? പരുക്കിനെ തുടര്‍ന്ന് പ്രമുഖ താരങ്ങളെ മുന്‍പേ നഷ്ടമായ ഇന്ത്യയ്ക്ക്, ശേഷിക്കുന്ന താരങ്ങളില്‍ ഏതാനും പേരെ സിഡ്‌നി ടെസ്റ്റിലും നഷ്ടമായി. സിഡ്‌നിയില്‍ പരുക്കേറ്റ താരങ്ങളില്‍ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവര്‍ക്ക് നാലാം ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ ജഡേജ രണ്ടാം ഇന്നിങ്‌സില്‍ കളത്തിലിറങ്ങിയതേയില്ല. ഒന്നാം ഇന്നിങ്‌സില്‍ […]

International News

പിങ്ക് പന്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; അഡ്‌ലെയ്ഡ് ടെസ്റ്റില്‍ റെക്കോര്‍ഡ് തോല്‍വി

  • 19th December 2020
  • 0 Comments

പിങ്ക് പന്തില്‍ ഓസ്ട്രേലിയന്‍ പേസര്‍മാര്‍ യഥാര്‍ഥ അങ്കം കാട്ടിയപ്പോള്‍ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ലീഡ് വഴങ്ങിയ ശേഷം എട്ട് വിക്കറ്റിന്റെ വമ്പന്‍ ജയം ടിം പെയ്നും സംഘവും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിലെ 90 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് മാത്യൂ വെയ്ഡ്(33), മാര്‍നസ് ലബുഷെയ്ന്‍(6) എന്നിവരുടെ വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ. ജോ ബേണ്‍സും(51) സ്റ്റീവ് സ്മിത്തും(1) പുറത്താകാതെ നിന്നു. ഉമേഷിനെ സിക്സര്‍ പറത്തിയാണ് ബേണ്‍സ് ജയം ആഘോഷിച്ചത്. ഇതോടെ […]

രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍; ഇന്ത്യക്ക് വിജയലക്ഷ്യം 390 റണ്‍സ്

  • 29th November 2020
  • 0 Comments

രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെ(104)യും ഡേവിഡ് വാര്‍ണ്‍ര്‍(83)നായകന്‍ ആരോണ്‍ ഫിഞ്ച്(60), ലാബുസ്ചാഗ്‌നെ(70), ഗ്ലെണ്‍ മാക്‌സ്വെല്‍(63*)എന്നിവരുടെയും മികവില്‍ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ നാലിന് 389 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 22.5 ഓവറില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 77 പന്ത് നേരിട്ട വാര്‍ണര്‍ 7 […]

സിഡ്‌നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴ ചുമത്തി

  • 28th November 2020
  • 0 Comments

ഇന്നലെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീസിന്റെ 20 ശതമാനമാണ് ഇന്ത്യന്‍ താരങ്ങള്‍ പിഴയായി അടയ്‌ക്കേണ്ടത്. നിശ്ചിത സമയത്ത് ഒരു ഓവര്‍ പിറകിലായിരുന്നു ഇന്ത്യ. ഐസിസി മാച്ച് റഫറിമാരുടെ സമിതിയിലെ ഡേവിഡ് ബൂണ്‍ ആണ് പിഴ ചുമത്തിയത്. ”ഐസിസി പെരുമാറ്റചട്ടങ്ങളിലെ 2.22 ആര്‍ട്ടിക്കിളില്‍ കുറഞ്ഞ ഓവര്‍ നിരക്കിനുള്ള പിഴയെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം […]

Sports

വിവാദങ്ങള്‍ക്കവസാനം; ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍

  • 29th February 2020
  • 0 Comments

മുംബൈ: ഈ വര്‍ഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് യുഎഇ യില്‍ നടക്കും. നേരത്തെ പാകിസ്ഥാനില്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ പങ്കെടുക്കാത്തതിനാല്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും 2012-13 വര്‍ഷത്തിനു ശേഷം നേര്‍ക്കുനേര്‍ പരമ്പരകള്‍ കളിച്ചിട്ടില്ല. ഐസിസി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് സാധാരണയായി […]

Sports

അശ്വിന് ഐപിഎല്ലിലും പണി വരുന്നു; ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും

കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ മങ്കാദിങ് വിവാദത്തിന് പിന്നാലെ അശ്വിന് അടുത്ത പണിയും വരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബ് നായക സ്ഥാനത്ത് നിന്ന് അശ്വിനെ നീക്കിയേക്കുമെന്നാണ് സൂചന. ക്യാപ്റ്റന്‍ സ്ഥാനത്തിന് പുറമെ ടീമിലെ സ്ഥാനവും താരത്തിന് നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നി ടീമുകളില്‍ ഒന്നിന് അശ്വിനെ കൈമാറിയേക്കും എന്നാണ് സൂചന. വരുന്ന സീസണില്‍ പുതിയ നായകന്റെ കീഴിലായിരിക്കും പഞ്ചാബ് ഇറങ്ങുക. പഞ്ചാബിന്റെ ഓപ്പണറായ കെഎല്‍ രാഹുലായിരിക്കും നായകസ്ഥാനത്ത് വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ […]

error: Protected Content !!