Kerala News

ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗം;യാത്രക്കാരുടെ ജീവന് ഭീഷണി,പോലീസും എം.വി.ഡിയും പരിശോധന ശക്തമാക്കണമെന്ന് ഹൈക്കോടതി

ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ വാഹനങ്ങള്‍ ഓടിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കണമെന്ന് ഹൈക്കോടതി.ലഹരി ഉപയോഗിച്ചർ വാഹനമോടിക്കുന്നത് ഗുരുതര ഭീഷണിയുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.ലഹരിമരുന്നുപയോഗിച്ചവര്‍ വാഹനങ്ങളോടിച്ചാല്‍ യാത്രയ്ക്ക് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ മിന്നല്‍ പരിശോധനകൾ നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ലഹരിമരുന്നു കൈവശം വെച്ചതിന് അറസ്റ്റിലായ ബസ് ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഷെയിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍. പ്രതിയുടെ ലൈസന്‍സ് റദ്ദാക്കുന്നത് പരിശോധിക്കണമെന്ന് എറണാകുളം റൂറല്‍ എസ്.പി.യോടും എറണാകുളം ആര്‍.ടി.ഒ.യോടുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.വാഹനങ്ങളുടെ അമിതവേഗം തടയുന്നതിനും മറ്റുമായി പോലീസ് നടത്തിയ പരിശോധനക്കിടെ ജൂലായ് 21-നാണ് ഷെയിന്‍ പിടിയിലായത്. ബസ് ഓടിച്ചിരുന്ന ഷെയിനിന്റെ കൈയില്‍ നിന്ന് 1.830 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!