Kerala News

ദേശ സുരക്ഷയാണ് പ്രശ്നമെങ്കിൽ കഴിഞ്ഞയാഴ്ച വരെ എന്തുകൊണ്ട് സംപ്രേഷണമനുവദിച്ചു?; മീഡിയാ വൺ അഭിഭാഷകൻ ഹൈക്കോടതിയിൽ

  • 10th February 2022
  • 0 Comments

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പരിഗണിച്ചു. ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസർക്കാർ വാദം തെറ്റാണന്ന് മീഡിയാ വണ്ണിന് വേണ്ടി ഹാജറായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. വിലക്ക് ശരിവച്ച സിംഗിൾ ബഞ്ചിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായെന്ന് ദവെ ചൂണ്ടിക്കാട്ടി. മീഡിയ വണിൻ്റെ നിരോധനത്തിന് കാരണമായ വിശദാംശങ്ങളുടെ രേഖകൾ മുദ്ര വെച്ച കവറിൽ ഹാജരാക്കാൻ ചൊവ്വാഴ്ചവരെ സാവകാശം വേണമെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ […]

Kerala News

ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ടുന്ന ചടങ്ങിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

  • 9th February 2022
  • 0 Comments

കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്​ കീ​ഴി​ലു​ള്ള തൃപ്പൂണിത്തുറ പൂർണ്ണത്രയിശാ ക്ഷേത്രത്തിൽ നടത്തിയ ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട് വഴിപാട് വിവാദമായതോടെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.ജസ്റ്റിസ് അനിൽ, കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാ‍ർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. പാപപരിഹാരത്തിനായെന്ന പേരിൽ നടത്തുന്ന വഴിപാടിൻറെ ചിലവ് 20000 രൂപയാണ്. പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തി അവരുടെ കാൽ കഴുകുന്നതാണ് വഴിപാട്. സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള പ്രാകൃതമായ ആചാരങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ […]

Kerala News

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; തടിയന്റവിട നസീറടക്കമുള്ള പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി

  • 27th January 2022
  • 0 Comments

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ അറസ്റ്റിലായിരുന്ന തടിയന്റവിട നസീര്‍ അടക്കമുളള പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണ കോടതി ചുമത്തിയ ഇരട്ട ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. 2 പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീലും കോടതി തള്ളി. വിചാരണ കോടതി നടപടിക്കെതിരെ ഒന്നാം പ്രതി തടിയന്റവിട നസീറും നാലാം പ്രതി ഷിഫാസുമാണ് കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നും കേസില്‍ നിരപരാധികളായതിനാല്‍ യുഎപിഎ അടക്കമുളള കുറ്റങ്ങള്‍ നിലനല്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കേസില്‍ […]

Kerala News

കണ്ണൂർ വി സി പുനർ നിയമനം ശരിവെച്ച് കോടതി

  • 15th December 2021
  • 0 Comments

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവെച്ച് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് കോടതി നടപടി. അതേസമയം വിഷയത്തില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ഹരജിക്കാരുടെ തീരുമാനം.ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് വിധി.പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി കോടതി തള്ളിയത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉപഹർജിയും കോടതി തള്ളി. ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം […]

Kerala News

വിവാഹത്തിന് മറ്റാരും ആവശ്യപ്പെടാതെ വധുവിന് നല്കുന്ന സമ്മാനം സ്ത്രീധനമല്ല; ഹൈക്കോടതി

  • 15th December 2021
  • 0 Comments

മറ്റാരും ആവശ്യപ്പെടാതെ വിവാഹത്തിന് വധുവിന് നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വീട്ടുകാർ നൽകുന്നതും ചട്ടപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമായ സമ്മാനങ്ങൾ സ്ത്രീധനം ആകില്ലെന്നും അതുകൊണ്ടുതന്നെ ഇവ സ്ത്രീധന നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടില്ലെന്നുമാണ് ഹോക്കോടതിയുടെ നിരീക്ഷണം അതേസമയം വധുവിന നൽകുന്ന ഇത്തരം സമ്മാനങ്ങൾ മറ്റാരെങ്കിലും കൈപ്പറ്റിയെന്ന് തെളിഞ്ഞാൽ മാത്രമേ സ്ത്രീധന നിരോധന ഓഫീസർക്ക് അതിൽ ഇടപെടാനാകൂ എന്നും കോടതി പറഞ്ഞു. കൊല്ലം സ്ത്രീധന ഓഫീസറുടെ ഉത്തരവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നൽകിയ ഹർജി പരിഗണിച്ച് ​ജസ്റ്റിസ് എം […]

Kerala News

”തലച്ചുമട് എടുക്കല്‍ അവസാനിപ്പിക്കേണ്ടത്” മനുഷ്യ വിരുദ്ധമായ പ്രവൃത്തിപരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് കോടതി

  • 14th December 2021
  • 0 Comments

തലച്ചുമടെടുക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഹൈക്കോടതി.യന്ത്രങ്ങളില്ലാത്ത കാലത്തെ തൊഴിൽ സംവിധാനം ഇപ്പോഴും തുടരുന്നത് ശരിയല്ല. ചിലർ ചുമട്ട് തൊഴിലാളികൾ അങ്ങനെ തുടരണമെന്ന് ആഗ്രഹിക്കുന്നു. അതിന് പിന്നിൽ സ്വാർത്ഥ താൽപര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി ഇതിന് അനുമതി നല്‍കുന്ന ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ആക്ട് പഴയ കാലത്തിന്റെ അവശിഷ്ടമാണെന്നും കോടതി പറഞ്ഞു. ഇത്തരം തൊഴില്‍ ചെയ്യുന്നവരുടെ ദുരിതത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ”തലച്ചുമട് എടുക്കല്‍ അവസാനിപ്പിക്കേണ്ടതാണ്, അതൊരു മനുഷ്യ വിരുദ്ധമായ പ്രവൃത്തിയാണ്. പൗരന്മാരെ ഈ […]

Kerala News

മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം തടയാന്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

  • 30th November 2021
  • 0 Comments

മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം കര്‍ശനമായി തടയാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ശബ്ദ നിയന്ത്രണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇക്കാര്യത്തിലുള്ള ഉത്തരവുകളും നടപ്പാക്കാന്‍ പൊലിസ് മേധാവിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കളക്ടര്‍മാര്‍ക്കും ദേവസ്വം ബോര്‍ഡുകള്‍ക്കും വഖഫ് ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം തടയണമെന്നാവശ്യപ്പെട്ട് വലിയമല ഐഎസ്ആര്‍ഒയിലെ എഞ്ചിനീയര്‍ അനുപ് ചന്ദ്രന്‍ കോടതിക്കയച്ച കത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. ക്ഷേത്രങ്ങളിലെ […]

Kerala News

മോൻസൻ കേസിൽ ഹൈക്കോടതി പരിധി വിടുന്നു ; വിമർശനവുമായി സർക്കാർ

  • 29th November 2021
  • 0 Comments

മോൻസൻ കേസിൽ ഹൈക്കോടതിക്കെതിരെ സർക്കാർ. ഹൈക്കോടതിയുടെ ഇടപെടൽ പരിധിവിടുന്നുവെന്നും ഹർജിയ്ക്ക് അപ്പുറമുള്ള കാര്യങ്ങളിൽ കോടതി ഇടപെടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ അറിയിച്ചു. ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിൽ ആർക്കും പരാതിയില്ലെന്നും മുൻ ഡ്രൈവർ ഇ വി അജിത് നൽകിയ ഹർ‍ജി അവസാനിപ്പിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. മോൻസൻ കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം സംഭവിച്ച വീഴ്ച അക്കമിട്ട് ഹൈക്കോടതി വിമർശിച്ചിരുന്നു . ഇതിന് പിറകെയാണ് സർക്കാർ കോടതിയുടെ ഇടപെടലിൽ അതൃപ്തിയുമായി രംഗത്ത് വരുന്നത്.ഹർജിക്കാരൻ ഉന്നയിക്കാത്ത വിഷയങ്ങളിലേക്ക് കോടതി ഇടെപടൽ […]

Kerala News

ജീവിക്കുന്നത് 21 -ാം നൂറ്റാണ്ടിലാണെന്ന് പോലീസ് ഓർക്കണം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • 26th November 2021
  • 0 Comments

.പരാതിപ്പെടാനെത്തിയ തെന്‍മല സ്വദേശിയെ വിലങ്ങണിയിച്ച് കൈവരിയില്‍ കെട്ടിയിട്ടെന്ന പരാതി പരിഗണിക്കവെ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി . ജീവിക്കുന്നത് 21 -ാം നൂറ്റാണ്ടിലാണെന്ന് പോലീസ് ഓർക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പറഞ്ഞു. .തെന്മല സ്വദേശി രാജീവനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. മുന്‍പ് ഉണ്ടായ പരാതികളില്‍ നടപടി എടുത്തിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടാകുന്നതൊന്നും ആവര്‍ത്തിക്കുമായിരുന്നില്ലെന്നും ആളുകള്‍ മരിക്കില്ലായിരുന്നുവെന്നുംആലുവയിലെ നിയമവിദ്യാര്‍ത്ഥിനി മോഫിയയുടെ മരണം പരാമര്‍ശിച്ച് കോടതി പറഞ്ഞു. ഭരണഘടന ദിനമായ ഇന്നു തന്നെ ഇത് പറയേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്നും രാജ്യത്തെ ദൈവം രക്ഷിക്കട്ടേയെന്നാണ് […]

Kerala News

പറഞ്ഞത് മദ്യശാലകളുടെ എണ്ണം കൂട്ടാനല്ല; സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണെന്ന് ഹൈക്കോടതി

  • 25th November 2021
  • 0 Comments

സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടാനല്ല പറഞ്ഞതെന്ന് ഹൈക്കോടതി. മദ്യവില്‍പ്പനശാലകളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി പറഞ്ഞു. പുതിയ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങുന്നതിനെതിരെ വി എം സുധീരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ മറുപടി. കോടതിയുടെ പ്രശ്നം സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ്. മദ്യപിക്കരുതെന്ന് കോടതി പറയില്ല, അങ്ങനെ ചെയ്താല്‍ ആളുകള്‍ മറ്റ് ലഹരികളിലേക്ക് പോകാം. മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഭാവി തലമുറയെ കരുതിയാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവന്‍ […]

error: Protected Content !!