Kerala News

റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ;ബസുകളുടെ മരണപ്പാച്ചിലിൽ ഹൈക്കോടതി

  • 10th November 2022
  • 0 Comments

റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണയെന്ന് കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ ഹൈക്കോടതി.എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നാണ് അവരുടെ ധാരണ. യാത്രാ വാഹനങ്ങളിലെ പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പരിശോധന സംബന്ധിച്ചും നടപടി സംബന്ധിച്ചും കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചിയിൽ കാൽനടക്കാർക്ക് ദുരിതയാത്രയാണെന്നും കോടതി വിമർശിച്ചു. നഗരത്തിലെ ഫുട്പാത്തുകൾ അപര്യാപ്തമാണ്.യാത്രാ വാഹനങ്ങളുടെ പരിശോധന കർശനമാക്കണമെന്നു മോട്ടർ വാഹന വകുപ്പിനോടു നിർദേശിച്ച കോടതി, കൃത്യമായ നടപടി സ്വീകരിച്ച് റിപ്പോർട്ടു സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Kerala News

കത്ത് വിവാദം;മേയർക്ക് ഹൈക്കോടതി നോട്ടീസ്,ഇന്നും കലാപഭൂമിയായി കോർപറേഷൻ, മേയർ രാജിവയ്ക്കില്ലെന്ന് ആനാവൂർ

  • 10th November 2022
  • 0 Comments

തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്.ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എൽ‍ഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരി​ഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി. കോര്‍പറേഷനിലെ നിയമനങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മേയര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് […]

Kerala

കു​ഞ്ഞിന്​ ജന്മം നൽകണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്ക്; വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമെന്ന് ഹൈക്കോടതി

  • 5th November 2022
  • 0 Comments

കൊച്ചി: കുഞ്ഞിന് ജന്മം കൊടുക്കണോ എന്നത് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്ന് ഹൈക്കോടതി. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും ഇതിൽ നിന്നും സ്ത്രീകളെ തടയാനാവില്ലന്നും കോടതി വ്യക്തമാക്കി. എം ബി എ വിദ്യാർത്ഥിനിയുടെ 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകികൊണ്ടാണ് ജസ്റ്റിസ് വി ജി അരുണിന്‍റെ നിരീക്ഷണം. ഉത്തരവ് മെഡിക്കൽ ബോർഡ് റിപ്പോർട്ടുൾപ്പെടെ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സഹപാഠിയിൽ നിന്നും ഗർഭിണിയായ പെൺകുട്ടി കടുത്ത മാനസികാഘാതം അനുഭവിക്കുന്നുണ്ടെന്നും ജീവന് വരെ അപായമുണ്ടായേക്കാമെന്ന പ്രത്യേക മെഡിക്കൽ ബോർഡിന്‍റെ വിലയിരുത്തൽ […]

Kerala

കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്ര?; അർഹതയുള്ളവർക്ക് മാത്രം സൗജന്യ പാസ് നൽകിയാൽ മതിയെന്ന് ഹൈക്കോടതി

  • 25th October 2022
  • 0 Comments

കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്രയെന്ന് ഹൈക്കോടതി. അർഹതയുള്ളവർക്ക് മാത്രം സൗജന്യ പാസ് നൽകിയാൽ മതിയെന്ന് ഹൈക്കോടതി പറഞ്ഞു. സൗജന്യ യാത്രാ പാസ് വിദ്യാർത്ഥികളടക്കം ഏറ്റവും അർഹതയുള്ളവർക്ക് മാത്രമാക്കണമെന്നും കോടതി നിർദേശിച്ചു. കെഎസ്ആർടിസി വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് കോടതി ഇത്തരത്തിലുള്ള ചോദ്യങ്ങളുമായി രംഗത്തെത്തിയത്. ജീവനക്കാർക്ക് മാസ ശമ്പളം നൽകാൻ ബുദ്ധിമുട്ടുന്ന കെഎസ്ആർടിസി എങ്ങനെയാണ് ഇത്രമാത്രം സൗജന്യ പാസുകൾ നൽകുന്നത്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള എംപിമാരും, എംഎൽഎമാരും അടക്കമുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് എങ്ങനെയാണ് […]

Kerala News

​ഗവർണറുടെ രാജി നിര്‍ദേശം;വിസിമാര്‍ ഹൈക്കോടതിയില്‍, ഇന്ന് വൈകിട്ട് പ്രത്യേക സിറ്റിംഗ്,

  • 24th October 2022
  • 0 Comments

9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ​ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ ഇന്ന് നാല് മണിക്ക് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്.ദീപാവലി പ്രമാണിച്ച് ഇന്ന് കോടതിക്ക് അവധിയാണ്. എന്നാല്‍ വിഷയം ഇന്ന് തന്നെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ബഞ്ച് ഇന്ന് വൈകിട്ട് വിസി മാരുടെ ഹര്‍ജി പരിഗണിക്കും.സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാല വിസിമാരോട് ഇന്ന് രാവിലെ 11.30 നകം രാജിവെക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നത്. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച അന്ത്യശാസനത്തിന്‍റെ സമയം രാവിലെ 11.30 […]

Kerala

പീഡന പരാതി; സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കി ഹൈക്കോടതി

  • 20th October 2022
  • 0 Comments

പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ദളിത് യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി നടപടി. സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെക്ഷൻ കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. അദ്ദേഹത്തിനെതിരെ രണ്ട് ലൈം​ഗിക ആരോപണ പരാതികളാണ് നിലവിലുള്ളത്. സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് ജാമ്യ ഹർജി പരിഗണിച്ച കോടതിയുടെ പരാർമർശം വിവാദമുണ്ടാക്കിയിരുന്നു. തുടർന്ന് കോഴിക്കോട് സെക്ഷൻ […]

Kerala News

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യത്തിന് വിലക്ക്;സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി

  • 14th October 2022
  • 0 Comments

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി.കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ ഏകീകൃത കളര്‍കോട് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്‌സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞു.സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബസിന് […]

Kerala News

പ്രകോപനപരമായ വസ്‌ത്രം ധരിച്ചുവെന്നത് പുരുഷന് സ്ത്രീത്വത്തെ അപമാനിക്കാനുള്ള ലൈസന്‍സല്ല’

  • 13th October 2022
  • 0 Comments

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്നായിരുന്നെന്ന കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങളാണ് ഹൈകോടതി നീക്കം ചെയ്തത്.പ്രായം കണക്കിൽ എടുത്ത് മുൻ‌കൂർ സിവിക് ജാമ്യം നൽകിയ ഉത്തരവ് കോടതി ശരിവെച്ചു.സ്ത്രീയുടെ മാന്യതയെ അവഹേളിക്കാനുള്ള കുറ്റത്തില്‍നിന്ന് പ്രതിയെ മോചിപ്പിക്കാനുള്ള നിയമപരമായ കാരണമായി ഇരയുടെ വസ്ത്രധാരണത്തെ വ്യാഖ്യാനിക്കാനാവില്ലെന്ന് ഹൈക്കോടതി ജഡ്ജി എടപ്പഗത്ത് നിരീക്ഷിച്ചു.പ്രകോപനപരമായ വസ്‌ത്രം ധരിച്ചുവെന്നത് സ്ത്രീത്വത്തെ അപമാനിക്കാൻ പുരുഷന് ലൈസൻസ് നൽകുന്നില്ല മുന്‍കൂര്‍ ജാമ്യം […]

Kerala

‘രണ്ട് മാസത്തേക്ക് തോമസ് ഐസക്കിനെ ഹാജറാക്കാൻ പറയരുത്’; തുടർ സമൻസുകൾ അയക്കുന്നതിൽ നിന്ന് ഇ.ഡിയെ തടഞ്ഞ് ഹൈക്കോടതി

  • 10th October 2022
  • 0 Comments

ഇ.ഡി അന്വേഷണത്തെയും സമൻസുകളെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസകും, കിഫ്ബിയും സമർപ്പിച്ച ഹർജികളിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ഇ ഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും രണ്ട് മാസത്തേക്ക് തോമസ് ഐസക്കിനെ ഹാജരാകാൻ പറയരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇനി ഐസക്കിന് തുടർ സെമൻസുകൾ അയക്കാൻ പാടില്ല. കേസ് പിന്നീട് പരിഗണിക്കും. മുഖ്യമന്ത്രിയ്ക്ക് എതിരായ് ഗൂഢാലോചന നടത്തുന്നു എന്ന് വരുത്തി തിർക്കാൻ ശ്രമിച്ചത് ഇ.ഡിയെ പ്രതിരോധിക്കാനാണെന്നാണ് ഇ.ഡിയുടെ വാദം. മസാല ബോണ്ട് കേസിലെ ഇഡി സമൻസിനെതിരെയാണ് […]

Kerala News

ഡ്രൈവര്‍മാരുടെ അശ്രദ്ധ കണ്ടില്ലെന്ന് നടിക്കാനാവില്ല;റോഡിൽ ഇനി ചോര വീഴരുത്

  • 7th October 2022
  • 0 Comments

വടക്കഞ്ചേരി ബസ്സപകടത്തില്‍ ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ ഹാജരായി.റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമാണെന്ന് കോടതി എസ് ശ്രീജിത്തിനോട് ചോദിച്ചു. റോഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയെന്ന് ശ്രീജിത്തിനോട് കോടതിക്ക് മുന്നില്‍ വിശദീകരിച്ചു. റോഡ്‌ സേഫ്റ്റി കമ്മീഷണറുടെ പ്രവർത്തന രീതിയും എസ് ശ്രീജിത്ത് വിശദീകരിച്ചു. അശ്രദ്ധ മൂലമുള്ള അപകടം തടയാൻ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. എന്നിട്ടും അപകടങ്ങൾ തുടരുകയാണല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. […]

error: Protected Content !!