ബ്രഹ്മപുരത്തെ ജനങ്ങള്ക്ക് സൗജന്യ വൈദ്യസഹായവുമായി നടൻ മമ്മൂട്ടി
ബ്രഹ്മപുരത്തെ ജനങ്ങള്ക്ക് വൈദ്യസഹായവുമായി നടൻ മമ്മൂട്ടി. രാജഗിരി ആശുപത്രിയില് നിന്നുള്ള മെഡിക്കല് സംഘം ചൊവ്വാഴ്ച മുതല് ഇവിടെ സൗജന്യ പരിശോധനയ്ക്കെത്തും. പുക ഏറ്റവും കൂടുതല് വ്യാപിച്ച പ്രദേശങ്ങളിൽ മരുന്നുകളും ഓക്സിജന് കോണ്സെന്ട്രേറ്ററുകളും ഉള്പ്പെടെയുള്ളവ ലഭ്യമാകും. ഡോ. ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല് യൂണിറ്റുകളുടെ പ്രവര്ത്തനം. ഇവയില് നിന്ന് ലഭിക്കുന്ന പരിശോധന വിവരങ്ങള് വിലയിരുത്താന് ആശുപത്രിയില് മെഡിക്കല് സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തെല്, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തില് മെഡിക്കല് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച […]








