സമ്മർദ്ദമേറുന്നു;ഐസക്കിനും സുധാകരനും: ഇളവ് നല്‍കി മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വം
മന്ത്രിമാരായ തോമസ് ഐസക്കിനും ജി.സുധാകരനും ഇളവ് നൽകി വീണ്ടും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം. തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്താൻ സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ, തോമസ് ഐസക്കിനെയും സുധാകരനെയും ഇത്തവണ കൂടി മത്സരിപ്പിക്കണമെന്നും ഇരുവരുടെയും ഭരണമികവ് പരിഗണിച്ച് വീണ്ടും അവസരം നൽകണമെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നത്. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി വിജയസാധ്യത പരിഗണിക്കണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നത്. സംസ്ഥാന നേതൃത്വം ഈ അഭിപ്രായം അംഗീകരിക്കാനാണ് സാധ്യത. ധനമന്ത്രി എന്ന നിലയിൽ തോമസ് ഐസക്കും പൊതുമരാമത്ത് മന്ത്രി എന്ന […]






