കൊച്ചിയിൽ വായു മലിനീകരണം രൂക്ഷം; വൈറ്റിലയുടെ സ്ഥിതി ‘അനാരോഗ്യ’കരം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെ നടത്തിയ പഠനത്തിൽ അന്തരീക്ഷ വായു ഗുണനിലവാര സൂചികയുടെ (എ.ക്യു.ഐ) കണക്കനുസരിച്ച് വൈറ്റിലയുടെ സ്ഥിതി ‘അനാരോഗ്യ’കരം. അപകടകരം, വളരെ അനാരോഗ്യകരം, അനാരോഗ്യകരം, രോഗികള്‍ക്ക് അനാരോഗ്യകരം, ഭേദപ്പെട്ടത്, നല്ലത് എന്നീ വിഭാഗങ്ങളിലാണ് എ.ക്യു.ഐ പൊതുവെ കണക്കാക്കുന്നത്. ഒന്‍പത് നിരീക്ഷണ കേന്ദ്രങ്ങള്‍ വഴി സംസ്ഥാനത്തെ ആറ് ജില്ലകളിലായാണ് പഠനം നടത്തിയത്. കൊച്ചിയില്‍ ഏലൂര്‍, വൈറ്റില, എം.ജി. റോഡ് എന്നിവിടങ്ങളിലായിരുന്നു നിരീക്ഷണ കേന്ദ്രങ്ങള്‍. മേയ്-ജൂണ്‍ മാസങ്ങളില്‍ വൈറ്റിലയിലെ എ.ക്യു.ഐ. നിരക്ക് […]
