Kerala News

നടിയെ ആക്രമിച്ച കേസ്;ഹർജിയിൽ നിന്നും ജ. കൗസർ എടപ്പഗത്ത് പിൻമാറി

  • 14th June 2022
  • 0 Comments

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ഹര്‍ജിയില്‍ നിന്ന് ജസ്റ്റിസ്‌ കൗസര്‍ ഇടപ്പഗത്ത് പിന്‍മാറി. ഇന്ന് കേസ് പരിഗണനയ്ക്ക് വന്നതോടെ ജഡ്ജ് പിൻമാറുകയാണെന്ന് അറിയിക്കുകയായിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതിൽ വിചാരണ കോടതി തുടർന്നടപടി സ്വീകരിച്ചില്ലെന്നുമാണ് ക്രൈം ബ്രാ‌ഞ്ച് ഹർജി. ജഡ്ജിയ്ക്കെതിരെയും ഹർജിയിൽ ആരോപണമുണ്ട്. കേസ് ജില്ലാ കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത്. സംശയത്തിന്റെ […]

Kerala News

എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ‍്തുള്ള ഹർജി ഹൈക്കോടതി തള്ളി,സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടില്ല

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എഡിജിപി, എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മറ്റും സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളാണ്. കോടതിക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശ്രീജിത്തിനെ കേസന്വേഷണത്തിന്റെ […]

Kerala News

വെണ്ണലയിലെ വിദ്വേഷപ്രസംഗം ; മുൻകൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയിൽ

വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിൽ മുൻ‌കൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയിൽ. ഹർജി ഇന്ന് തന്നെ കോടതിയുടെ പരിഗണനക്ക് കൊണ്ട് വരാനാണ് നീക്കം. മത സൗഹാർദം തർക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ലെന്നും വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്നും പി സി ജോർജ് ഹർജിയിൽ പറയുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ജോർജ് ആരോപിച്ചു. തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പി സി ജോർജ് ഹർജിയിൽ പറയുന്നു. ഹർജി ഉച്ചയ്ക്ക് […]

Kerala News

സഞ്ജിത്ത്‌ വധം; സിബിഐക്ക് വിടണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

പാലക്കാട്ടെ സഞ്ജിത്ത്‌ കൊലപാതക അന്വേഷണം സി ബി ഐ ക്ക് വിടണമെന്ന ഹർജി തള്ളി ഹൈക്കോടതി. പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കെ ഹരിപാൽആവശ്യപ്പെട്ടു കുറ്റകൃത്യത്തില്‍ കേരളത്തിന് പുറത്തുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ കേരള പൊലിസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ അർഷികയാണ് കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.എന്നാൽ കേസ് സിബിഐയ്ക്ക് നൽകേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. […]

Kerala News

ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഭക്ഷ്യ വിഷ ബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്നും ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാസർഗോഡ് ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നത്. സംഭവത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ മരിക്കുകയും ചെയ്തിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരിൽ ഒരു […]

Kerala News

പണിമുടക്കിൽ സർക്കാർ ജീവനക്കാരെ വിലക്കി; ഹൈക്കോടതിക്കെതിരെ കോടിയേരി ബാലകൃഷ്ണൻ

  • 1st April 2022
  • 0 Comments

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി നടപടിക്കെതിരെ വിമർശനവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞാണ് വിമർശനമുന്നയിച്ചത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേയെയും കോടിയേരി വിമർശിച്ചു. ‘പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും പരിഗണിക്കണിക്കേണ്ട ഉത്തരവാദിത്തം നീതിപീഠങ്ങള്‍ക്കുണ്ട്. പക്ഷേ സമര വിരുദ്ധ ഹര്‍ജി പരിഗണിച്ച കോടതിയുടെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും മുന്‍പ് സമരം […]

Kerala News

പ്രഭാതസവാരിക്കിടെ വയോധികനെ വെട്ടിക്കൊന്ന സംഭവം: പ്രതികളെ വെറുതെ വിട്ടു

  • 28th March 2022
  • 0 Comments

പ്രഭാത സവാരിക്കിടെ വര്‍ക്കലയില്‍ അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.എച്ച്‌.ആര്‍.എം പ്രവര്‍ത്തകരിൽ ആറു പേരെ വെറുതെ വിട്ട് ഹൈക്കോടതി.ഡിഎച്ച്ആര്‍എം നേതാക്കള്‍ പ്രതികളായ കുപ്രസിദ്ധമായ കേസില്‍ പ്രതികളെ നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറുപേരെ ഹൈക്കോടതി വെറുതെവിട്ടത്. കീഴ്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതികള്‍ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. അതേസമയം കേസിലെ അഞ്ചാം പ്രതി സുധി നാരായണന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.ഡി.എച്ച്.ആര്‍.എം സംസ്ഥാന ചെയര്‍മാന്‍ ആലുവ സ്വദേശി സെല്‍വരാജ്, വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി […]

Kerala News

പിതാവ് ഗർഭിണിയാക്കിയ 10 വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

  • 11th March 2022
  • 0 Comments

കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച് ഗര്‍ഭഛിദ്രത്തിനായി മാതാവ് നൽകിയ ഹർജിയിൽ, പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാമെന്ന് ഹൈക്കോടതി. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടെങ്കില്‍ ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശിച്ചു. പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ സങ്കീര്‍ണതകളും കോടതി പരിഗണിച്ചു.10വയസ്സുകാരിയുടെ അമ്മയുടെ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിനോട് നിര്‍ദേശം തേടിയിരുന്നു. ഗര്‍ഭം 31 ആഴ്ച പിന്നിട്ടെന്നും ശസ്ത്രക്രിയലൂടെയുള്ള […]

Kerala News

നടിയെ ആക്രമിച്ച കേസ്;തുടരന്വേഷണം നീട്ടാനാകില്ല ഈ കേസിന് എന്താണ് പ്രത്യേകതയെന്ന് കോടതി

  • 22nd February 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടാനാകില്ലെന്ന് കോടതി.തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്‌ നൽകിക്കൂടെയെന്നും കോടതി ചോദിച്ചു. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്ന് ചോദിച്ച കോടതി എന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ചോദിച്ചു. അതേസമയം തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ആകില്ലെന്ന് കോടതിയുടെ പരാമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു പ്രോസിക്യൂഷന്‍. നിലവിൽ […]

Kerala News

ഭര്‍ത്താവ് വിലക്കിയ ശേഷവും അന്യ പുരുഷനുമായി ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ഏറ്റവും വലിയ ക്രൂരത

  • 22nd February 2022
  • 0 Comments

ഭര്‍ത്താവ് വിലക്കിയ ശേഷവും അന്യ പുരുഷനുമായി ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ഏറ്റവും വലിയ ക്രൂരതയാണെന്ന് കേരള ഹൈക്കോടതി.വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതിയുടെ പരാമർശം.ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കാട്ടി ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്.വിവാഹം കഴിഞ്ഞതു മുതല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കില്‍ ആയിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. പന്ത്രണ്ടു വര്‍ഷം ആയിട്ടും അവര്‍ക്കു പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ലെന്നു കോടതി പറഞ്ഞു. കുടുംബകോടതി കേസ് തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ […]

error: Protected Content !!