Kerala News

‘കേരളത്തില്‍ നീതി ഉറപ്പാക്കാനാവില്ല’സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണം, ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി ഇ.ഡി,നിര്‍ണായക നീക്കം

  • 20th July 2022
  • 0 Comments

സ്വര്‍ണക്കള്ളകടത്ത് കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ ഡി സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി.കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം.കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ഇഡിയുടെ നീക്കം. നിലവില്‍ എറണാകുളത്ത് കോടതിയിലാണ് സ്വര്‍ണക്കടത്ത് കേസുള്ളത്. സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനിടയിലാണ് ഇഡിയുടെ നിര്‍ണ്ണായക നീക്കം. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഉന്നത തല കൂടിയാലോചനകള്‍ക്ക് ശേഷമാണ് […]

Kerala News

കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 1.783 കിലോ സ്വര്‍ണ്ണം പൊലീസ് പിടികൂടി

  • 18th July 2022
  • 0 Comments

കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് വിദേശത്ത് നിന്നും കടത്തിയ 88 ലക്ഷം രൂപ വില വരുന്ന 1.783 കിലോ സ്വര്‍ണ്ണമാണ് താനാളൂര്‍ സ്വദേശി നിസാമുദ്ദീനില്‍ നിന്നും പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തിലാണ് നിസാമുദ്ദീന്‍ എത്തിയത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. മിക്സിക്കകത്ത് ഒളിപ്പിച്ചാണ് […]

Kerala News

കൊണ്ടുവന്നത് ഹെവി വെയ്റ്റ് ഇസ്തിരിപെട്ടിക്കകത്ത് പ്രൊഫഷണല്‍ മികവോടെ;വല വിരിച്ച് പോലീസ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടിയത് 1.75 കിലോ സ്വര്‍ണ്ണം

  • 30th June 2022
  • 0 Comments

കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കടത്തിയ 92.144 ലക്ഷം രൂപ വിലവരുന്ന ഒന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിച്ചെടുത്തത്. അബൂദാബിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ എയര്‍ അറേബ്യാ എക്സ്പ്രസ്സില്‍ കാലിക്കറ്റ് എയര്‍പോട്ടിലെത്തിയ വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദ് (40) എന്നയാളില്‍ നിന്നാണ് പോലീസ് 1.749.8 കിലോ സ്വർണം പിടികൂടിയത്.ജീപാസ് കമ്പനിയുടെ ഹെവി വെയ്റ്റ് ഇസ്തിരിപെട്ടിക്കകത്ത് ഹീറ്റിംഗ് കോയിലിന്‍െറ കെയ്സിനകത്ത് സ്വര്‍ണ്ണം ഉരുക്കി ഒഴിച്ച് ഇരുമ്പിന്‍െറ ഷിറ്റ് വെച്ച് അടച്ച് […]

Kerala News

സ്വര്‍ണക്കടത്ത്; നെടുമ്പാശേരി വിമാനത്താവളം വഴി മുമ്പും സ്വര്‍ണം കടത്തി, സിനിമാ നിര്‍മാതാവ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തു

  • 23rd June 2022
  • 0 Comments

ഇറച്ചി വെട്ടുയന്ത്രത്തില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ സിനിമ നിര്‍മാതാവായ കെ.പി സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ രണ്ടിന് ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും ലീഗ് നേതാവുമായ ഇബ്രാഹീം കുട്ടിയുടെ മകന്‍ ഷാബിന്‍ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇവരെ ചേദ്യം ചെയ്തപ്പോഴാണ് കെ.പി സിറാജുദ്ദീനാണ് ഗള്‍ഫില്‍ നിന്ന് സ്വര്‍ണം അയച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അന്വേഷണ സംഘത്തിന് […]

Kerala News

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട, രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി, സ്വര്‍ണം കടത്തിയത് ദേഹത്ത് വെച്ചുകെട്ടി

  • 13th June 2022
  • 0 Comments

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത് കണ്ടെത്തി കസ്റ്റംസ്. രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. യാത്രക്കാരന്റെ ഇരുകാലുകളിലും വെച്ചുകെട്ടിയായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. നാദാപുരം സ്വദേശി ജുനൈദാണ് അറസ്റ്റിലായത്. വിമാനമിറങ്ങി ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു പേരെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു. കുറ്റ്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്ദമംഗലം സ്വദേശി കബീര്‍ എന്നിവരാണ് പിടിയിലായത്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരില്‍ […]

Kerala News

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട, ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍

  • 13th June 2022
  • 0 Comments

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കുറ്റ്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്ദമംഗലം സ്വദേശി കബീര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞാഴ്ചയും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ച് 766 ഗ്രാം വീതം മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. മൂന്നു കാപ്‌സ്യൂളുകളിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വര്‍ണക്കടത്ത് കേസുകളാണ് […]

Kerala News

കണ്ണൂർ വീമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം പിടികൂടി

കണ്ണൂർ വീമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം പിടികൂടി. ശുചി മുറിയിൽ ഉപേക്ഷിച്ച നിലയിൽ 268 ഗ്രാം സ്വർണവും കർണാടക സ്വദേശി മുഹമ്മദ് ഡാനിഷിൽ നിന്ന് 390 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.

Kerala News

ഇറച്ചിവെട്ട് യന്ത്രത്തിന്റെ മറവിൽ സ്വർണക്കടത്ത്;തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ പിടിയിൽ

  • 28th April 2022
  • 0 Comments

ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവിൽ സ്വർണം കടത്തിയ കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകനും തുരുത്തുമ്മേൽ സിറാജ് എന്നയാളും അടക്കം രണ്ടുപേർ കസ്റ്റംസിന്‍റെ പിടിയിൽ. സിനിമാ നിർമാതാവായ മറ്റൊരു പ്രതി സിറാജുദ്ദീൻ നിലവിൽ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കസ്റ്റംസ് തുടങ്ങി. മുസ്ലിം ലീഗ് നേതാവ് ഇബ്രാഹിം കുട്ടിയുടെ മകനും കേസിലെ രണ്ടാംപ്രതി ഷാബിൻ, മൂന്നാംപ്രതി ടിഎ സിറാജുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് കസ്റ്റംസ് കൊച്ചിയിൽ നിന്ന് ഷാബിനെ പിടികൂടിയത്. അതേസമയം, സ്വർണം അയച്ച സിനിമാ […]

Kerala News

ഇഡി ഓഫീസിലെത്തി സ്വപ്ന;ചോദ്യം ചെയ്യലിന് രണ്ട് ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് മടങ്ങി

  • 15th February 2022
  • 0 Comments

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളിൽ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷ് ഇഡിക്ക് മുന്നിൽ ഹാജരായി.മൊഴി എടുപ്പിന് സാവകാശം അനുവദിക്കണമെന്ന് പറഞ്ഞ സ്വപ്ന അനാരോ​ഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടു നേരിട്ട് ഹാജരായി ആവശ്യപ്പെട്ടത് അനുസരിച്ച് ഇ ഡി സമയം അനുവദിച്ചു.കൊച്ചിയിലെത്തിയ സ്വപ്ന സുരേഷ് രാവിലെ അഭിഭാഷകനെ കണ്ട ശേഷമാണ് ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തിയത്. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്നയുടെ വെളിപ്പെടുത്തലിൽ […]

Kerala News

വിവാദ വെളിപ്പെടുത്തല്‍; സ്വപ്‌നയ്ക്ക് നോട്ടീസ് അയച്ച് ഇഡി; നാളെ ചോദ്യം ചെയ്യും

  • 8th February 2022
  • 0 Comments

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്‌നയ്ക്ക് നോട്ടീസ് അയച്ചു.സ്വപ്നയുടെ ശബ്ദരേഖ തിരക്കഥ പ്രകാരമാണെന്ന വെളിപ്പെടുത്തലിലാണ് ഇ.ഡി വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് പുതിയ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽകൂടി വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കൂടുതൽ പരിശോധനയുടെ ഭാഗമായാണ് എൻഫോഴ്മെന്റ് ചോദ്യംചെയ്യുന്നത്.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ […]

error: Protected Content !!