‘ഫോറൻസിക്ക്’ ടീം വീണ്ടും ഒന്നിക്കുന്നു ; ടോവിനോ നായകനായെത്തുന്ന ‘ഐഡന്റിറ്റി’ യിൽ മഡോണ നായിക
ജനശ്രദ്ധ പിടിച്ചു പറ്റിയ ടോവിനോ ചിത്രം ‘ഫോറൻസിക്ക്’ ന് ശേഷം അഖിൽ പോളും അനസ് ഖാനും ഒന്നിക്കുന്ന ‘ഐഡന്റിറ്റി’ യുടെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യത്തെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സംവിധായകർക്കൊപ്പം ടൊവിനോയും ഛായാഗ്രാഹകൻ അനു മൂത്തേടത്തും നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.അഖിൽ പോളും അനസ് ഖാനും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. മഡോണ സെബാസ്റ്റ്യൻ ആണ് നായിക. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ലിയത്ത് ആണ് നിർമ്മാണം. സെഞ്ചുറി കൊച്ചുമോൻ നിർമ്മാണ പങ്കാളിയാണ്. […]
