Trending

മുബൈയിൽ വിദേശ യൂട്യൂബർക്കു നേരെ യുവാവിന്റെ അതിക്രമം;ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കൈപിടിച്ചുവലിച്ചു

യൂട്യൂബറും വ്‌ളോഗറുമായ വിദേശ വനിതയ്ക്ക് നേരെ മുംബൈയില്‍ യുവാവിന്‍റെ ആക്രമണം. ബുധനാഴ്ച വൈകിട്ടാണ് സംഭവം.മുംബൈയിലെ തെരുവില്‍ വെച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യൂട്യൂബറായ മ്യോചി വീഡിയോ ലൈവായി എടുത്തുകൊണ്ടിരിക്കെ ഒരു യുവാവ് മ്യോചിയുടെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതി ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.ആയിരത്തിലേറെ പേര്‍ യുവതിയുടെ വീഡിയോ ലൈവായി കണ്ടുകൊണ്ടിരിക്കെയാണ് അതിക്രമം നടന്നത്.

Last night on stream, there was a guy who harassed me. I tried my best not to escalate the situation and leave because he was with his friend. And some people said that it was initiated by me being too friendly and engaging the conversation. Makes me think again about streaming. https://t.co/QQvXbOVp9F— Mhyochi in 🇮🇳 (@mhyochi) November 30, 2022

തെരുവില്‍ നിന്നും യുവതി വീഡിയോ എടുത്തുകൊണ്ടിരിക്കെ ഒരു യുവാവ് അടുത്തുവന്ന് ലിഫ്റ്റ് തരാമെന്ന് പറഞ്ഞു. മ്യോചി ഇത് നിരസിച്ചതോടെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. പ്രതിഷേധിച്ച് യുവതി മാറിപ്പോകുന്നതും യുവാവ് വിടാതെ പിന്നാലെ കൂടി കൈയ്യില്‍ കയറി പിടിക്കുന്നതും വീഡിയോയില്‍ കാണാം.യുവാവ് അടുക്കാൻ ശ്രമിക്കുമ്പോൾ ശാന്തതയോടെ സ്ഥലത്തുനിന്ന് യുവതി പോകാൻ ശ്രമിക്കുന്നുണ്ട്. പിന്നാലെ മറ്റൊരാൾക്കൊപ്പം ബൈക്കിലെത്തിയ യുവാവ് വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. ഇതിനോട് ‘എന്റെ വീട് അടുത്തുതന്നെയാണെന്ന’ മറുപടി യുവതി നൽകുന്നുണ്ട്.ഇതിന്റെ വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെ മുംബൈ പൊലീസും കേസില്‍ ഇടപെട്ടിട്ടുണ്ട്. യുവതിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് വ്യക്തമാക്കി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!