Kerala News

സ്വപ്നയുടെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം; കരിങ്കൊടി വീശി യുവമോർച്ചാ പ്രവർത്തകർ

  • 6th February 2022
  • 0 Comments

സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം. വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിതിരുവനന്തപുരത്ത് നിന്നും പന്ത്രണ്ട് മുക്കാലോടെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി പിണറായിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ വിമാത്താവളത്തിന് പുറത്ത് റോഡിൽ കാത്തിരുന്ന യുവമോർച്ച പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിന്നു.

Kerala News

രഹസ്യങ്ങള്‍ പുറത്തുവരുമെന്നുള്ള ഭയം കൊണ്ട് എം ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; വി ഡി സതീശൻ

  • 5th February 2022
  • 0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി നിരപരാധി ആണെന്ന് തെളിയിക്കാനാണ് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി അറിയാതെയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് പറയുന്നത് തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ ഒരു കാര്യവും നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ‘രഹസ്യങ്ങള്‍ പുറത്തുവരുമെന്നുള്ള ഭയം കൊണ്ട് എം ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന പേരില്‍ വന്ന ശബ്ദസന്ദേശം കെട്ടിച്ചമച്ചതാണ്. സംസ്ഥാനത്തെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ട് ഒരു വനിതാ […]

Kerala News

സ്വർണ്ണക്കടത്ത് കേസ്;നടി അക്ഷര റെഡ്ഡിയെ കോഴിക്കോട്ട് ചോദ്യം ചെയ്യുന്നു

  • 3rd February 2022
  • 0 Comments

നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചോദ്യം കോഴിക്കോട് ചെയ്യുന്നു. കോഴിക്കോട് ഇ‍ഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. 2013 ല്‍ വടകര സ്വദേശി ഫായിസ് ഉള്‍പ്പെട്ട നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. ഇന്ന് രാവിലെയാണ് താരം ചോദ്യംചെയ്യലിനെത്തിയത്.2013 ൽ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോ​ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. കേസിലെ മുഖ്യപ്രതിയായ വടകര സ്വദേശി ഫായിസിന്റെ ഉന്നത […]

Kerala News

കരിപ്പൂരിൽ നാടകീയ സ്വര്‍ണവേട്ട;കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പോലീസ് പിടികൂടി സ്വർണം കവര്‍ച്ച ചെയ്യാനെത്തിയ കൊടുവള്ളി സംഘവും കസ്റ്റഡിയില്‍

  • 22nd January 2022
  • 0 Comments

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. കസ്റ്റംസിനെ വെട്ടിച്ച കടത്തിയ ഒരു കിലോ സ്വര്‍ണ മിശ്രിതം പോലീസ് പിടികൂടി. കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ രണ്ട് പേരും പോലീസ് പിടിയിലായി. അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് തിരൂര്‍ സ്വദേശിയായ ഷക്കീബ് സ്വര്‍ണം കടത്തിയത്.ഷക്കീബിനേയും കള്ളക്കടത്ത് സ്വര്‍ണം തട്ടിക്കൊണ്ട് പോകാന്‍ എത്തിയ രണ്ട് കൊടുവള്ളി സ്വദേശികളുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വിമാനം ഇറങ്ങി പുറത്തു വന്ന് കാര്‍ പാര്‍ക്കിങ് ഏരിയയിലെത്തിയപ്പോള്‍, കടത്തിക്കൊണ്ടു വന്ന സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതിനായി ആറംഗ കൊടുവള്ളി സംഘം എത്തി. […]

Kerala News

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട;അടിവസ്ത്രത്തില്‍ ഒളിപ്പിച്ചും പാന്റ്‌സില്‍ തുന്നിപിടിപ്പിച്ചും കടത്ത് മൂന്ന് യാത്രികര്‍ പിടിയില്‍

  • 11th November 2021
  • 0 Comments

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ഒരുകോടി 90 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണം ,അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. എയര്‍ അറേബ്യ വിമാനത്തിലെത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനില്‍നിന്ന് 2.5 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. പാന്റ്‌സിലെ രഹസ്യ അറകളില്‍ തുന്നിപിടിപ്പിച്ചനിലയിലാണ് ഇയാളില്‍നിന്ന് സ്വര്‍ണം കണ്ടെടുത്തത്. മലപ്പുറം സ്വദേശി അബ്ദുള്‍ ജലീലില്‍നിന്ന് 355 ഗ്രാം സ്വര്‍ണവും പിടികൂടി.പിടിയിലായ ഇവര്‍ വിവിധ […]

Kerala News

മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ല;എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ട് തിരുവനന്തപുരത്ത് വച്ച് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് സ്വപ്‌ന സുരേഷ്

  • 9th November 2021
  • 0 Comments

മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.തനിക്കെതിരായ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്നും സ്വപ്‌ന പറഞ്ഞു.ഇപ്പോള്‍ കേസിന്റെ കാര്യത്തിനാണ് മുന്‍ഗണന അമ്മയ്‌ക്കൊപ്പമായിരിക്കും മാധ്യങ്ങളെ കാണുക. മാനസികമായി ഫ്രീയായ ശേഷം എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയും. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടാകും. തിരുവനന്തപുരത്തു വച്ചായിരിക്കും അമ്മയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണുകയെന്നും സ്വപ്‌ന പറഞ്ഞു. സ്വപ്ന പ്രതിയായ ആറു കേസുകളിലും കോടതി ജാമ്യം നല്‍കിയിരുന്നു. 2020 ജൂണ്‍ 30നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ നയതന്ത്ര ബാഗേജില്‍ […]

Kerala News

അഞ്ചുകിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറു പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി

  • 31st October 2021
  • 0 Comments

. അഞ്ചുകിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറുപേരെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് പിടികൂടി. രണ്ടര കോടി വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.ഈയടുത്ത് നെടുമ്പാശ്ശേരിയില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് യൂണിറ്റ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണമിശ്രിതം പിടിച്ചത്. പിടിക്കപ്പെട്ടവരില്‍ പത്തനംതിട്ട, വടകര എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സ്ത്രീയും അഞ്ചുപുരുഷന്മാരുമാണുള്ളത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ നടത്തിയ നിരവധി […]

Kerala News

സ്വർണ്ണ കടത്തിന് കൂട്ട് നിന്നു; 3 ഇൻസ്പെക്ടർമാരെ കസ്റ്റംസ് പിരിച്ചുവിട്ടു

  • 23rd July 2021
  • 0 Comments

വിമാനത്താവളത്തിൽ സ്വർണക്കടത്ത് സംഘത്തിന് ഒത്താശ ചെയ്ത 3 ഇൻസ്പെക്ടർമാരെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ സർവീസിൽ നിന്നു പിരിച്ചുവിട്ടു കണ്ണൂർ വിമാനത്താവളത്തിൽ നാലര കിലോഗ്രാം സ്വർണവുമായി 3 കാരിയർമാർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ പിടിയിലായ കേസ് അടിസ്ഥാനമാക്കിയാണ് നടപടി.. രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണു ജോലിയിൽ നിന്നു പിരിച്ചുവിട്ടത്. കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇൻസ്പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റിന്റെ നിർദേശാനുസരണം ഇവർ പ്രവർത്തിച്ചതായി നേരത്തെ വ്യക്തമായിരുന്നു. പിടിയിലായ 4.5 കിലോഗ്രാം […]

Kerala News

സ്വർണ്ണക്കടത്ത് കേസ്; ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനെതിരെ ഇ.ഡി. സുപ്രീംകോടതിയില്‍

  • 17th July 2021
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ വ്യാജതെളിവുകള്‍ ഉണ്ടാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഉത്തരവിന് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്(ഇ.ഡി.) സുപ്രീം കോടതിയെ സമീപിച്ചു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വ്യാജതെളിവുണ്ടാക്കാന്‍ ശ്രമമുണ്ടായാല്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 340-ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക […]

തിരുവനന്തപുരം സ്വര്‍ണക്കടത്ത്; ജാമ്യം തേടി സരിത്ത് കോടതിയിൽ

  • 13th July 2021
  • 0 Comments

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം തേടി പ്രതി പി എസ് സരിത്ത് കോടതിയില്‍. ഹര്‍ജി ഈ മാസം 15ന് ഹൈക്കോടതി പരിഗണിക്കും. സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധം തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞില്ലെന്നും കേസ് എന്‍ഐഎ അന്വഷിക്കേണ്ട ആവശ്യമില്ലെന്ന് സരിത്ത് ഹര്‍ജിയില്‍ പറഞ്ഞു. ജയിലില്‍ സൂപ്രണ്ട് അടക്കം മൂന്നുപേര്‍ നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നുണ്ടെന്ന് കളഴിഞ്ഞ ദിവസം സരിത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് […]

error: Protected Content !!