kerala Kerala

സ്വര്‍ണം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍; പവന്‍ വില 50,880 രൂപ

  • 1st April 2024
  • 0 Comments

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. 50,880 രൂപയാണ് ഇന്നത്തെ പവന്‍ വില. സര്‍വകാല റെക്കോര്‍ഡ് ആണിത്. ഇന്നു കൂടിയത് 680 രൂപ. ഗ്രാം വില 85 രൂപ വര്‍ധിച്ച് 6360 ആയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പവന്‍ വില ആദ്യമായി അന്‍പതിനായിരം രൂപ കടന്നത്. പിന്നീട് നേരിയ ഇടിവു വന്ന വില വീണ്ടും കുതിക്കുകയായിരുന്നു.

Kerala kerala

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50,000 കടന്നു

  • 29th March 2024
  • 0 Comments

കൊച്ചി: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50,000 കടന്നു. 1040 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,400 രൂപയായി. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് […]

Kerala kerala

സ്വര്‍ണവില 50,000 രൂപയിലേക്ക്; പവന് 800 രൂപയാണ് ഇന്ന് വര്‍ധിച്ചത്

  • 21st March 2024
  • 0 Comments

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 50,000 രൂപയിലേക്ക്. 49,440 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. 50,000 രൂപയിലെത്താന്‍ 560 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. പവന് 800 രൂപ വര്‍ധിച്ച് 49,440 രൂപയിലാണ് ഇന്ന് എത്തിയത്. ഗ്രാമിന് 100 രൂപ കൂടി 6,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

kerala Kerala

സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു. വില സര്‍വകാല റെക്കോര്‍ഡില്‍

  • 19th March 2024
  • 0 Comments

കൊച്ചി: സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു. വില സര്‍വകാല റെക്കോര്‍ഡില്‍. ഈ മാസം ഒന്‍പതിനു 48,600ല്‍ എത്തിയ വില ഇന്ന് 48,640 തൊട്ടു. പവന് ഇന്ന് 48,640 രൂപ. ഗ്രാമിനു 6080 രൂപ. 9 മുതല്‍ 12 വരെ മാറ്റമില്ലാതെ തുടര്‍ന്ന വില പിന്നീട് 48,480ല്‍ എത്തിയിരുന്നു. ഇന്നലെ 200 രൂപ കുറഞ്ഞു. പിന്നാലെയാണ് ഇന്ന് വീണ്ടും റെക്കോര്‍ഡ് തൊട്ടത്.

Local

താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 40 പവനോളം സ്വര്‍ണ്ണം കവര്‍ന്നു

  • 24th January 2024
  • 0 Comments

കോഴിക്കോട്: താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 40 പവനോളം സ്വര്‍ണ്ണം കവര്‍ന്നു. താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയോരത്ത് റന ഗോള്‍ഡിലാണ് കവര്‍ച്ച നടന്നത്. കിഴക്കോത്ത് ആവിലോറ സ്വദേശി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്നു കോണിയുടെ ഷട്ടര്‍ തുറന്ന് ജ്വല്ലറിയുടെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്.രാത്രി ഏഴരയോടെയാണ് കട അടച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ മുകളിലേക്ക് കയറാന്‍ എത്തിയ ആളാണ് ചുമര്‍ തുരന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.

Kerala

ഒന്നര വയസ്സുള്ള കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ചു; വീട്ടുജോലിക്കാരി പിടിയില്‍

  • 15th January 2024
  • 0 Comments

കോതമംഗലം: കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി പിടിയില്‍. മണക്കുന്നം ഉദയംപേരൂര്‍ പത്താംമൈല്‍ ഭാഗത്ത് മനയ്ക്കപ്പറമ്പില്‍ അഞ്ജു (38) ആണ് പോത്താനിക്കാട് പൊലീസിന്റെ പിടിയിലായത്. പിടവൂഭാഗത്തെ വീട്ടില്‍ കുട്ടിയെ നോക്കാനെത്തിയതാണ് ഇവര്‍. ഈ മാസം എട്ടിനാണ് സംഭവം നടന്നത്. ഒന്നര വയസ്സുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് മോഷ്ടിച്ച് കടന്നുകളഞ്ഞത്. പുതിയകാവിലെ ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം തൃപ്പൂണിത്തുറയിലെ ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു.

Local

വീണു കിട്ടിയ സ്വര്‍ണ്ണം കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; ഓട്ടോ ഡ്രൈവര്‍ മാതൃകയായി

  • 9th January 2024
  • 0 Comments

കുന്ദമംഗലം പാര്‍ട്ടി ഓഫീസ് റോഡില്‍ നിന്ന് സ്വര്‍ണ്ണാഭരണം വീണുകിട്ടി. ശിവഗിരി അമ്പാടി വീട്ടില്‍ ബാലഗോപലന്‍നായരുടെ മകന്‍ സുധീഷിനാണ് സ്വര്‍ണം വീണു കിട്ടിയത്. കുന്ദമംഗലം അങ്ങാടിയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന സുധീഷിന് പാര്‍ട്ടി ഓഫീസ് റോഡില്‍ വെച്ചാണ് സ്വര്‍ണം കിട്ടിയത്. കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് പിയെ ഓട്ടോ ഡ്രൈവര്‍ സ്വര്‍ണം ഏല്‍പിച്ചു. കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ തെളിവ് സഹിതം വന്നാല്‍ സ്വര്‍ണം നല്‍കും.

Local

ഷര്‍ട്ടിന്റെ ബട്ടനിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണവുമായി യുവാവ് പിടിയില്‍

  • 19th December 2023
  • 0 Comments

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ഷര്‍ട്ടിന്റെ ബട്ടനിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 235 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പൊലീസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് ബിഷറത്ത്(24) ആണ് ബട്ടനിനകത്ത് ഒളിപ്പിച്ച സ്വര്‍ണവുമായി പിടിയിലായത്. ബട്ടനിനുള്ളില്‍ ഒളിപ്പിച്ച ശേഷം ഷര്‍ട്ട് ബാഗേജില്‍ മറ്റു വസ്ത്രങ്ങള്‍ക്കൊപ്പം വയ്ക്കുകയായിരുന്നു. കസ്റ്റംസിനെ വെട്ടിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിയിലായത്. മറ്റൊരു സ്വര്‍ണവേട്ടയില്‍ മൂന്നു കിലോ സ്വര്‍ണമാണു പിടികൂടിയത്. കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ്(42), തളിപ്പറമ്പ് സ്വദേശി ആശാ തോമസ്(33), മീനടത്തൂര്‍ സ്വദേശി ശിഹാബുദ്ദീന്‍ […]

Kerala

ഈന്തപ്പഴത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; 170 ഗ്രാം സ്വര്‍ണ്ണം പിടികൂടി; കാസര്‍കോട് സ്വദേശി പിടിയില്‍

  • 4th December 2023
  • 0 Comments

കോഴിക്കോട്: ഈന്തപ്പഴത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. മസ്‌കറ്റില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 170 ഗ്രാം സ്വര്‍ണ്ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. കാസര്‍കോട് മൊഗ്രാല്‍ സ്വദേശി ഇസ്മയില്‍ അബ്ദുള്ള ആണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

Kerala Local News

54 ലക്ഷം രൂപയുടെ സ്വർണം, 3 കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു , എക്സറേ പരിശോധനയിൽ പണിപാളി

  • 19th April 2023
  • 0 Comments

മലപ്പുറം: റിയാദില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് 54 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി റിയാസ് ബാബു (36) ആണ് 910.6 ഗ്രാം സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിച്ചത്. 910.6 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം ഇയാള്‍ റിയാദില്‍ നിന്നും 07.23 ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ ( IX […]

error: Protected Content !!