കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ മങ്കാദിങ് വിവാദത്തിന് പിന്നാലെ അശ്വിന് അടുത്ത പണിയും വരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബ് നായക സ്ഥാനത്ത് നിന്ന് അശ്വിനെ നീക്കിയേക്കുമെന്നാണ് സൂചന. ക്യാപ്റ്റന്‍ സ്ഥാനത്തിന് പുറമെ ടീമിലെ സ്ഥാനവും താരത്തിന് നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നി ടീമുകളില്‍ ഒന്നിന് അശ്വിനെ കൈമാറിയേക്കും എന്നാണ് സൂചന.
വരുന്ന സീസണില്‍ പുതിയ നായകന്റെ കീഴിലായിരിക്കും പഞ്ചാബ് ഇറങ്ങുക. പഞ്ചാബിന്റെ ഓപ്പണറായ കെഎല്‍ രാഹുലായിരിക്കും നായകസ്ഥാനത്ത് വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബിന്റെ ടോപ് റണ്‍ സ്‌കോററായിരുന്നു രാഹുല്‍.
അതേസമയം ആര്‍ അശ്വിന്റെ കാര്യം ഇന്ത്ന്‍ ടീമിലും ബുദ്ധിമുട്ടിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി ട്വന്റി ടീമുകളിലൊന്നും അശ്വിന്‍ ഉള്‍പ്പെട്ടിരുന്നല്ല. ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ആദ്യ മത്സരത്തില്‍ ജഡേജയാണ് കളിച്ചത്. കൂടാതെ അവസരം കാത്ത് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാഥവും ഉണ്ട്. അതിനാല്‍ മടങ്ങിവരവിന് അശ്വിന്‍ ഏറെ പ്രയാസപ്പെട്ടേക്കും.