Local News

കുന്ദമംഗലം സുന്നി മഹല്ല് ജുമഅത്ത്പള്ളി ഭരണത്തെക്കുറിച്ചുള്ള അവകാശതര്‍ക്കം; നിലവിലെ കമ്മറ്റി തുടരാന്‍ ഹൈക്കോടതി വിധി

  • 11th August 2022
  • 0 Comments

കുന്ദമംഗലം സുന്നി ജുമാ മസ്ജിദില്‍ നിലവിലെ കമ്മറ്റിയ്ക്ക് അനുകൂല വിധി പറഞ്ഞ് ഹൈക്കോടതി. വഖഫ് ട്രിബ്യൂണല്‍ വിധിക്കെതിരെ ഫയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. പള്ളിയില്‍ നിലവിലെ കമ്മറ്റിയ്ക്ക് ഭരണം മൂന്ന് മാസക്കാലം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. അതിനിടയില്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് ഇലക്ഷന്‍ നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ഏറെ കാലമായി അധികാര തര്‍ക്കം നിലനിന്നിരുന്ന ഈ പള്ളിയില്‍ വഖഫ് ട്രിബ്യൂണല്‍ വിധി ഇപ്പോള്‍ അനുകൂലമാണെന്ന് അവകാശപ്പെട്ടു കൊണ്ട് എപി വിഭാഗം പ്രഖ്യാപനത്തിന് മുതിര്‍ന്നപ്പോഴാണ് കഴിഞ്ഞദിവസം […]

Kerala News

‘തോമസ് ഐസക് പ്രതിയല്ല, സാക്ഷിയെന്ന് ഇഡി, ‘സ്വത്തു വിവരം തേടുന്നത് എന്തടിസ്ഥാനത്തിലെന്ന് ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

  • 11th August 2022
  • 0 Comments

കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ബുധനാഴ്ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ ഐസക്ക് ഹൈക്കോതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ പ്രതിയാകണം എന്നില്ലല്ലോ, സാക്ഷിയായി ഒരാളെ അന്വേഷണ ഏജന്‍സിക്ക് വിളിച്ചുകൂടേയെന്ന് കോടതി ചോദിച്ചു. നിലവില്‍ തന്നെ കുറ്റാരോപിതനായിട്ടാണ് ഇ ഡി കണക്കാക്കുന്നതെന്ന് തോമസ് ഐസക് കോടതിയെ അറിയിച്ചു. അതേസമയം, തോമസ് ഐസക്കിനെ പ്രതിയായിട്ടല്ല നോട്ടിസ് നല്‍കി വിളിപ്പിച്ചത്. […]

Kerala News

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  • 10th August 2022
  • 0 Comments

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതു ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു […]

Kerala News

രഹസ്യമൊഴി പൊതുരേഖയല്ല; സരിതാ നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി

  • 10th August 2022
  • 0 Comments

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സരിത എസ്.നായരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങള്‍ക്കുമെതിരെ സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് സരിത തേടിയത്. തനിക്കെതിരെ ഇതില്‍ പരാമര്‍ശമുണ്ടെന്നായിരുന്നു വാദം. എന്നാല്‍ രഹസ്യമൊഴി പൊതുരേഖയല്ലെന്ന കണ്ടെത്തലോടെയാണ് സരിതയുടെ ഹര്‍ജി തള്ളിയത്. ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്. മൊഴികളില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് ബന്ധപ്പെട്ട ഏജന്‍സിക്കു മാത്രമേ അവകാശപ്പെടാനാകൂ എന്നു കോടതി വ്യക്തമാക്കി. കേസില്‍ സരിത മൂന്നാം […]

Kerala News

ദേശീയ പാതയിലെ കുഴിയടക്കൽ;ഇടപെട്ട് ഹൈക്കോടതി, സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണം

  • 9th August 2022
  • 0 Comments

ദേശീയ പാതയിലെ കുഴിയടയ്ക്കൽ നടപടികള്‍ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.ഇടപ്പളളി- മണ്ണൂത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍ -എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കളക്ടർമാരോ അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരോ ദേശീയപാതയിലെ കുഴി അടക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയിരിക്കുന്നത്.ദേശിയ പാതയുൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റക്കുറ്റപ്പണി ഒരാഴ്ചക്കുളളിൽ പൂർത്തീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ദേശീയപാതയിലെ കുഴിയടക്കല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ […]

Kerala News

എന്തുകൊണ്ട് ഇത്രയും കാലം തുടര്‍നടപടിയുണ്ടായില്ല;തൊണ്ടിമുതല്‍ കേസില്‍ വിചാരണ നീണ്ടുപോയതില്‍ വിശദീകരണം തേടി ഹൈക്കോടതി;

  • 29th July 2022
  • 0 Comments

ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ വിചാരണ നീണ്ടുപോയതില്‍ വിശദീകരണം തേടി ഹൈക്കോടതി. കേസിന്‍റെ വിചാരണ രണ്ട് പതിറ്റാണ്ട് കഴി‌ഞ്ഞിട്ടും തുടങ്ങാത്തതിനെതിരായ പൊതു താത്പര്യ ഹര്‍ജിയില്‍ വിചാരണകോടതിക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോയെന്ന് തീരുമാനിക്കും.2014-ല്‍ കോടതിക്ക് മുമ്പാകെയെത്തിയ കേസില്‍ എന്തുകൊണ്ടാണ് ഇത്രയും കാലം തുടര്‍നടപടിയുണ്ടായില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് സംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.എന്നാൽ, എങ്ങനെയാണ് ഈ കേസ് അവഗണിക്കാനാവുകയെന്ന് കോടതി ചോദിച്ചു. മൂന്നാം കക്ഷിക്ക് മറ്റ് താൽപ്പര്യങ്ങൾ […]

Kerala News

പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച വരെ; സമയപരിധി നീട്ടി ഹൈക്കോടതി ഉത്തരവ്

  • 22nd July 2022
  • 0 Comments

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഇന്ന് ഉച്ചയ്ക്ക് സിബിഎസ്ഇ 10ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചിരുന്നു. മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 27 മുതല്‍ അടുത്ത മാസം 11 വരെയായി അലോട്മെന്റ് നടത്തി, അടുത്ത മാസം 17നു ക്ലാസ് തുടങ്ങാനായിരുന്നു മുന്‍തീരുമാനം. 4.25 ലക്ഷം വിദ്യാര്‍ഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ […]

Kerala News

ജലീല്‍ നടത്തിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി സ്വപ്ന സുരേഷ്

  • 21st July 2022
  • 0 Comments

കെ.ടി.ജലീലിനെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ജലീലിനും കോണ്‍സല്‍ ജനറലിനും അനധികൃത ഇടപാടുകളുണ്ടെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം. നയതന്ത്ര ചാനല്‍ ഉപയോഗിച്ചായിരുന്നു ഈ അനധികൃത ഇടപാടുകളെന്നും സത്യവാങ്മൂലത്തിലുണ്ട്. മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തോടൊപ്പമാണ് സ്വപ്ന സുരേഷ് തെളിവുകള്‍ സമര്‍പ്പിച്ചത്. യുഎഇ ഭരണാധികാരികളുമായി ബന്ധമുണ്ടാക്കാനായി കെ.ടി ജലീലില്‍ സമീപിച്ചിരുന്നതായി സ്വപ്ന നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കൊറോണ കാലത്തായിരുന്നു ഇത്തരത്തില്‍ ശ്രമം […]

Kerala News

അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ക്രൈം നന്ദകുമാറിന് ജാമ്യം

  • 21st July 2022
  • 0 Comments

സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ക്രൈം നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നല്‍കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ടുനില്‍ക്കാന്‍ തന്നെ നന്ദകുമാര്‍ നിര്‍ബന്ധിക്കുകയായിരുന്നവെന്ന് കാണിച്ച് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വെച്ചാണ് സംഭവം നടന്നത് സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണമെന്ന് ക്രൈം നന്ദകുമാര്‍ ആവശ്യപ്പെട്ടു. നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അക്രോശവുമായി. അശ്ലീല […]

Kerala News

ഇനിയും സമയം നീട്ടാനാവില്ല;പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 21st July 2022
  • 0 Comments

പ്ലസ് വണ്‍ പ്രവേശനത്തിനായി കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.സമയപരിധി ഇനിയും നീട്ടിനല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്ന് ഉച്ചവരെ നീട്ടാനായിരുന്നു നിര്‍ദ്ദേശിച്ചത്. […]

error: Protected Content !!