Kerala News

സരിത്തിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്:കെ സുധാകരന്‍ എംപി

  • 11th July 2021
  • 0 Comments

സ്വര്‍ണക്കടത്തില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ പേര് ഉണ്ടെന്ന് വരുത്താന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണകടത്തു കേസിലെ പ്രതിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.. നയതന്ത്രചാനലിലൂടെ സ്വര്‍ണക്കടത്തു നടത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ സരിത്തിനെ കൊണ്ട് ഇത്തരമൊരു മൊഴി ഉണ്ടാക്കുന്നതിനാണ് ജയിലുദ്യോഗസ്ഥരില്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയത്. അതിനു വഴങ്ങാതിരുന്ന സരിത്തിനെ ജയിലിനകത്ത് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്. പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടേറെ വിവാദങ്ങള്‍ […]

Kerala News

സ്വര്‍ണ്ണക്കടത്ത്: കോണ്‍ഗ്രസ് നേതാക്കളുട പേര് പറയിക്കാനുള്ള ശ്രമത്തിന് പിന്നില്‍ കേസ് അട്ടിമറിക്കാനും മുഖ്യമന്ത്രിയെ രക്ഷിക്കാനുമുള്ള കുബുദ്ധി: രമേശ് ചെന്നിത്തല

  • 11th July 2021
  • 0 Comments

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല എന്നതിന് തെളിവാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയിക്കാന്‍ ജയിലില്‍ വച്ച് പ്രതികളുടെ മേല്‍ ഉണ്ടായ സമ്മര്‍ദ്ദമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര്  പറയാന്‍ ജയില്‍ സൂപ്രണ്ടും ഉദ്യോഗസ്ഥരും സമ്മര്‍ദ്ദം ചെലുത്തിയെന്നും പീഡിപ്പിച്ചുവെന്നും പ്രതി പി.എസ്. സരിത്ത് കോടതിയില്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്. രമേശ് ചെന്നിത്തലയുടെ പേര് പറയാനാണ് സമ്മര്‍ദ്ദം […]

Kerala News

കരിപ്പൂർ സ്വർണ്ണക്കടത്ത്; ക്വട്ടേഷന്‍ സംഘാംഗത്തിന്റേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത്

  • 29th June 2021
  • 0 Comments

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സിപിഐഎമ്മിനെ പ്രതികൂട്ടിലാക്കി ക്വട്ടേഷന്‍ സംഘാംഗത്തിന്റേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത്. ടിപി ചന്ദ്രേശഖരന്‍ വധികേസില്‍ പ്രതികളായ കൊടി സുനി പിന്നിലുണ്ടെന്നും മുഹമ്മദ് ഷാഫി ഇടപെടുമെന്നും ശബ്ദരേഖയില്‍ പറയുന്നു.പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വെക്കുമെന്നും അതില്‍ ഒരു വിഭാഗം പാര്‍ട്ടിക്കെന്നും പറയുന്ന ശബ്ദരേഖയാണ് പുറത്തായത് . പുറത്ത് വരുന്ന ശബ്ദരേഖ ആധികാരികമാണെങ്കില്‍ സ്വര്‍ണക്കടത്ത് കേസിലെ ക്വട്ടേഷന്‍ സംഘത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമാണ്. ശബ്ദരേഖയുടെ ഉള്ളടക്കം ക്യാരിയര്‍- എയര്‍പോര്‍ട്ടില്‍ നമ്മളെ കൂട്ടാന്‍ വരും. നീ വണ്ടിയില്‍ കയറുകയേ […]

മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി;

  • 11th April 2021
  • 0 Comments

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി. ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.‌ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംശയം തോന്നിയ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശി നെടുമ്പാശേരിയില്‍ ഇറങ്ങിയത്.ആറ് ബോട്ടിലുകളിലായാണ് സ്വര്‍ണം എത്തിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് […]

Kerala News

യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം;സ്വർണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്

  • 23rd February 2021
  • 0 Comments

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ മാന്നാർ സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. ദുബൈയിൽ നിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്ത് സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. അക്രമി സംഘത്തിന് ബിന്ദുവിന്റെ വീട് കാണിച്ചുകൊടുത്ത മാന്നാർ സ്വദേശി പീറ്ററിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ തട്ടികൊണ്ട് പോയതിന് പിന്നിൽ പൊന്നാനി സ്വദേശികളായ നാല് പേരാണ് […]

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ശിവശങ്കറിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു

  • 24th December 2020
  • 0 Comments

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതോടെ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയും അവസാനിച്ചു. കേസ് അന്വേഷിക്കുന്ന ഇഡി സംഘം സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തിൽ ആയിരത്തിലധികം പേജുകൾ ആണുള്ളത് . കള്ളപ്പണ കേസിൽ ശിവശങ്കറിന്‍റെ സ്വത്തുക്കൾ കണ്ട് കെട്ടാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ആദ്യ പടിയായി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽ കണ്ടെത്തിയതും സന്ദീപ് നായരുടെ അക്കൗണ്ടിൽ […]

‘സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ശിവശങ്കറിന് അറിയില്ലായിരുന്നു’; സ്വപ്‌നയുടെ മൊഴി

സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. താനും സരിത്തും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്‌ന മൊഴി നല്‍കിയതായി മാധ്യമങ്ങൾ പറയുന്നു. ജൂലൈ 27നും 31നും സ്വപ്ന സുരേഷ് നല്‍കിയ മൊഴികളിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. സ്വപ്ന പിടിയിലായതിന് ശേഷം രണ്ടുതവണയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. ജൂലൈ 31ന് 33 പേജുള്ള രഹസ്യമൊഴിയാണ് സ്വപ്ന സുരേഷ് നല്‍കിയത്. ഈ മൊഴിയാണ് സീല്‍ ചെയ്ത കവറിലാക്കി കോടതിയില്‍ നല്‍കിയിരുന്നത്താനും […]

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ടു

  • 6th November 2020
  • 0 Comments

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ടു. ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ പരിശോധനക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 12 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍ നിന്ന് എത്തിയ മലപ്പുറം നമ്പൂരിപ്പൊട്ടി സ്വദേശി മൂസ്സാന്‍ അയിലകരയാണ് കസ്റ്റംസിനെ അക്രമിച്ച് കടന്ന് കളഞ്ഞത്. ഇയാളുടെ ശരീരത്തില്‍ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ദേഹപരിശോധനക്കായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് […]

Kerala News

എം ശിവശങ്കറിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി 28 ന്

  • 23rd October 2020
  • 0 Comments

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ 28 ഹൈക്കോടതി വിധി പറയും. അത് വരെ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലായിരുന്നു എം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യ ഹർജി. അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് എം ശിവശങ്കര്‍ കോടതിയിൽ പറഞ്ഞു. എങ്ങനെ എങ്കിലും അകത്തിടണമെന്നാണ് അന്വേഷണ ഏജൻസികളുടെ ആവശ്യം. കുടുംബം, ജോലി എല്ലാം […]

Sports

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വന്‍ അഴിച്ചു പണി

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വന്‍ അഴിച്ചു പണി. അന്വേഷണസംഘത്തിലുള്ള എട്ട് പേര്‍ക്ക് സ്ഥലം മാറ്റത്തിന് ഉത്തരവായി. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റിലേക്ക് മാറ്റിയത്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞതിനാലാണ് മാറ്റുന്നതെന്നാണ് വിശദീകരണം. പ്രവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ഇവരെ മറ്റു യൂണിറ്റുകളിലേക്കും ഡിപാര്‍ട്ട്മെന്റുകളിലേക്കുമാണ് മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്പെക്ടര്‍മാരെയും കസ്റ്റംസിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു. അതേസമയം അന്വേഷണ സംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് […]

error: Protected Content !!