കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഓ.പി കെട്ടിടം, എക്സ്-റേ റൂം, രോഗികളുടെ വിശ്രമ കേന്ദ്രം, രജിസ്ട്രേഷന്‍ റൂം, ഫീഡിംഗ് റൂം, കോണ്‍ഫറന്‍സ് […]

