Entertainment News Sports

രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍; ഇന്ത്യക്ക് വിജയലക്ഷ്യം 390 റണ്‍സ്

India vs Australia 2nd ODI : Smith declares, 'See-ball, hit-ball formula  will continue for rest of the series'

രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെ(104)യും ഡേവിഡ് വാര്‍ണ്‍ര്‍(83)നായകന്‍ ആരോണ്‍ ഫിഞ്ച്(60), ലാബുസ്ചാഗ്‌നെ(70), ഗ്ലെണ്‍ മാക്‌സ്വെല്‍(63*)എന്നിവരുടെയും മികവില്‍ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ നാലിന് 389 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 22.5 ഓവറില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 77 പന്ത് നേരിട്ട വാര്‍ണര്‍ 7 ഫോറും മൂന്നു സിക്‌സറും ഉള്‍പ്പടെയാണ് 83 റണ്‍സെടുത്തത്. ഫിഞ്ച് 69 പന്തിലാണ് 60 റണ്‍സെടുത്തത്. ഇരുവരും അടുത്തടുത്ത് മടങ്ങിയെങ്കിലും പിന്നീടെത്തിയ സ്മിത്തും മാര്‍നസ് ലാബുസ്ചാഗ്‌നെയും ചേര്‍ന്ന് സ്‌കോര്‍ബോഡ് ചലിപ്പിച്ചു.

സ്മിത്ത് ആയിരുന്നു കൂടുതല്‍ ആക്രമിച്ചു കളിച്ചത്. വെറും 64 പന്തില്‍നിന്നാണ് സ്മിത്ത് 104 റണ്‍സെടുത്തത്. 14 ഫോറും രണ്ടു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. സ്മിത്ത് പുറത്താകുമ്പോള്‍ ഓസ്‌ട്രേലിയ 41.2 ഓവറില്‍ മൂന്നിന് 292 റണ്‍സ് എന്ന സുരക്ഷിതമായ സ്‌കോറില്‍ എത്തിയിരുന്നു. ആദ്യ മത്സരത്തില്‍ സ്മിത്ത് 114 റണ്‍സാണ് നേടിയത്.

അവസാന ഓവറുകളില്‍ ഗ്ലെന്‍ മാക്‌സവെല്‍ നടത്തിയ വെടിക്കെട്ടാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 400ന് അടുത്തെത്തിച്ചത്. വെറും 29 പന്ത് മാത്രം നേരിട്ട മാക്‌സവെല്‍ നാലു വീതം സിക്‌സറും ഫോറും ഉള്‍പ്പടെയാണ് 63 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.

ഇന്ത്യന്‍ ബൌളര്‍മാരില്‍ രവീന്ദ്ര ജഡേജയും ഹര്‍ദ്ദിക് പാണ്ഡ്യയും ഒഴികെയുള്ളവര്‍ നിറംമങ്ങി. ബുംറ, ഷമി, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഷമി 9 ഓവറില്‍ 73 റണ്‍സും ബുംറ 10 ഓവറില്‍ 79 റണ്‍സും സെയ്‌നി ഏഴ് ഓവറില്‍ 70 റണ്‍സും വഴങ്ങി. യുസ്വേന്ദ്ര ചഹല്‍ ഒമ്പത് ഓവറില്‍ 71 റണ്‍സാണ് വഴങ്ങിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!