bussines

സ്വർണ വില വീണ്ടും കൂടി

  • 31st March 2023
  • 0 Comments

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയുടെ വർധന. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് വില. ഒരു ഗ്രാമിന് 5500 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,980 ഡോളറിലേക്ക് വില ഉയർന്നു. മാർച്ച് ഒന്നിന് പവന് 41280 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ പവന് 2,720 രൂപയുടെ വർധന. മാർച്ച് 18,19 തിയതികളിൽ തുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. പവന് 44,240 രൂപ വരെ […]

Kerala

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു

  • 28th March 2023
  • 0 Comments

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറയുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് വ്യാപാരം ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,475 രൂപയിലും പവന് 43,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ മൂന്നു ദിവസം കൊണ്ട് പവന് കുറഞ്ഞത് 400 രൂപയാണ്. എക്കാലത്തെയും ഏറ്റവും ഉയർന്ന വില ഗ്രാമിന് 5,530 രൂപയും പവന് […]

Entertainment News

ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്;എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതുന്നവർക്ക്

  • 5th December 2022
  • 0 Comments

‘ഗോൾഡ്’ സിനിമയ്ക്ക് ലഭിക്കുന്ന വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ.നെഗറ്റീവ് റിവ്യൂ എഴുതുന്നവർക്ക് നന്ദിയുണ്ടെന്നും കുറേ കുശുമ്പും പുച്ഛവുമാണ് അതിലധികവുമെന്നും അൽഫോൻസ് പറയുന്നു. മനപ്പൂർവ്വം ആരേയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചില്ല. ഗോൾഡ് ആണ് താൻ എടുത്തതെന്നും മുൻ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളല്ലെന്നും പറയുന്ന അൽഫോൺസ് മുൻപ് ഗോൾഡ് എടുത്ത് പരിചയമില്ലെന്നും ഇത് ആദ്യമായാണെന്നും പ്രതികരിച്ചു. അൽഫോൺസ് പുത്രന്റെ ആദ്യ രണ്ട് ചിത്രങ്ങളായ ‘നേര’വും ‘പ്രേമ’വും പോലെ തന്നെയുണ്ട് മൂന്നാം ചിത്രമായ ഗൊൾഡ് എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം. അൽഫോൻസ് […]

Entertainment News

ഗോൾഡ് ഉടൻ….റിലീസ് തീയതി മറ്റന്നാള്‍

  • 21st November 2022
  • 0 Comments

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡി’ന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. സിനിയമയുടെ റിലീസ് തീയതി നവംബർ 23ന് പുറത്തുവിടുമെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.നവംബര്‍ 23 ന് ഉച്ചയ്ക്ക് 1.12 ന് റിലീസ് തീയതി പ്രഖ്യാപിക്കും.ചിത്രം ഡിസംബറില്‍ തിയറ്ററുകളില്‍ എത്തുമെന്ന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജ് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഗോൾഡ് അടുത്ത മാസം ആദ്യവാരങ്ങളിലെത്തുമെന്ന റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ […]

Entertainment News

ഒന്ന് ഉഷാറായിക്കേ….ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്..ഗോൾഡിനെക്കുറിച്ച് അൽഫോണ്‍സിനോട്‌ മേജർ രവി

  • 17th September 2022
  • 0 Comments

ഓണം റിലീസായി പ്രഖ്യാപിച്ച ചിത്രമായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഗോള്‍ഡ്.പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം പൂർത്തിയാക്കാൻ വൈകിയതിനാൽ റിലീസ് നീളുകയായിരുന്നു. നിരവധി ആരാധകരാണ് ചിത്രത്തിന്റെ റിലീസ് എന്നായിരിക്കും എന്ന ചോദ്യവുമായി എത്തുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സംവിധായകൻ മേജർ രവിയുടെ കമന്റാണ്. അല്‍ഫോന്‍സ്, ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്. ഒന്ന് ഉഷാറായിക്കേ. ലവ് യൂ. ആവശ്യമായ സമയം എടുക്കുക. ദൈവം രക്ഷിക്കട്ടെ, എന്നാണ് മേജര്‍ രവിയുടെ കമന്‍റ്. അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്ക് കവര്‍ […]

Kerala News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 832 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു, മൂന്ന് പേര്‍ പിടിയില്‍

  • 29th August 2022
  • 0 Comments

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബൈയില്‍ നിന്നു വന്ന അബ്ദുള്‍ ബഷീര്‍ (36) കടത്തിയ 832 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണ്ണം വാങ്ങിക്കാന്‍ വന്ന രണ്ട് പേരും പൊലീസ് പിടിയിലായിട്ടുണ്ട്. അബ്ദുള്ള കുഞ്ഞി (30), മുഹമ്മദ് ജാഫര്‍(27) എന്നിവരാണ് പിടിയിലായത്. സ്വര്‍ണ്ണക്കട്ടികള്‍ മെര്‍ക്കുറിയുമായി കലര്‍ത്തി വെള്ളി നിറത്തിലാണ് സ്വര്‍ണ്ണം കാണപ്പെട്ടിരുന്നത്.

News Sports

ഡയമണ്ട് ലീഗ് അത്ലറ്റിക്സില്‍ ഒന്നാമനായി നീരജ് ചോപ്ര; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം, എറിഞ്ഞത് 89.08 മീറ്റര്‍

  • 27th August 2022
  • 0 Comments

ലൂസെയ്ന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യയുടെ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ 89.08 മീറ്റര്‍ ദൂരം കീഴടക്കിയാണ് നീരജ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഏറ്റവും മികച്ച ത്രോയിലൂടെ ഡയമണ്ട് ലീഗില്‍ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് നീരജ്. പരിക്ക് ഭേദമായതിന് ശേഷമുള്ള ആദ്യമത്സരമായിരുന്നു ഇത്. ആദ്യ പരിശ്രമത്തില്‍ തന്നെ നീരജിന് 89.08 മീറ്റര്‍ കണ്ടെത്താന്‍ സാധിച്ചു. രണ്ടാമത്തെ പരിശ്രമത്തില്‍ 85.18 മീറ്ററാണ് താരം നേടിയത്. ഈ മത്സരത്തിലൂടെ ഡയമണ്ട് […]

Local News

കുന്ദമംഗലം പുതിയ ബസ്സ്റ്റാന്റിന്റെ പരിസരത്ത് നിന്ന് സ്വര്‍ണ്ണാഭരണം വീണു കിട്ടി

  • 22nd June 2022
  • 0 Comments

കുന്ദമംഗലം പുതിയ ബസ്സ്റ്റാന്റിന്റെ മുന്‍വശത്തെ റോഡില്‍ നിന്ന് സ്വര്‍ണ്ണാഭരണം വീണു കിട്ടി. ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് ഒരു വഴിയാത്രക്കാരിയ്ക്ക് സ്വര്‍ണ്ണാഭരണം കിട്ടിയത്. ആഭരണം കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ഉടമസ്ഥര്‍ തെളിവ് സഹിതം വന്ന് സ്റ്റേഷനില്‍ നിന്ന് ആഭരണം കൈപ്പറ്റണമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

Entertainment News

നയന്‍താര പിന്നെ ജപ്പാന്‍ക്കാരി ആണല്ലോ,എല്ലാത്തിനും ഉത്തരവുമായി അൽഫോൻസ്

പൃഥ്വിരാജ് നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ​ഗോൾഡ് എന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്.സിനിമയിലെ എല്ലാ അഭിനേതാക്കളെയും ഉൾപ്പെടുത്തിയുള്ള പോസ്റ്റർ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. പോസ്റ്റർ നോക്കി കഴുത്തുളുക്കി എന്നത് മുതൽ പോസ്റ്റർ കോപ്പിയടിയാണ് എന്നതുവരെയെത്തി സംവാദം. ഇതിനെല്ലാം ഉത്തരവുമായി അൽഫോൺസ് പുത്രൻ രം​ഗത്തുണ്ട്.എവരിതിം​ഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ഹോളിവുഡ‍് ചിത്രത്തിന്‍റെ പോസ്റ്ററാണ് വിമര്‍ശകര്‍ സാമ്യം ചൂണ്ടിക്കാട്ടി ഉയര്‍ത്തിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തെത്തിയ ചിത്രമാണിത്. […]

Kerala News

കാട്ടാക്കടയില്‍ മുഖംമൂടി ധരിച്ച രണ്ടംഗസംഘം തോക്ക് ചൂണ്ടി സ്വര്‍ണം കൊള്ളയടിച്ചു, ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്

തിരുവനന്തപുരം കാട്ടാക്കടയില്‍ തോക്കുചൂണ്ടി കവര്‍ച്ച. കാട്ടാക്കടയ്ക്ക് സമീപം കളിയാക്കോടാണ് സംഭവം. മുഖംമൂടി ധരിച്ച രണ്ടംഗ സംഘമാണ് ബൈക്കിലെത്തി കൊള്ള നടത്തിയത്. കളിയാകോട്ടെ രതീഷിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. രതീഷിന്റെ മക്കളും ഭാര്യാമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ സ്വര്‍ണ കമ്മലെന്ന് കരുതി കള്ളന്മാര്‍ കൊള്ളയടിച്ചത് മുക്കുപണ്ടമായിരുന്നു. നഷ്ടപ്പെട്ട കമ്മല്‍ സ്വര്‍ണമായിരുന്നില്ലെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയെന്ന് പൊലീസ് അറിയിച്ചു. കാട്ടാക്കട പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രധാനമായും പ്രദേശത്തെ കഞ്ചാവ് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എസ്ഐയുടെ […]

error: Protected Content !!