Kerala

റോഡ് നിര്‍മാണത്തിലെ അപാകത; ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി ജി. സുധാകരന്‍

റോഡ് നിര്‍മാണത്തില്‍ അപാകത കാണിച്ചതിന്റെ പേരില്‍ രണ്ട് ഉദ്യേഗസ്ഥരെ സസ്‌പെന്റെ ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ഷൊര്‍ണ്ണൂര്‍ – പെരിന്തല്‍മണ്ണ റോഡില്‍ ചെയ്ത ബി.എം പൂര്‍ണ്ണമായും ഇളകിയത് സംബന്ധിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മേല്‍നോട്ടം വഹിച്ച അസിസ്റ്റന്റ് എഞ്ചിനീയറായ ശ്രീമതി ശാലിനിത കെ (ഇപ്പോള്‍ തൃശ്ശൂര്‍ പുഴയ്ക്കല്‍ നിരത്തു സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഓവര്‍സിയറായ ശ്രീ ജയകൃഷ്ണന്‍ വി.സി (ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ നിരത്തു സെക്ഷന്‍) എന്നിവരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. […]

Kerala

അരൂര്‍ സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. റോഡ് നിര്‍മാണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിയും തടസപ്പെടുത്തി എന്നാണ് കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പിഡബ്ല്യുഡി എന്‍ജിനീയര്‍ നല്‍കിയ പരാതിയിലാണ് അരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ എസ്പിക്കു നല്‍കിയ പരാതിയിലാണു കേസെടുത്തത്. നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണപ്രവൃത്തിയാണു ഷാനിമോള്‍ ഉസ്മാന്‍ തടസപ്പെടുത്തിയതെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ പക പോക്കുകയാണെന്നു യുഡിഎഫ് ആരോപിച്ചു. അരൂര്‍ […]

Kerala

കേരളത്തിലെ പുതിയ റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യം – മന്ത്രി ജി സുധാകരൻ

ഈ സർക്കാരിന്റെ കാലയളവിൽ കേരളത്തിൽ നിർമ്മിച്ച റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യമെന്ന് രജിസ്ട്രേഷൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അത്യാധുനിക രീതിയിൽ ദേശീയപാതയുടെ കിലോമീറ്ററിന് ചിലവാക്കുന്ന അത്രയും ഫണ്ട് ഉപയോഗിച്ച് അതേ ഗുണനിലവാരത്തിലാണ് സംസ്ഥാനത്തെ റോഡുകൾ നിർമ്മിക്കുന്നത്. നവീകരിച്ച അരീക്കാട്-മാത്തറ-പാലാഴി-കോവൂര്‍ റോഡിന്റെ യും ഒടുമ്പ്ര കാവിൽ താഴം റോഡ് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉള്ള വിവേചനം ഇല്ലാതെ സമഗ്ര വികസനം എന്ന കാഴ്ചപ്പാടാണ് കേരളത്തിലെ സർക്കാരിനുള്ളത്. അതുപോലെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ […]

Local

മഴയെയും പ്രളയത്തെയും അതിജീവിക്കുന്ന റോഡുകള്‍ക്ക് പ്രാമുഖ്യം നല്കും – മന്ത്രി ജി സുധാകരന്‍

നാദാപുരം : കേരളത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന മുഴുവന്‍ റോഡുകളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മിക്കുന്നതെന്നും ഡിസൈന്‍ഡ് റോഡുകള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ്മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മഴയെയും പ്രളയത്തെയും അതിജീവിക്കുന്ന റോഡുകള്‍ക്ക് പ്രാമുഖ്യം നല്‍കും. വില്യാപ്പള്ളി – എടച്ചേരി – ഇരിങ്ങണ്ണൂര്‍ റോഡ് രണ്ടാം ഘട്ട പരിഷ്‌ക്കരണ പ്രവൃത്തി എടച്ചേരി മീശമുക്ക് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  നാദാപുരം മണ്ഡലത്തില്‍ മാത്രം 331 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് പണം […]

News

കുന്ദമംഗലം മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി നിര്‍വ്വഹിക്കും

കുന്ദമംഗലം: പ്രവൃത്തി പൂര്‍ത്തീകരിച്ച അരീക്കാട് മാത്ര പാലാഴി റോഡ്, ഒടുമ്പ്ര കാവില്‍താഴം റോഡിന്‍റെ ഒന്നാം ഘട്ടം, കുന്ദമംഗലം പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡ് എന്നിവയുടേയും പ്രവൃത്തി ആരംഭിക്കുന്ന ഒടുമ്പ്ര കാവില്‍താഴം റോഡിന്‍റെ രണ്ടാം ഘട്ടം, പരിയങ്ങാട് കൊണാറമ്പ് പെരുവയല്‍ പള്ളിത്താഴം റോഡ്, പുല്‍പറമ്പ് പാഴൂര്‍ കൂളിമാട് റോഡ് എന്നുവയുടേയും ഉദ്ഘാടനം ജൂലൈ 12 വെള്ളിയാഴ്ച വെകുന്നേരം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളെ […]

Local

പുല്‍പറമ്പ് പാഴൂര്‍ കൂളിമാട് റോഡ് പ്രവൃത്തി പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും

ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുല്‍പറമ്പ്-പാഴൂര്‍ കൂളിമാട് റോഡിന്റെ 4 കോടി രൂപ ചെലവില്‍ നടത്തുന്ന പരിഷ്‌കരണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. 25 കോടി രൂപ ചെലവില്‍ പ്രവൃത്തി പുരോഗമിക്കുന്ന കൂളിമാട് പാലവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് മണാശ്ശേരി, മുക്കം ഉള്‍പ്പെടെയുള്ള മലയോര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മലപ്പുറം ജില്ലയിലേക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് സഹായകമാവും. മെഡിക്കല്‍ കോളേജ് മാവൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കേരളാ പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി. സുധാകരന്‍ […]

error: Protected Content !!