Sports

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വന്‍ അഴിച്ചു പണി

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വന്‍ അഴിച്ചു പണി. അന്വേഷണസംഘത്തിലുള്ള എട്ട് പേര്‍ക്ക് സ്ഥലം മാറ്റത്തിന് ഉത്തരവായി. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റിലേക്ക് മാറ്റിയത്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞതിനാലാണ് മാറ്റുന്നതെന്നാണ് വിശദീകരണം.

പ്രവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ഇവരെ മറ്റു യൂണിറ്റുകളിലേക്കും ഡിപാര്‍ട്ട്മെന്റുകളിലേക്കുമാണ് മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്പെക്ടര്‍മാരെയും കസ്റ്റംസിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു.

അതേസമയം അന്വേഷണ സംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണ് സൂചന. അതിനാല്‍ സ്ഥലം മാറ്റ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെ മാറ്റുന്ന നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നാണ് സൂചന.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!