വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; ഇ പി ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതി എസ്‌ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ആ സാഹചര്യത്തില്‍ ഒരു അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ എസ് ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ആഭ്യന്തര സുരക്ഷയിലും ക്രമസമാധാന പരിപാലനത്തിലും പൊലീസിനെ സഹായിക്കുന്നതിനായി 1000 ഹോം ഗാര്‍ഡുകളെ […]









