Local News

“മഹാത്മാ അയ്യങ്കാളി ജയന്തി ” വിപുലമായി ആഘോഷിച്ചു

ഭാരതീയ ദളിത് കോൺഗ്രസ് കുന്ദമംഗലം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “മഹാത്മാ അയ്യങ്കാളി ജയന്തി ” വിപുലമായി ആഘോഷിച്ചു. കെ പി സിസി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സുബ്രഹ്‌മണ്യൻ ഉൽഘാടനം നിർവ്വഹിച്ചു. വിവിധ മേഖലയിൽ ഉന്നത വിജയം വരിച്ചവരും വിവിധ മേഖലയിൽ അംഗീകാരം ലഭിച്ചവരുമായ Adv: ബിജു കോരങ്കണ്ടി, ഡോ: അഫ്നാ അബ്ദുൾ സലാം, അനീഷ് പുതിയാറക്കൽ, ഡോ: അബി ജിത്ത് സത്യൻ, മുഹമ്മത് ഹനുൽ ഷമീർ എന്നിവരെ അനുമോദിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസി : ബാബു നെല്ലൂളി മുഖ്യപ്രഭാഷണം നടത്തി. 200 പേർക്കുള്ള ഓണക്കോടി ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസി : സി.വി. അരവിന്ദാക്ഷൻ വിതരണം ചെയ്തു. പരിപാടിയിൽ എം.പി. കേളുക്കുട്ടി, വിനോദ് പടനിലം, സി.വി. സംജിത്ത്, ടി.പത്മാക്ഷൻ, ടി.കെ. ഹിതേഷ്കുമാർ , ബ്ലോക്ക് പഞ്ചായത്ത് അംഗം രജിതാ സത്യൻ, ഗിരീശൻ.പി , തൂലിക മോഹനൻ അനീഷ്.എം.കെ, സെബിൻ വി, ശ്രീജേഷ് പടിഞ്ഞാറെ പാട്ട്, സുനിൽ ദാസ് കോരങ്കണ്ടി എന്നിവർ സംസാരിച്ചു. ചന്ദ്രൻ മേപ്പറ്റ അദ്യക്ഷത വഹിച്ചു. ബൈജു മൂപ്രമ്മൽ സ്വാഗതവും, സുബ്രഹ്മണ്യൻ മാവൂർ നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!