തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതി എസ്‌ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ആ സാഹചര്യത്തില്‍ ഒരു അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ എസ് ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
ആഭ്യന്തര സുരക്ഷയിലും ക്രമസമാധാന പരിപാലനത്തിലും പൊലീസിനെ സഹായിക്കുന്നതിനായി 1000 ഹോം ഗാര്‍ഡുകളെ ഉടന്‍ നിയമിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. ഉയരമേറിയ കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടായാല്‍ സ്‌കൈ ലിഫ്റ്റുകള്‍ ആവശ്യമാണ്. സ്‌കൈ ലിഫ്റ്റുകള്‍ ഉടന്‍ വാങ്ങും. കുട്ടികള്‍ക്ക് നീന്തല്‍പരിശീലനം നല്‍കും. സെല്‍ഫ് ഡിഫന്‍സ് സംവിധാനം റസിഡന്‍സ് അസോഡിയേഷന്റെ സഹായത്തോടെ നടപ്പാക്കും. മാറുന്ന കാലാവസ്ഥക്ക് അനുസരിച്ച് സേനയെ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

