Kerala News

എസ്എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണായക ഭേദഗതി;കേസുകളില്‍പ്പെട്ടവര്‍ എസ് എന്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ വേണ്ട

  • 17th January 2023
  • 0 Comments

എസ് എൻ ട്രസ്റ്റിന്റെ ബൈലോയിൽ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതി അംഗീകാരം.വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്.കേസിൽ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. മുൻ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി ബൈലോ പുതുക്കി ഉത്തരവിറക്കിയത്.കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ. കെ. മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ […]

Kerala News

യാത്രക്കാരിയുടെ കഴുത്തിൽ തോരണം കുടുങ്ങിയ സംഭവം;വിമർശനത്തിന് രാഷ്ട്രീയ നിറം നൽകരുത്,ശാസിച്ച് കോടതി

  • 23rd December 2022
  • 0 Comments

തോരണത്തില്‍ കഴുത്തില്‍ കുരുങ്ങി വഴിയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ഇപ്പോൾ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഹാജരായ തൃശ്ശൂർ കോർപ്പറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി.എന്തുകൊണ്ട് കേസില്‍ എഫ്‌ഐആര്‍ ഇട്ടില്ലെന്നും കോടതി ആരാഞ്ഞു.അപകടത്തിൽ കോർപ്പറേഷൻ്റെ വിശദീകരണം അറിയണമെന്ന് പറഞ്ഞ കോടതി ജനുവരി പന്ത്രണ്ടിന് ഹർജി വീണ്ടും പരിഗണിക്കുമെന്നും അന്ന് സെക്രട്ടറി വീണ്ടും ഹാജരാകണമെന്നും നിർദേശിച്ചു. സമൂഹത്തിലെ ഒരാൾ പോലും ഈ വിഷയത്തിൽ പ്രതികരിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. പൊതുവിഷയങ്ങളിൽ കോടതി നടത്തുന്ന വാക്കാലുള്ള പരാമർശങ്ങൾക്ക് രാഷ്ട്രീയമായ നിറം നൽകരുതെന്ന് കോടതി ഇന്ന് ഹർജി […]

Kerala

മാനസിക വെല്ലുവിളി; 17കാരിയുടെ 26 ആഴ്ചയായ ഗർഭസ്ഥശിശുവിനെ പുറത്തെടുക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി

  • 15th December 2022
  • 0 Comments

കൊച്ചി: ആറര മാസമായ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതിയുടെ അനുമതി. 26 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ‌ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഹൈക്കോടതി ഉത്തരവിലൂടെയാണ് അനുമതി നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരി ലൈംഗിക പീഡനത്തിന് ഇരയായി ഗർഭം ധരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പെൺകുട്ടിക്ക് സർക്കാർ ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തണം. കുഞ്ഞിന് ജീവനുണ്ടെങ്കിൽ മതിയായ ചികിത്സ നൽകണം. കുഞ്ഞിനെ പെൺകുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് വി ജി അരുൺ […]

Kerala

കൊച്ചി വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് പ്രവേശനം അനുവദിക്കില്ല; ഹർജി തള്ളി ഹൈക്കോടതി

  • 6th December 2022
  • 0 Comments

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റാൻ അനുവദിക്കണമെന്ന ഹർജിഹൈക്കോടതി തള്ളി. നെടുമ്പാശ്ശേരി വില്ലേജിലെ ഓട്ടോ ഡ്രൈവർമാരായ പി.കെ രതീഷ്, കെ.എം രതീഷ്എന്നിവർ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. പൊതുതാത്പര്യവും സുരക്ഷയും കണക്കിലെടുത്ത് നിയന്ത്രണംഏർപ്പെടുത്താൻ സിയാലിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. സിയാൽ പരിസരത്ത് ടാക്‌സി കാറുകൾ അനുവദിക്കുന്നുണ്ടെങ്കിലും ഓട്ടോറിക്ഷകളിൽ യാത്രക്കാരെ കയറ്റാൻ അനുവദിച്ചിരുന്നില്ല. ഇതിനെതുടർന്നാണ് തങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവർമാർ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമൻ എയർപോർട്‌സ് അതോറിറ്റി […]

Kerala

റേഷൻ വ്യാപാരികൾക്കുള്ള കുടിശ്ശിക ഡിസംബർ 23-നകം കൊടുത്ത് തീർക്കണമെന്ന് ഹൈക്കോടതി

  • 26th November 2022
  • 0 Comments

കൊച്ചി:റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഡിസംബർ 23നകം കൊടുത്തുതീർക്കണമെന്ന് ഹൈക്കോടതി. ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിലേതടക്കമുള്ള കമ്മീഷൻ അടക്കം വ്യാപാരികൾക്ക് നൽകണം എന്നാണ് ഹൈക്കോടതി ഉത്തരവ്. കുടിശ്ശിക തീർക്കാൻ വൈകുന്ന പക്ഷം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കുമാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നി‍ർദേശം നൽകിയിരിക്കുന്നത്. റേഷൻ ഡീലർമാർ നൽകിയ കോടതിലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കുടിശ്ശിക കമ്മീഷൻ വിതരണം ചെയ്യാൻ കഴിഞ്ഞ […]

Kerala

വിവാഹിതയായ യുവതിക്ക് വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികബന്ധത്തിലേർപ്പെട്ടാൽ അത് പീഡനമാകില്ല; ഹൈക്കോടതി

  • 25th November 2022
  • 0 Comments

കൊച്ചി: വിവാഹിതയായ യുവതിക്ക് വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികബന്ധത്തിലേർപ്പെട്ടാൽ അത് പീഡനമാകില്ലെന്ന് ​ഹൈക്കോടതി. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയാൽ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മനഃപൂർവം വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ കഴിയൂ എന്നാണ് ജസ്റ്റിസ് കൌസർ എടപ്പഗത്തിൻറെ ഉത്തരവിലുളളത്. വിവാഹിതയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ല. പരാതിക്കാരി വിവാഹിതയാണെങ്കിൽ, നിയമപരമായി മറ്റൊരു വിവാഹം […]

Kerala

മൂന്ന് വയസുകാരൻ കാനയിൽ വീണ സംഭവം; കൊച്ചിയിലെ തുറന്ന ഓടകൾ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി

  • 18th November 2022
  • 0 Comments

കൊച്ചിയിലെ ഓടയിൽ മൂന്നുവയസുകാരൻ വീണ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കുട്ടി ഓടയിൽ വീണ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഓടകൾ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കൊച്ചി കോർപറേഷനോട് കോടതി ഉത്തരവിട്ടു. കുഞ്ഞ് രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ്. പൊതുജനത്തിന് സുരക്ഷിതമായി നടക്കാൻ സാധിക്കാത്ത സ്ഥലത്തെ നഗരമെന്ന് വിളിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും. ഓടകൾ മൂടുന്നത് സംബന്ധിച്ചും സംരക്ഷണ വേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും കളക്ടർ മേൽനോട്ടം […]

Kerala

ആരാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഹൈക്കോടതി, വടക്കഞ്ചേരി വാഹനാപകടത്തില്‍ കോടതി സ്വമേധയാ കേസെടുത്തു

  • 6th October 2022
  • 0 Comments

വടക്കഞ്ചേരിയിൽ അഞ്ച് വിദ്യാർത്ഥികളുടെ അടക്കം 9 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ആരാണ് ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് ചോദിച്ചാണ് കോടതി നടപടി. നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌കൂൾ, കോളജ് വിനോദയാത്രകൾക്കായി രൂപമാറ്റം വരുത്തിയതും അരോചകമായ ശബ്ദമുള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശമുണ്ട്. നിർദേശത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. നിയമം ലംഘിച്ചോടിയ വാഹനത്തിന്റെ വാർത്തകൾക്ക് പിന്നാലെയാണ് കോടതി നടപടി. ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായുള്ള […]

Kerala News

ഇത്രധികം പ്രശ്‌നങ്ങളുണ്ടാക്കിയത് എന്തിന് ?സിൽവർ ലൈനിൽ സർക്കാരിന് വിമർശനം

  • 26th September 2022
  • 0 Comments

സിൽവർ ലൈൻ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി.ഡിപിആറിന് കേന്ദ്രത്തിന്‍റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമെന്ന് ഹൈക്കോടതി ചോദിച്ചു.ഇല്ലാത്തൊരു പദ്ധതിക്ക് വേണ്ടി എല്ലാവരും തെരുവില്‍ നാടകം കളിക്കുകയാണെന്ന് കോടതി പരിഹസിച്ചു. പദ്ധതിയുടെ പേരില്‍ ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണ്? ഇപ്പോള്‍ പദ്ധതി എവിടെയെത്തി നില്‍ക്കുന്നു? ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും തുടങ്ങിയ ഇടത്തുതന്നെയാണ് ഇപ്പോഴും പദ്ധതി നില്‍ക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്ന തന്നെ സര്‍ക്കാര്‍ ശത്രുവായി കാണുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ […]

Kerala News

ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗം;യാത്രക്കാരുടെ ജീവന് ഭീഷണി,പോലീസും എം.വി.ഡിയും പരിശോധന ശക്തമാക്കണമെന്ന് ഹൈക്കോടതി

  • 28th August 2022
  • 0 Comments

ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ വാഹനങ്ങള്‍ ഓടിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കണമെന്ന് ഹൈക്കോടതി.ലഹരി ഉപയോഗിച്ചർ വാഹനമോടിക്കുന്നത് ഗുരുതര ഭീഷണിയുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.ലഹരിമരുന്നുപയോഗിച്ചവര്‍ വാഹനങ്ങളോടിച്ചാല്‍ യാത്രയ്ക്ക് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ മിന്നല്‍ പരിശോധനകൾ നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ലഹരിമരുന്നു കൈവശം വെച്ചതിന് അറസ്റ്റിലായ ബസ് ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഷെയിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍. പ്രതിയുടെ ലൈസന്‍സ് റദ്ദാക്കുന്നത് പരിശോധിക്കണമെന്ന് എറണാകുളം റൂറല്‍ എസ്.പി.യോടും എറണാകുളം […]

error: Protected Content !!