Kerala News

മോൻസൺ കേസ്;ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും പൊലീസിനും ഹൈക്കോടതിയുടെ വിമര്‍ശനം;’ഉരുണ്ട് കളിക്കരുത്’ എന്ന് കോടതി

  • 11th November 2021
  • 0 Comments

പുരാവസ്തു തട്ടിപ്പ്കാരൻ മോൻസൺ കേസില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ കോടതി മുൻപൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്തിന് മോൻസന്റെ വീട്ടില്‍ പോയെന്നും, മോനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേയെന്നും ഇന്ന് നടന്ന വാദത്തിനിടെ ചോദിച്ചു. മനോജ് അയച്ച കത്ത് എവിടെയെന്നും കോടതി ചോദിച്ചു. പൊലീസ് മേധാവിയും എ ഡി ജി പിയും വെറുതെ മോന്‍സന്റെ വീട്ടില്‍ […]

Kerala News

ദത്ത് വിവാദം; ഹൈക്കോടതിയെ സമീപിച്ച് അനുപമ; ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു

  • 1st November 2021
  • 0 Comments

പേരൂർക്കടയിൽ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ‘അമ്മ അനുപമ ഹൈക്കോടതിയെ സമീപിച്ച് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തുതിരുവനന്തപുരം പൊലീസ് കമ്മിഷണർ, പേരൂർക്കട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ,ചൈൽഡ് വെൽഫെയർ കമ്മിറ്റി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ,അച്ഛനും അമ്മയും ഉൾപ്പെടെ ആറുപേരെ എതിര്കക്ഷികളാക്കിയാണ് അനുപമ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ താൻ തന്റെ കുട്ടിയുടെ വിശദാംശങ്ങൾ ചോദിച്ചും കുട്ടിയെ തിരികെ കിട്ടുന്നതിനുമായി കയറിയിറങ്ങുകയാണ്. […]

Kerala News

മരംമുറി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

  • 1st September 2021
  • 0 Comments

മരംമുറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി. ശരിയായ ദിശയില്‍ അല്ല അന്വേഷണമെങ്കില്‍ ഹര്‍ജിക്കാരനടക്കം എത് പൗരനും കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി.ചാലിയും അടങ്ങുന്ന ബെഞ്ച് തള്ളിയത്. കേസ് ഡയറി പരിശോധിച്ച ശേഷമാണ് ഉത്തരവ്. […]

Kerala National News

കോവിഷീല്‍ഡ് വാക്സിന്‍ ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്കു വേണ്ടി; നിലവില്‍ മൂന്നാം ഡോസ് നല്‍കാന്‍ വ്യവസ്ഥയില്ലെന്നും ഹൈക്കോടതിയോട് കേന്ദ്രം

  • 26th August 2021
  • 0 Comments

കോവിഷീല്‍ഡ് വാക്സിന്റെ ഒന്നാം ഡോസിനു ശേഷമുള്ള ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. വാക്സിന്‍ക്ഷാമം കൊണ്ടല്ല ഇടവേള 84 ദിവസമാക്കിയതെന്നും കേന്ദ്രം അറിയിച്ചു. നിലവില്‍ മൂന്നാംഡോസ് വാക്സിന്‍ നല്‍കാന്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടു ഹര്‍ജികളാണ് ഹൈക്കോടതി മുന്‍പാകെ വന്നത്. ഇതിലൊന്ന് കിറ്റക്സ് കമ്പനി നല്‍കിയതായിരുന്നു. തങ്ങളുടെ ജീവനക്കാര്‍ക്ക് കോവിഷീല്‍ഡിന്റെ വാക്സിന്റെ ആദ്യ ഡോസ് നല്‍കിയെന്നും അതു കഴിഞ്ഞ് 45 ദിവസമായിട്ടും രണ്ടാം ഡോസ് കുത്തിവെപ്പ് […]

Kerala News

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍

  • 25th August 2021
  • 0 Comments

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിനോട് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സി ബി ഐ അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിയില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് സാവകാശം തേടി. സിബി ഐയ് ക്കും ഇ ഡി യ്ക്കും നോട്ടീസ് […]

Kerala News

സഭാഭൂമിയിടപാട്; കർദിനാൾ വിചാരണ നേരിടണം; ഹൈക്കോടതി

  • 12th August 2021
  • 0 Comments

സഭാ ഭൂമിയിടപാടിൽ കാർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമി ഇടപാടിൽ കീഴ്കോടതി’ ഉത്തരവ് ശെരി വെച്ച ഹൈക്കോടതി കാർദി നാൾ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു. അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയയെന്ന കേസിലാണ് നടപടി. ഭൂമി ഇടപാടിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി വില്‍പ്പന നടത്തിയെന്നുമാണ് കേസ്. കീഴ്കോടതിയുടെ വിധിക്കെതിരെ കർദിനാൾ ജോർജ് ആലഞ്ചേരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ കോടതികളുടെ ഉത്തരവ് പ്രകാരം തനിക്കെതിരെ എടുത്തിട്ടുള്ള […]

Kerala News

കഴിഞ്ഞ മാസം അറുപത് ശതമാനം അധിക വാക്‌സിൻ കേരകളത്തിലെത്തിച്ചു; കേന്ദ്രം ഹൈക്കോടതിയിൽ

  • 11th August 2021
  • 0 Comments

കഴിഞ്ഞമാസം അറുപത് ശതമാനം അധിക വാക്‌സിൻ കേരളത്തിലേക്കെത്തിച്ചതായി കേന്ദ്രം ഹൈ കോടതിയെ അറിയിച്ചു. കേരളത്തില്‍ ഇതുവരെ 22 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്രം വ്യക്തമാക്കി. ജനസംഖ്യ അടിസ്ഥാവനത്തില്‍ കേരളത്തിലേക്ക് ജൂലൈ മാസത്തില്‍ നല്‍കേണ്ടിയിരുന്നത് 39,02,580 ഡോസ് വാക്‌സിനായിരുന്നു. എന്നാല്‍ 61,36,720 ഡോസാണ് കേരളത്തിലേക്കെത്തിച്ചതെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കേരളത്തില്‍ ഇതുവരെ 55 ശതമാനം പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഇത് ദേശീയ തലത്തില്‍ 42 ശതമാനമാണെന്നും അറിയിച്ചു. കേരളത്തില്‍ 22 ശതമാനം […]

Kerala News

പട്ടയ ഭൂമിയിലെ മരം മുറിക്കേസ്; സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം

  • 4th August 2021
  • 0 Comments

മരം മുറിയിൽ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി.മരം മുറിച്ചവർക്കെതിരെ ഐ.പി.സി പ്രകാരമുള്ള വകുപ്പുകൾ ചുമതാത്തത് എന്തുകൊണ്ടാണെന്നും കോടതി നിരീക്ഷിച്ചു. മോഷണക്കുറ്റം ചുമത്തിയ 68 കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു. പട്ടയഭൂമിയിലെ മരം മുറിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

Kerala News

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി നീട്ടിയ ഉത്തരവിനെതിരെ പി.എസ്.സി ഹൈക്കോടതിയിൽ

  • 2nd August 2021
  • 0 Comments

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി നീട്ടിയ ഉത്തരവിനെതിരെ പി.എസ്.സി ഹൈക്കോടതിയിൽ. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് പി.എസ്.സി. കോടതിയെ സമീപിച്ചത്. ഉദ്യോഗാർഥിയുടെ അപേക്ഷയിൽ കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രഡ് പട്ടികയുടെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഇതിനെതിരെയാണ് പി‍.എസ്‍.സി.യുടെ അപ്പീൽ ഹർജി. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുമെന്നാണ് പി.എസ്.സി. ഉയർത്തുന്ന വാദം. നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകളെല്ലാം നികത്തിയിട്ടുണ്ടെന്നും പുതിയ ഒഴിവുകൾ പുതിയ ഉദ്യോഗാർഥികൾക്കു നൽകണമെന്നും പി‍.എസ്‍.സി. […]

Kerala News

അശാസ്ത്രീയ ലോക്ക് ഡൌൺ പിന് വലിക്കണമെന്നാവശ്യപ്പെട്ട്;വ്യാപാരി വ്യവസായ ഏകോപന സമിതി ഹൈക്കോടതിയിൽ

  • 30th July 2021
  • 0 Comments

അശാസ്ത്രീയ ലോക്ക് ഡൌൺ പിൻവലിക്കണമെന്നാവശ്യവുമായി വ്യാപാരി വ്യവസായ ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു. ജി എസ് ടി തിരികെ നല്കുന്നതടക്കം കോവിഡ് അതിജീവന പാക്കേജ് അനുവദിക്കണമെന്നും കടകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്ക ണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്നും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്നും വ്യാപരികളുടെ ഭാഗത്ത് നിന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു . ഇക്കാര്യത്തിൽ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയത്. […]

error: Protected Content !!