ഭക്തരിൽ നിന്നും സഹായം സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഭക്തരിൽ നിന്നും സഹായം സ്വീകരിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഫെബ്രുവരി മുതൽ പദ്ധതി ആരംഭിക്കും.ഇതരസംസ്ഥാനത്തെ ഭക്തരിൽ നിന്നും സർക്കാരുകളിൽ നിന്നും സഹായമഭ്യർത്ഥിക്കും. ശബരിമലയിൽ വരവ് കുറഞ്ഞതിനെ തുടർന്നാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത് കൊവിഡ് പശ്ചാത്തലത്തിൽ ശബരിമല സീസൺ പേരിന് മാത്രമായതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിസന്ധിയിലായത്. 1248 ക്ഷേത്രങ്ങളിലെ നിത്യനിദാനവും ജീവനക്കാരുടെ ശമ്പളവും നൽകുന്നതും ബുദ്ധിമുട്ടിലാണ്. പ്രതിമാസം 40 കോടി രൂപയാണ് ഈയിനത്തിൽ മാത്രം ബോർഡിന് ചിലവ്. ഈ സീസണിൽ വരുമാനത്തിലുണ്ടായത് 92 […]