Kerala News

കാലം വൈകുമെങ്കിലും സത്യം പുറത്ത് വരും; സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ കെ ടി ജലീൽ

  • 5th February 2022
  • 0 Comments

ജലീലുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് കെടി ജലീല്‍ രംഗത്തെത്തി . കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ലെന്നും എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയുമെന്നും ജലീൽ പറഞ്ഞു . എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ എന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍കുറിച്ചു . കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും.എന്തൊക്കെയായിരുന്നു പുകില്‍?എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അത്‌കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.കാലം […]

Kerala News

ഇവനാണ് കായംകുളത്ത് പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍. അന്ന് ഇവന്റെ പേര് ആര്യന്‍ മിത്ര എന്നായിരുന്നു മുകേഷിന്റെ പോസ്റ്റ്

  • 24th January 2022
  • 0 Comments

കേരളാ പൊലീസില്‍ നിന്ന് തനിക്കും പര്‍ദ്ദ ധരിച്ചെത്തിയ അമ്മയ്ക്കും വസ്ത്രത്തിന്റെ പേരില്‍ മോശം അനുഭവമുണ്ടായെന്ന യുവാവിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയും വിവാദമായിരുന്നു. ലോക്ക് ഡൌൺ ദിനമായ ഞായറാഴ്ച രാവിലെ കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരുന്നത്.കേരള പോലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന തലക്കെട്ടിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ അഫ്സൽ കുറിപ്പ് പങ്കുവെച്ചത്.ഇതിന് മറുപടിയുമായി […]

Kerala News

ഇത് കൊണ്ടൊന്നും സുധാകരൻ്റെ വായടപ്പിക്കാമെന്നു സിപിഎം കരുതണ്ട;ചേർത്ത് പിടിച്ച് ചെന്നിത്തല

  • 12th January 2022
  • 0 Comments

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വലിയ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ സുധാകരനെ പിന്തുണച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരനെ ചേർത്തുപിടിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടാണു ചെന്നിത്തല പിന്തുണച്ചത്. സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല കുറിപ്പിലൂടെ വ്യക്തമാക്കി. ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരായ സിപിഎം ആരോപണം ബോധപൂർവ്വം.കൊലപാതകത്തെ കെ […]

Kerala News

പി ടി തോമസിന്റെ നിര്യാണം;12 ,48 ന് ശശി തരൂരിന്റെ അനുശോചനം ,12.10 ന് സഞ്ജു സാംസണിന് വിവാഹ വാർഷിക ആശംസ, പോസ്റ്റിന് താഴെ വ്യാപക വിമർശനം

  • 22nd December 2021
  • 0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും തൃക്കാക്കര എംഎല്‍എ യുമായ പി.ടി തോമസിന്റെ വിയോഗത്തിൽ അനുശോചനങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ന്റെ മുന്നാം വിവാഹ വാര്‍ഷികത്തിന് ആശംസ അറിയിച്ച് ശശി തരൂർ ഇട്ട പോസ്റ്റ് ചര്‍ച്ചയാവുന്നു.ഈ പോസ്റ്റിന് താഴെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.ബുധനാഴ്ച രാവിലെ 10.45 ഓടെയായിരുന്നു പിടി തോമസ് എംഎല്‍എയുടെ മരണവാർത്ത പുറത്ത് വരുന്നത്. പിന്നാലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍ വരെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തി. എന്നാല്‍ ശശി തരൂര്‍ […]

Kerala News

വിമര്‍ശനം ന്യായവും പ്രസക്തവും, അതിനെ പൂര്‍ണമായും മാനിക്കുന്നു; അനുരാഗ് താക്കൂറുമൊപ്പമുള്ള ഫോട്ടോയില്‍ വിശദീകരണവുമായി എംബി രാജേഷ്

  • 23rd November 2021
  • 0 Comments

ഫേസ്ബുക്കില്‍ പങ്കുവച്ച കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനൊപ്പമുള്ള ഫോട്ടോയിലും കുറിപ്പിലും ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി സ്പീക്കര്‍ എംബി രാജേഷ്. അനുരാഗ് താക്കൂറിന്റെ തീവ്ര നിലപാടുകളെ ചൂണ്ടിക്കാണിച്ച് ഉയര്‍ന്ന വിമര്‍ശനം ന്യായവും പ്രസക്തവുമാണ്. അതിനെ പൂര്‍ണ്ണമായും മാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. വര്‍ഗീയതക്കെതിരായി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിര്‍ണായകമായ പോരാട്ടം നടക്കുന്ന ഈ ചരിത്ര സന്ദര്‍ഭത്തില്‍ ആ വിമര്‍ശനത്തിന്റെ ഉദ്ദേശശുദ്ധി മനസിലാക്കുന്നെന്ന് എംബി രാജേഷ് പറഞ്ഞു. സ്വയം വിമര്‍ശനം നടത്താനും ഭാവിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും അത് സഹായിക്കും. വ്യക്തിബന്ധങ്ങള്‍ മുതല്‍ കുടുംബ […]

Kerala News

മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു;ഷാഫി പറമ്പിൽ

  • 11th November 2021
  • 0 Comments

ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ്സ് യൂത്ത് കോൺഗ്രസ്സിന് ആവശ്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും, എംഎല്‍എയുമായ ഷാഫി പറമ്പില്‍.പിണറായിയും പാർട്ടിയും മുൻപ് നടത്തിയ ചില കാര്യങ്ങൾ ഓർമപ്പെടുത്തിയാണ് ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്തിയത്. ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ്സ് യൂത്ത് കോൺഗ്രസ്സിന് ആവശ്യമില്ല.ലഖിംമ്പൂർ ഖേരിയിൽ നിരവധി കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രിപുത്രനെയും മന്ത്രിയേയും സംരക്ഷിക്കുന്ന ബിജെപി നിലപാടിനെ ഫാസിസമെന്ന് വിളിക്കുന്നത് പോയിട്ട് ഒരു വരിയിൽ […]

Entertainment News

കുറുപ്പിനോടൊത്തുള്ള യാത്ര വളരെ വലുതും സങ്കീർണ്ണവുമായിരുന്നു; ദുൽഖർ സൽമാൻ

  • 24th October 2021
  • 0 Comments

. ദുൽഖർ സൽമാനെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയ സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ​ സംവിധാനം ചെയ്യുന്ന കുറുപ്പ് ​നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ദുൽഖർ തന്നെയാണ് സിനിമയിലെ നായകൻ. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ ഓഫറായി ലഭിച്ച റെക്കോർഡ് നിരസിച്ചാണ് ചിത്രം തീയറ്ററിൽ പ്രദർശനത്തിനെത്തുന്നത്. സിനിമയുടെ റിലീസ്​ […]

Kerala News

ആധുനിക സമൂഹമെന്നനിലയ്ക്ക് കേരളമാര്‍ജ്ജിച്ച പുരോഗതിയുടെ പിന്നില്‍ അദ്ധ്യാപകര്‍ക്ക് നിര്‍ണായക പങ്ക്; അദ്ധ്യാപക ദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

  • 5th September 2021
  • 0 Comments

അദ്ധ്യാപക ദിനത്തിൽ കേരളത്തിലെ അദ്ധ്യാപകർക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക സമൂഹമെന്ന നിലയ്ക്ക് കേരളമാര്‍ജ്ജിച്ച മൂല്യങ്ങളുടേയും പുരോഗതിയുടേയും പിന്നില്‍ അദ്ധ്യാപകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ധ്യാപക ദിനത്തില്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി പ്രതികരിച്ചു . ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം- ഇന്ന് അദ്ധ്യാപക ദിനമാണ്. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടും പണ്ഡിതനും അധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ആദരാര്‍ത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നും, പകരം, വിദ്യാഭ്യാസത്തിന്റേയും അദ്ധ്യാപനത്തിന്റേയും പ്രാധാന്യം ജനങ്ങളിലേയ്ക്ക് പകരാനുള്ള അവസരമായി അതുപയോഗിക്കണമെന്നാണ് […]

Kerala News

ഓൺലൈൻ ​ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെ കരുതിയിരിക്കുക; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ ​ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന ​ഗുരുതരമായ അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ ​ഗെയിമിന് അടിമകളാകുന്ന കുട്ടികൾ തങ്ങളുടെ ജീവൻ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഇതിനെതിരെ രക്ഷിതാക്കൾക്ക് ബോധ വൽക്കരണം നൽകുക എന്നതാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് ലക്‌ഷ്യം വെക്കുന്നത് ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം : രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക കുട്ടികൾ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് അടുത്തിടെയായി നാടിന് സാക്ഷ്യം […]

Kerala News

‘അവരുടെ ത്യാഗത്തിന് മുന്നിൽ കേരളം കടപ്പെട്ടിരിക്കുന്നു’;സിസ്റ്റർ ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ്

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോ​ഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ്. ലിനിയുടെ മൂന്നാം ചരമ വാർഷിക ദിനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക് കുറിപ്പിലൂടെ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയായ ലിനിയുടെ സ്മരണകൾ പങ്കുവെച്ചത്. നിപ്പാ മഹാമാരിയ്ക്കു മുൻപിൽ ഭയചകിതരായി നിന്ന ഒരു ജനതയ്ക്ക് തൻ്റെ ത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് സിസ്റ്റർ ലിനി ചെയ്തതെന്ന് പിണറായി വിജയൻ പറഞ്ഞു. പിന്നീട് കേരളം നേരിട്ട ഓരോ ആപൽഘട്ടങ്ങളേയും ഓരോരുത്തരും മറ്റുള്ളവർക്ക് വേണ്ടി നിലകൊണ്ടുകൊണ്ടാണ് […]

error: Protected Content !!