ഡിജി കേരളം; കോഴിക്കോട് കോര്‍പറേഷനില്‍ സര്‍വേ നടപടികള്‍ക്ക് തുടക്കമായി
രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുന്ന ‘ഡിജി കേരളം’ പദ്ധതിയുടെ മുന്നോടിയായി കോഴിക്കോട് കോര്‍പറേഷനില്‍ ഡിജിറ്റല്‍ സാക്ഷരതാ സര്‍വേയ്ക്ക് തുടക്കമായി. എരഞ്ഞിപ്പാലം സിഡിഎ കോളനി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സര്‍വേയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മേയര്‍ ഡോ. എം ബീന ഫിലിപ്പ് അദ്ധ്യക്ഷയായി. സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിലൂടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി […]
