Kerala

പലർക്കും ചട്ട പ്രകാരം യോഗ്യതയില്ല; സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ. ഉടൻ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയേക്കും. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നാണ് വിലയിരുത്തൽ. രണ്ട് അമുസ്ലിങ്ങളെ പിന്നീട്‌ നിയോഗിക്കും. സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സർക്കാർ തീരുമാനം. കെ എസ്‌ ഹംസയെ ചെയർമാൻ ആക്കിയത് ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു. 5 വർഷമാണ് കാലാവധി. നാലര വർഷം കാലാവധി ശേഷിക്കെയാണ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം.

വഖഫ് ബോർഡ് പുനഃസംഘടന ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെ പുനഃസംഘടനയ്ക്ക് മുമ്പ് നിയമപ്രകാരമുള്ള പ്രാതിനിധ്യ നിർണയം പൂർത്തിയായിരുന്നില്ല. നിർണയം പൂർത്തിയാക്കിയ ശേഷം ബോർഡ് പുനസംഘടിപ്പിക്കാൻ തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ 11 അംഗങ്ങൾ വേണം. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് 9 അംഗങ്ങളെ ഉൾപ്പെടുത്തി എൽഡിഎഫ് സർക്കാർ ബോർഡ് രൂപീകരിച്ചത്. വഖഫ് ഭേദഗതി നിയമപ്രകാരം 2 അമുസ്‌ലിം അംഗങ്ങൾ ബോർഡിൽ നിർബന്ധമാണ്. നിലവിലെ ബോർഡിൽ മുതവല്ലി, മതപണ്ഡിതൻ തുടങ്ങിയ ചില വിഭാഗങ്ങളിൽ എൽഡിഎഫ് സർക്കാർ നാമനിർദേശം ചെയ്തവരാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!