Kerala News

വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത;ഹർജിയിൽ വിധി 22ന്

  • 19th September 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറയുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ഹർജി.ജ‍ഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നുമാണ് ഹർജിയിലെ വാദങ്ങൾ.അതിജീവിതയുടെ ആവശ്യപ്രകാരം ഹർജിയിൽ രഹസ്യവാദമാണ് നടന്നത്.അതേസമയം, വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സുപ്രീം കോടതി […]

Kerala

മഴ പെയ്താൽ വെള്ളം, അല്ലെങ്കിൽ പട്ടികടി; പരിഹാസവുമായി ഹൈക്കോടതി

  • 16th September 2022
  • 0 Comments

കൊച്ചിയിലെ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്ന പ്രശ്‌നത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ കോർപറേഷൻ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. മഴ പെയ്താൽ വെള്ളം, അല്ലെങ്കിൽ പട്ടികടി എന്നായിരുന്നു ഹൈക്കോടതിയുടെ പരിഹാസം. മഴ പെയ്താൽ വെള്ളം, ഇല്ലെങ്കിൽ പട്ടികടി. അതാണ് നിലവിലെ സാഹചര്യമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മൃഗങ്ങളെ കൊല്ലുന്നതിനോട് ഒട്ടും അനുകൂലിക്കാനാവില്ല. പക്ഷേ പട്ടികടി പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരമുണ്ടാകണം. കോർപറേഷന്റെ ഭാഗത്ത് നിന്നും മഴക്കാല പൂർവ ശുചീകരണ പ്രവർത്തികൾ ഉണ്ടാകണം. ഇവിടെ ബംഗളൂരുവിനേക്കാൾ ഭേദമാണ്. വെള്ളം […]

Kerala News

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സംരക്ഷണം ഉറപ്പാക്കണം;പൊലീസ് സുരക്ഷ നല്‍കണം,തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി

  • 1st September 2022
  • 0 Comments

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്. തുറമുഖനിര്‍മാണം തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.തുറമുഖ നിർമാണ പ്രദേശത്തേക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തരുത്. പ്രോജക്ട് സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാൻ പ്രതിഷേധക്കാർക്ക് അവകാശം ഇല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ കാരണം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ണമായും സ്തംഭിച്ചു എന്ന് കാട്ടിയാണ് അദാനി ഗ്രൂപ്പും നിര്‍മ്മാണ ചുമതലയുള്ള കമ്പനിയും കോടതിയെ സമീപിച്ചത്. അതീവസുരക്ഷാ മേഖലയായ […]

Kerala News

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിന് സര്‍ക്കാര്‍ 103 കോടി നല്‍കണമെന്ന ഉത്തരവിന് സ്റ്റേ

  • 31st August 2022
  • 0 Comments

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിന് 103 കോടി സര്‍ക്കാര്‍ നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് സ്റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി. ഹര്‍ജി കൂടുതല്‍ വാദത്തിനായി നാളത്തേയ്ക്ക് മാറ്റി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സെപ്തംബര്‍ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കാനാണ് […]

Kerala News

സില്‍വര്‍ ലൈന്‍; പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കി, സാമൂഹികാഘാത പഠനം നിര്‍ത്തി, ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍

  • 29th August 2022
  • 0 Comments

സില്‍വര്‍ ലൈനില്‍ സാമൂഹികാഘാത പഠനം നിര്‍ത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സില്‍വര്‍ ലൈനില്‍ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സില്‍വര്‍ ലൈനില്‍ സാമൂഹികാഘാത പഠനം നിര്‍ത്തിയെന്നും പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകും. വിഷയത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണം. പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ വ്യത്യസ്ഥ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Kerala News

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി

  • 29th August 2022
  • 0 Comments

വിഴിഞ്ഞം തുറമുഖപദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി. മത്സ്യത്തൊഴിലാളികള്‍ക്ക് എന്ത് പരാതിയുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുത് പ്രതിഷേധമെന്നും ഹൈക്കോടതി വ്യക്തമാക്കി. പദ്ധതിയോട് എതിര്‍പ്പുള്ളവര്‍ക്ക് ഉചിത ഫോറത്തില്‍ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയില്‍നിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാല്‍ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി […]

Kerala News

ലൈംഗിക ദുരുപയോഗം തടയാന്‍ പാഠ്യപദ്ധതിയില്‍ ബോധവത്കരണം ഉള്‍പ്പെടുത്തണം; ഉത്തരവുമായി ഹൈക്കോടതി

  • 26th August 2022
  • 0 Comments

ലൈംഗിക ദുരുപയോഗം തടയാന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെതാണ് സുപ്രധാന ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തിനുള്ളില്‍ പാഠ്യപദ്ധതി തയ്യാറാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. വിദ്യാര്‍ത്ഥികളുടെ പ്രായം അനുസരിച്ചായിരിക്കണം പാഠ്യപദ്ധതി. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. അമേരിക്കയിലെ എറിന്‍സ് ലോയെ മാതൃകയാക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉള്‍പ്പെടുത്തുമ്പോള്‍ ഇത് മാര്‍ഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Kerala News

ഗവര്‍ണറുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വിസിക്ക് നിയമോപദേശം; ഹൈക്കോടതിയെ സമീപിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം

  • 18th August 2022
  • 0 Comments

പ്രിയാവര്‍ഗീസിന് മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള നടപടികള്‍ സ്റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് നിയമോപദേശം. വിസിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാതെയാണ് ഗവര്‍ണര്‍ ഉത്തരവു പുറപ്പെടുവിച്ചത്. ഇതു നിയമവിധേയമല്ലെന്നാണു നിയമോപദേശം. ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഇന്നു ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നാളെ സര്‍വകലാശാല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയില്‍ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ […]

Kerala News

പണമില്ലെന്ന് കെ.എസ്.ആര്‍.ടിസി, ശമ്പളം കൊടുത്തിട്ട് ചര്‍ച്ചക്ക് വിളിക്കൂവെന്ന് ഹൈക്കോടതി

  • 17th August 2022
  • 0 Comments

കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു. ശമ്പളം നല്‍കാന്‍ കൈയില്‍ പണമില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ അറിയിച്ചു. പണം കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നും പ്രശ്‌നപരിഹാരത്തിന് യൂണിയനുകളുമായി ചര്‍ച്ച നടക്കുകയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ശമ്പളം നല്‍കാതിരുന്നത് ചോദ്യ ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണിത്. ശമ്പള വിതരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കെ.എസ്.ആര്‍.ടിസിയും അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് രണ്ടും ഒരുമിച്ചാണ് […]

Kerala News

ശമ്പള വിതരണത്തിന് സാവകാശം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍, 10 ദിവസം കൂടി സമയം വേണമെന്നാവശ്യം

  • 12th August 2022
  • 0 Comments

ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ സാവകാശം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ 10 ദിവസം കൂടി സമയം വേണമെന്നാണ് ആവശ്യം. ജൂണ്‍ മാസത്തെ ശമ്പളം നല്‍കിയത് ഡീസല്‍ ചെലവിനുള്ള പണം ഉപയോഗിച്ചാണെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്നത് വരെ സമയം അനുവദിക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ധനവകുപ്പിനെതിരെ കെഎസ്ആര്‍ടിസി വിമര്‍ശനമുന്നയിച്ചു. ശമ്പളം നല്‍കാന്‍ സഹായം ചോദിച്ചിട്ടും ധനവകുപ്പിന്റെ അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് വിമര്‍ശനം. 20 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ […]

error: Protected Content !!