Kerala kerala

ഇന്ധന ചോര്‍ച്ച; എലത്തൂര്‍ എച്ച്പിസിഎല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

  • 31st December 2024
  • 0 Comments

കോഴിക്കോട്: എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്ലാന്റിന് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ നാലിനാണ് പ്ലാന്റില്‍നിന്ന് ഇന്ധന ചോര്‍ച്ചയുണ്ടായത്. പ്ലാന്‍് പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് നാട്ടുകാര്‍ നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ചോര്‍ച്ചയുണ്ടായതോടെ പ്രതിഷേധം ശക്തമായി. പ്ലാന്റ് അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Local

എലത്തൂരിലെ ഇന്ധന ചോര്‍ച്ച; എച്ച്പിസിഎല്ലിനെതിരെ കേസെടുത്തു

  • 5th December 2024
  • 0 Comments

കോഴിക്കോട്: എലത്തൂര്‍ HPCLലെ ഇന്ധന ചോര്‍ച്ചയില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, HPCL അധികൃതര്‍ എന്നിവര്‍ യോഗത്തിനെത്തി. മെക്കാനിക്കല്‍ & ഇലക്ട്രോണിക്കല്‍ സംവിധാനത്തിലെ തകരാറാണ് കാരണമെന്ന് യോഗത്തിന് ശേഷം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. HPCLന് ഗുരുതര വീഴ്ചയുണ്ടായെന്നും ഫാക്ടറീസ് ആക്ട് പ്രകാരം കേസെടുത്തെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ‘ഇന്ധനം നിറയ്ക്കുന്ന സമയത്ത് അളവ് കൂടിയത് കാണിച്ചില്ല. തോടുകളിലും പുഴയിലും ഡീസല്‍ എത്തി മലിനമായി, വെള്ളത്തില്‍ നിന്ന് ഡീസല്‍ […]

Kerala News

എച്ച്പിസിഎൽ ഇന്ധനം നൽകുന്നില്ല; സംസ്ഥാനത്തെ ഭൂരിഭാഗം പമ്പുകളും അടഞ്ഞ് കിടക്കുന്നു

  • 1st April 2022
  • 0 Comments

ഹിന്ദുസ്ഥാൻ പെട്രോളിയം കോപ്പറേഷൻ ഇന്ധനം നൽകാത്തതിനെ തുടർന്ന് സംസ്ഥാനത്തെ ഭൂരിഭാഗം പമ്പുകളും കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞു കിടക്കുകയാണ്. ഇതിനെതിരെ പരാതിയുമായി പമ്പുടമകളും രംഗത്തെത്തിയിട്ടുണ്ട്ഇന്ധനവില വര്‍ധനവ് ആരംഭിച്ച മാര്‍ച്ച് 22 മുതലാണ് വിതരണം കുറഞ്ഞതെന്ന് പമ്പുടമകൾ പറഞ്ഞു. ദിനംപ്രതി ഇന്ധന വില വര്‍ധിക്കുന്നതിനാല്‍ ഇന്ധനം പൂഴ്ത്തിവെച്ച് കമ്മീഷന്‍ നേടാനാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ശ്രമിക്കുന്നതെന്നും ഉടമകള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച മൂന്ന് ദിവസം തടസ്സപ്പെട്ടത്തിന്റെ കുറവ് നികത്താനുള്ള നടപടി ഇത് വരെ ഉണ്ടായിട്ടില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, […]

error: Protected Content !!