Kerala

തലശ്ശേരിയിൽ ബോംബ് സ്ഫോടനത്തിൽ ബിജെപി പ്രവർത്തകന്റെ കൈപ്പത്തികൾ തകർന്നു

  • 12th April 2023
  • 0 Comments

തലശ്ശേരി ∙ തലശ്ശേരിയിൽ ബോംബ് സ്ഫോടനത്തിൽ യുവാവിന്റെ ഇരു കൈപ്പത്തികളും തകർന്നു. എരഞ്ഞോളിപ്പാലത്തിനടുത്ത് ശ്രുതി നിലയത്തിൽ വിഷ്ണു (20) വിന്റെ കൈപ്പത്തികളാണ് തകർന്നത്. ബുധനാഴ്ച അർധരാത്രി വിഷ്ണുവിന്റെ വീടിന്റെ പിറകിലെ പറമ്പിലാണ് സ്ഫോടനം നടന്നത്. ബിജെപി പ്രവർത്തകനായ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു.

News

കുന്ദമംഗലം ഒഴയാടിയിൽ വിറക് പുരയ്ക്ക് തീപിടുത്തം; 2 ലക്ഷം രൂപയുടെ നഷ്ടം

  • 6th April 2023
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഒഴയാടി എടവലത്ത് പുറായിൽ ശേഖരൻ നായർ എന്ന ആളുടെ വീടിന്റെ വിറക് പുരയ്ക്ക് തീപിടുത്തം. 2 ലക്ഷം രൂപയുടെ നാശ നഷ്‍ടം സംഭവിച്ചതായാണ് റിപ്പോർട്ട്. വെള്ളിമാട്കുന്ന് ഫയര്‍ ഫോഴ്‌സെത്തി അധി സാഹസികമായി തീ അണച്ചു. വീതി കുറഞ്ഞ റോഡായതിനാല്‍ തീ അണയ്ക്കാൻ ഫെയർ എഞ്ചിനുകൾ എത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. എന്നാൽ നാട്ടുകാരുടെ സഹായത്തോടെ ബക്കറ്റിൽ വെള്ളം നിറച്ചാണ് തീ അണച്ചത്. ഫയർ ഫോഴ്‌സുകാരുടെയും നാട്ടുകാരുടെയും ക്യത്യമായ ഇടപെടൽ മൂലം വിറക് പുരയോട് ചേർന്നിരിക്കുന്ന […]

National News

ജയലക്ഷ്മി ടെക്സ്റ്റൈൽസിലെ തീപിടുത്തം; ദുരൂഹതയുണ്ടെന്ന് മേയർ; ആരോപണം തള്ളി ജീവനക്കാർ

  • 1st April 2023
  • 0 Comments

ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിന്റെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ദുരൂഹത ആരോപിച്ച് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. അപകട സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു മേയറുടെ ആരോപണം.എന്നാൽ മേയറുടെ ആരോപണം ടെക്സ്റ്റൈൽസ് ജീവനക്കാർ തള്ളി. കട അടക്കാൻ നേരത്ത് കടക്കകത്ത് ആരും ഉണ്ടായിരുന്നില്ലെന്നും മേയറുടെ ആരോപണത്തിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും ടെക്സ്റ്റൈൽസ് മാനേജർ ജയകൃഷ്ണൻ പറഞ്ഞു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്.കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും പുക കണ്ടു. പെട്ടെന്ന് തന്നെ […]

Kerala Local News

കോഴിക്കോട് ജയലക്ഷി സിൽക്സ് വസ്ത്രശാലയിൽ വൻതീപിടുത്തം

  • 1st April 2023
  • 0 Comments

കോഴിക്കോട് കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സ് വസ്ത്രശാലയിൽ തീപിടിത്തം. രാവിലെ ആറു മണിക്കാണ് സംഭവം. വസ്ത്രശാലയ്ക്കുള്ളിൽ നിന്നും പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. വസ്ത്രശാലയുടെ മൂന്നാം നിലയിലാണ് തീപിടിത്തമെന്നാണ് പ്രാഥമിക റിപ്പോർട്ട്. പതിനഞ്ചോളം യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. ഷോർട്ട് സർ‌ക്യൂട്ടാണു തീപിടിത്തതിനു കാരണമെന്നാണു പ്രാഥമിക നിഗമനം. പുറത്തു നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍, കടയ്ക്കകത്ത് തീ ആളി കത്തുകയാണ്. അതേസമയം നഷ്ടത്തിന്റ വ്യാപ്തി എത്രയാണെന്ന് തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. വസ്ത്രശാലയ്ക്കു […]

Kerala

ബ്രഹ്മപുരം: ഒന്നാം പ്രതി സംസ്ഥാന സർക്കാർ; കെ സുരേന്ദ്രന്‍

  • 19th March 2023
  • 0 Comments

ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഹരിത ട്രിബ്യൂണല്‍ പറഞ്ഞത്. കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മാലിന്യനിര്‍മ്മാര്‍ജനത്തിലെ വീഴ്ച്ച സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ്. ഹരിത ട്രിബ്യൂണല്‍ ഭീമമായ പിഴ ഈടാക്കിയത് കേരളത്തിന് നാണക്കേടാണ്. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ […]

Kerala

കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ

  • 18th March 2023
  • 0 Comments

കൊച്ചി ∙ ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുൻപാകെ തുക കെട്ടിവയ്ക്കണം. ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ തുക ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്. തീ അണയ്ക്കുന്നതിൽ സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും പൂർണപരാജയമാണ്. മാലിന്യ നിർമാർജനച്ചട്ടങ്ങളും സുപ്രീംകോടതി ഉത്തരവുകളും നിരന്തരം ലംഘിച്ചെന്നും എൻജിടി അറിയിച്ചു. അതേസമയം, ദേശീയ ഹരിത ട്രൈബ്യൂണൽ വിശദമായ വാദം […]

Kerala News

ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തം: നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു

  • 15th March 2023
  • 0 Comments

തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റ് കത്തിയതുമൂലം മനുഷ്യരുടെ രക്തത്തിലെ ഡയോക്‌സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണം. കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വിഷപുക ശ്വസിച്ച പ്രദേശങ്ങളിലുള്ള പശു, ആട്, എരുമ എന്നിവയുടെ പാല്‍, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്‌സെയ്‌ന്റെ അളവ് പരിശോധിക്കണം. വിഷപ്പുകയുടെ കാഠിന്യമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഗ്യാസ് മാസക് (ഫെയിസ് മാസ്‌ക് അല്ല) നല്‍കണം. കൂടാതെ വേനല്‍ മഴ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതലെന്നോണം മഴയ്ക്ക് മുമ്പും അതിന് ശേഷവും ജലാശയങ്ങളിലുള്ള ജലത്തിന്റെ ഡയോക്‌സിന്റെ അളവ് പരിശോധിക്കപ്പെടണമെന്നും […]

Kerala

ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക്… ഒന്നും കാണാൻ ഇല്ല; ബ്രഹ്മപുരം വിഷയത്തിൽ നടി സരയു

  • 14th March 2023
  • 0 Comments

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ പ്രതികരിച്ച് നിരവധി സിനിമ താരങ്ങൾ രംഗത്ത് എത്തുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി സരയു. കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികൾ, നേതൃ സ്ഥാനത്തുള്ളവർ, ഭരണ സ്ഥാനത്തുള്ളവർ, മനസ്സിൽ കോറിയിട്ട വേദനയുണ്ട്. മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക്. ഒന്നും തന്നെ കാണാനായില്ലെന്ന് സരയു പറയുന്നു. സരയു തന്റെ ഫേസ്ബുക് […]

Kerala News

ബ്രഹ്മപുരം; തീ പൂർണമായും അണച്ചു ; 48 മണിക്കൂർ ഫുൾ ടീം നിരീക്ഷണം

  • 14th March 2023
  • 0 Comments

ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചെന്നും പുക പൂർണമായും ശമിച്ചെന്നും അഗ്നിരക്ഷാസേന.എന്നിരുന്നാലും 48 മണിക്കൂർ ഫുൾ നിരീക്ഷണം നടത്തും. അതിനുശേഷം പെട്രോളിങ് ഉൾപ്പെടെയുള്ള തുടർ പരിശോധനകൾ ഉണ്ടാകുമെന്നും അഗ്നിരക്ഷാസേന വ്യക്തമാക്കി.സേനയുടെ പകുതിയിലധികം ഉദ്യോഗസ്ഥരും ബ്രഹ്മപുരത്ത് ഉണ്ടായിരുന്നു. വിജയകരമായി പൂർത്തിയാക്കിയത് വലിയ ദൗത്യമെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീയും, പുകയും പൂർണ്ണമായും ശമിച്ചെന്നും വായുവിന്റെ ഗുണ നിലവാര സൂചിക മെച്ചപ്പെട്ടതായി ജില്ലാ ഭരണകൂടവും അറിയിച്ചു. അടുത്ത 48 മണിക്കൂർ നിതാന്ത ജാഗ്രത തുടരുമെന്നും പ്രദേശവാസികൾക്കായി അഞ്ചിടങ്ങളിൽ കൂടി […]

Trending

ബ്രഹ്മപുരത്തെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായവുമായി നടൻ മമ്മൂട്ടി

  • 14th March 2023
  • 0 Comments

ബ്രഹ്മപുരത്തെ ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി നടൻ മമ്മൂട്ടി. രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ ഇവിടെ സൗജന്യ പരിശോധനയ്‌ക്കെത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിൽ മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവ ലഭ്യമാകും. ഡോ. ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഇവയില്‍ നിന്ന് ലഭിക്കുന്ന പരിശോധന വിവരങ്ങള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച […]

error: Protected Content !!