Trending

“ഇന്ത്യയിൽ 80 ശതമാനം ആളുകളും നോൺ വെജ് കഴിക്കുന്നവർ”; ബ്രിക്സ് അത്താഴ മെനുവിനെതിരെ രാഹുൽ ഗാന്ധി

ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾക്കായി നൽകിയ ഔദ്യോഗിക വിരുന്നിലെ വിഭവങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിരുന്നിൽ മാംസാഹാര വിഭവങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതിനെതിരെയാണ് എക്സിലൂടെ രാഹുൽ രംഗത്തെത്തിയത്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന വിരുന്നിൽ ഇന്ത്യൻ മാംസാഹാര വിഭവങ്ങൾക്കും ഇടം നൽകണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഔദ്യോഗിക കണക്കുകൾ പ്രകാരം 80 ശതമാനം ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവരാണ്. ഇന്ത്യൻ മാംസാഹാര വിഭവങ്ങൾ ഏറെ രുചികരവുമാണ്. എന്റെ സഹോദരി ഉണ്ടാക്കുന്ന ചോലെ ബട്ടൂരയെപ്പോലെ തന്നെ,” രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തമായ സസ്യഭുക് വിഭവങ്ങളാണ് വിളമ്പിയത്. ഖാന്ദ്വി മില്ലെ-ഫ്യൂയിലി, ഖുംബ് ഗലൗട്ടി കബാബ് എന്നിവയായിരുന്നു തുടക്കത്തിൽ നൽകിയത്. പ്രധാന വിഭവങ്ങളായി പനീർ ലെബാബ്ദാർ, ഹിമാലയൻ കൂൺ വിഭവമായ ഗുച്ചിയും അസ്പരാഗസും, ക്യാരറ്റ് ബീൻസ് പൊരിയൽ, തക്കാളി ബെല്ലെ സാറു, മില്ലറ്റ് പുലാവ്, ബീറ്റ്‌റൂട്ട് റൈത്ത എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്. ഓൾഡ് ഡൽഹി ഫ്രൂട്ട് ക്രീം വിത്ത് ജലേബി, ഷഹ്തൂത്ത് ഫിർണി എന്നിവയായിരുന്നു മധുരപലഹാരങ്ങൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!