ഇന്ത്യ ഹിന്ദുരാഷ്ട്രം പ്രഖ്യാപനവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്
നാഗ്പൂര്‍: ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാവരും ഹിന്ദുക്കള്‍ ആണെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രം ആണെന്നും പ്രസ്താവനയുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. മഹാരാഷ്ട്രയില്‍ വിജയദശമി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവന. രാജ്യത്തിന്റെ ഐശ്വര്യത്തിനായി പ്രവര്‍ത്തിക്കുകയും സമാധാനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന എല്ലാ ഭാരതീയരും ഹിന്ദുക്കള്‍ ആണ്. ആര്‍എസ്എസിന്റെ കാഴ്ചപ്പാടും പ്രഖ്യാപനവും രാജ്യത്തിന്റെ സ്വത്വം, സമൂഹത്തിന്റെ സ്വത്വം എന്നിവയെ അനുസരിച്ചാണ്. അതുകൊണ്ടാണ് ഭാരതത്തെ ഹിന്ദുസ്ഥാനെന്നും ഹിന്ദു രാഷ്ട്രം എന്നും വിളിക്കുന്നതെന്ന്’ മോഹന്‍ ഭഗവത് പറഞ്ഞു.
