Kerala News

മധു വധക്കേസ്; പ്രതിഭാഗവും മധുവിന്റെ കുടുംബവും മേൽക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

  • 7th April 2023
  • 0 Comments

മധു വധക്കേസ് വിധിക്കെതിരെ മധു വിന്റെ കുടുംബവും പ്രതിഭാഗവും മേൽക്കോടതിയെ സമീപിച്ച് അപ്പീൽ നൽകാനൊരുങ്ങുന്നു. എത്രയും പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരു കൂട്ടരും അറിയിച്ചു. . വിധി പറഞ്ഞ സമയത്ത് കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ 302 വകുപ്പ് (കൊലക്കുറ്റം) അനുസരിച്ചുളള ശിക്ഷ ഒഴിവാക്കിയിരുന്നു.വിധി വന്നതിന് ശേഷം വിധിയിൽ തൃപ്തരല്ലെന്ന് മധുവിന്റെ കുടുംബം അറിയിച്ചിരുന്നു. അതെ സമയം, മതിയായ തെളിവുകള്‍ ഇല്ലാതെയാണ് പല വകുപ്പുകള്‍ പ്രകാരം തങ്ങളെ ശിക്ഷിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഇത് ഹൈക്കോടതിയില്‍ ചോദ്യം […]

Kerala News

അരികൊമ്പൻ പറമ്പിക്കുളത്തേക്ക്; അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ഹൈക്കോടതി ഉത്തരവ്

  • 5th April 2023
  • 0 Comments

ഇടുക്കിയെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ റവന്യൂ, പോലീസ് , അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണം. പിടികൂടുന്നതിന്റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട എന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പന് പറമ്പിക്കുളത്ത് കഴിയാനുളള ആവാസ വ്യവസ്ഥയാണ്. വെളളവും ഭക്ഷണവും സുലഭമാണ്. എന്നാല്‍ പറമ്പിക്കുളം എന്തുകൊണ്ട് ശു പാർശ ചെയ്തുവെന്നും പെരിയാർ ടൈഗർ റിസർവ് പററില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ […]

Kerala News

ദേവികുളം തെരെഞ്ഞെടുപ്പ്; റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം

  • 20th March 2023
  • 0 Comments

ഇടുക്കി ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം.സംസ്ഥാന സെക്രട്ടേറിയറ്റിലെടുത്ത തീരുമാനമനുസരിച്ച് നാളെ തന്നെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് സിപിഎം. ഇടത് മുന്നണിക്ക് തിരിച്ചടിയായി നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലാണ് ഹൈക്കോടതി വിധി വന്നത്. ഇതോടെ, ദേവി കുളം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി നിയമസഭയിലെത്തിയ എ രാജയുടെ വിജയവും ഹൈക്കോടതി അസാധുവാക്കി. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി […]

Kerala

വോട്ടുപെട്ടി കാണാതായ സംഭവം; വിഷയം ഗുരുതരം, വോട്ടുപെട്ടി ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ലെന്ന് ഹൈക്കോടതി

  • 17th January 2023
  • 0 Comments

കൊച്ചി: പെരിന്തൽമണ്ണയിലെ വോട്ടുപെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് കേരള ഹൈക്കോടതി. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫയുടെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷി ചേർത്തു. ജനുവരി 30 ന് കേസ് വീണ്ടും പരിഗണിക്കും. ബാലറ്റുകൾ കാണാതായത് കോടതിയുടെ മേൽനോട്ടത്തിലോ, തിരഞ്ഞെടുപ്പ് കമ്മീഷനോ അന്വേഷിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്ക. ബാലറ്റുകൾ ഹൈക്കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് തീരുമാനം. പെരിന്തൽമണ്ണ സബ് […]

Kerala

അനധികൃത ബാനറുകളും കൊടികളും വെയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കും; ഹൈക്കോടതി ഉത്തരവ്

  • 13th January 2023
  • 0 Comments

അനധികൃത ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവ്. ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്.എച്ച്.ഒമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദ്ദേശം നടപ്പിലാക്കാത്ത ജീവനക്കാർക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. പാതയോരങ്ങളിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടികൾ, ഹോൾഡിങുകൾ മുതലായവ അടിയന്തിരമായി എടുത്തുമാറ്റാൻ ഹൈക്കോടതി നേരത്തേ തന്നെ ഉത്തരവിട്ടിട്ടുള്ളതാണ്. അല്ലാത്തപക്ഷം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങൾ കർശന നടപടികൾ […]

Kerala

പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം ഹൈക്കോടതി റദ്ദാക്കി

  • 10th January 2023
  • 0 Comments

പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് എന്‍.നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന് നിരോധിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 60 ജിഎസ്എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക്ക് കവറുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

Kerala

കോളജ് ഹോസ്റ്റലുകൾ ജയിലുകളല്ല, ഭരണഘടനാപരമായ അവകാശം പെൺകുട്ടികൾക്കുണ്ടെന്ന് ഹൈക്കോടതി

  • 22nd December 2022
  • 0 Comments

കൊച്ചി: ഹോസ്റ്റൽ സമയക്രമത്തിൽ വിവേചനപരമായ നിയന്ത്രണങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. കോളജ് ഹോസ്റ്റലുകൾ ജയിലുകളല്ല. ഭരണഘടനാപരമായ അവകാശം പെൺകുട്ടികൾക്കുണ്ട്. അത് ഉറപ്പാക്കുന്നതിനാണ് പരിഗണനയെന്നും കോടതി പറഞ്ഞു. കോളേജ് ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുളള ടൂറിസ്റ്റ് ഹോമുകളോ, ഹോട്ടലുകളോയല്ലെന്ന് നേരത്തെ ആരോ​ഗ്യ സർവകലാശാല ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. അച്ചടക്കവും, സുരക്ഷയും ഉറപ്പാക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുളളത്. 18 വയസ്സിലെ സമ്പൂർണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ല. വീട്ടിൽപോലും കിട്ടാത്ത സ്വാതന്ത്ര്യം വേണമെന്ന കൗമാരക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു ആരോ​ഗ്യ സർവകലാശാലയുടെ […]

Kerala

ജാതി അധിക്ഷേപക്കേസ്: സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  • 14th December 2022
  • 0 Comments

കൊച്ചി: ജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് അനിവാര്യം അല്ലെന്ന് കോടതി പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ടീസ് നൽകി മാത്രമേ ഹാജരാകാൻ ആവശ്യപ്പെടാവൂ എന്നും പ്രതികളോട് പൊലീസ് ഹാരസ്മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. എഫ്ഐആർ റദ്ദാക്കാനുള്ള സാബു എം ജേക്കബിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ശ്രീനിജിൻ എംഎൽഎയ്ക്ക് നോട്ടീസ് അയക്കും. ഹർജി ക്രിസ്തുമസ് അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അന്വേഷണം തുടരാമെന്നും […]

Kerala News

ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിന്;പ്രശ്‌നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടത്

  • 7th December 2022
  • 0 Comments

ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്തണം സംബന്ധിച്ച ​ഹ‍ർജി പരി​ഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്‌നക്കാരായ പുരുഷൻമാരെയാണ് പൂട്ടിയിടേണ്ടതെന്നും ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണെന്നും കോടതി ചോദിച്ചു.എന്തിനാണ് ഹോസ്റ്റലിൽ പെൺകുട്ടികൾക്കു രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്?9.30 കഴിഞ്ഞാൽ മല ഇടിഞ്ഞു വീഴുമോ?നഗരം തുറന്നിടണം. സുരക്ഷിതമാക്കുകയും വേണം. ക്യാമ്പസ്‌ എങ്കിലും സുരക്ഷിതമാക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. പെൺകുട്ടികൾക്കുംഈ സമൂഹത്തിൽ ജീവിക്കണം. പെൺകുട്ടികളുള്ള രക്ഷിതാക്കളുടെ ആശങ്കയും […]

Kerala News

ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്;പിപിഇ കിറ്റ് വിവാദത്തില്‍ ഹൈക്കോടതി

  • 1st December 2022
  • 0 Comments

ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുതെന്ന് ഹൈക്കോടതി.കോവിഡ് കാലത്ത് ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. അഴിമതി ആരോപണം സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. കേസിലെ ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് ആരോഗ്യവകുപ്പു സെക്രട്ടറിയടക്കം കോടതിയെ സമീപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമര്‍ശം.പിപിഇ കിറ്റ് വാങ്ങിയത് ഉയര്‍ന്ന നിരക്കിലാണെന്ന് പരാതിയുണ്ട്. ഇതിന്റെ സത്യാവസ്ഥ ജനങ്ങള്‍ അറിയണം. അതുകൊണ്ടുതന്നെ അന്വേഷണം നടക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. വാദം പൂര്‍ത്തിയായ […]

error: Protected Content !!