മുബൈയിൽ വിദേശ യൂട്യൂബർക്കു നേരെ യുവാവിന്റെ അതിക്രമം;ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കൈപിടിച്ചുവലിച്ചു
യൂട്യൂബറും വ്‌ളോഗറുമായ വിദേശ വനിതയ്ക്ക് നേരെ മുംബൈയില്‍ യുവാവിന്‍റെ ആക്രമണം. ബുധനാഴ്ച വൈകിട്ടാണ് സംഭവം.മുംബൈയിലെ തെരുവില്‍ വെച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യൂട്യൂബറായ മ്യോചി വീഡിയോ ലൈവായി എടുത്തുകൊണ്ടിരിക്കെ ഒരു യുവാവ് മ്യോചിയുടെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതി ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.ആയിരത്തിലേറെ പേര്‍ യുവതിയുടെ വീഡിയോ ലൈവായി കണ്ടുകൊണ്ടിരിക്കെയാണ് അതിക്രമം നടന്നത്. Last night on stream, there was a guy who harassed me. I tried my best not to […]
