National News

ഡൽഹിയിൽ ചേരിയിൽ തീപിടുത്തം; ഏഴ് മരണം

  • 12th March 2022
  • 0 Comments

ഡൽഹിയിലെ ഗോകുൽപുരി ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം. പുലർച്ചെ നാല് മണിയോടു കൂടി അഗ്നിശമന സേനയെത്തി തീ നിയന്ത്രിക്കുകയായിരുന്നു. അപകടത്തിൽ 60ലേറെ കുടിലുകൾക്ക് തീപടർന്നു. 30ലേറെ കുടിലുകൾ പൂർണമായും കത്തിനശിച്ചതായാണ് വിവരം. ഏഴു പേർക്ക് ജീവൻ നഷ്ടമായതായി വടക്കു കിഴക്കൻ ഡൽഹി അഡീഷണൽ ഡിസിപി പറഞ്ഞു.

Kerala News

ഡൽഹിയിലെത്തിയ വിദ്യാർത്ഥികളെ കേരളത്തിലേക്ക് കൊണ്ടു വരാനായി ചാർട്ടേഡ് വിമാനങ്ങൾ

  • 2nd March 2022
  • 0 Comments

ഡൽഹിയിലെത്തിയ മലയാളി വിദ്യാർത്ഥികളെ ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിക്കും. യുക്രൈനിൽ നിന്നും ഡെൽഹിയിയിൽ എത്തിച്ചേർന്ന 180 വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യം ഏർപ്പെടുത്തി. വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ ഇവരെ സൗജന്യമായി കൊച്ചിയിലെത്തിക്കും. വൈകീട്ട് നാലിന് എയര്‍ഏഷ്യ വിമാനത്തിലാണ് വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുക. യുക്രൈനില്‍ നിന്ന് മടങ്ങിയെത്തുന്ന മുഴുവന്‍ മലയാളി വിദ്യാര്‍ഥികളെയും നാട്ടില്‍ സുരക്ഷിതമായി എത്തിക്കുമെന്ന് ഉറപ്പുനല്‍കുന്നു. നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ തന്നെ ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.മൂന്ന് വിമാനങ്ങളിലായി […]

National News

മഴയോടപ്പം ഡൽഹിയിൽ ആലിപ്പഴ വർഷം

  • 26th February 2022
  • 0 Comments

ഡല്‍ഹി നഗരത്തില്‍ പലയിടത്തും മഴയോടൊപ്പം ആലിപ്പഴ വർഷവും. വെള്ളിയാഴ്ച രാത്രിയാണ് നഗരത്തിന്റെ പലഭാഗത്തും കനത്ത മഴയോടൊപ്പം വലിയരീതിയില്‍ ആലിപ്പഴവും പൊഴിഞ്ഞത്.അടുത്ത 24 മണിക്കൂറിനുള്ളിൽ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും കൂടുതൽ ആലിപ്പഴ വർഷമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. അതേസമയം വെെകിട്ട് ഡൽഹിയിൽ ശക്തമായ കാറ്റിനൊപ്പം മഴയും ഉണ്ടായിരുന്നു. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് ഡൽഹിയിൽ വെള്ളിയാഴ്ചയിലെ കൂടിയ താപനില 27.9 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 12.5 ഡിഗ്രി സെൽഷ്യസുമാണ്.ശനിയാഴ്ചയും ഡല്‍ഹിയില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി […]

National News

കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ പൊതു മധ്യത്തിൽ അപമാനിച്ച കേസ്; പതിനൊന്ന് പേർ അറസ്റ്റിൽ

  • 29th January 2022
  • 0 Comments

ദില്ലിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച കേസില്‍ ഒന്‍പത് സ്ത്രീകളും രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമടക്കം പതിനൊന്ന് പേർ അറസ്റ്റിൽ. ഇവരെ കൂടാതെ ബലാത്സംഗകേസില്‍ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്.രണ്ട് ദിവസം മുൻപ് ദില്ലി ഷാദ്രയില്‍ യുവതിക്ക് നേരെ ആള്‍ക്കൂട്ട അതിക്രമം നടന്നത്. നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. എന്നാൽ ബലാത്സംഗത്തിന് ഇരയായ യുവതിയുടെ മുഖത്ത് കരി ഓയിൽ പുരട്ടി ചെരുപ്പുമാല അണിയിച്ച് നഗര മധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിക്കുകയാണ് ആള്‍ക്കൂട്ടം ചെയ്തത് . ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ […]

National News

ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; രാത്രി കര്‍ഫ്യൂ തുടരും

  • 27th January 2022
  • 0 Comments

കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഡല്‍ഹിയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ്. വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. കടകള്‍ തുറക്കുന്നതിനുള്ള ഒറ്റ-ഇരട്ട നിയന്ത്രണം ഒഴിവാക്കി. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകള്1ക്കും ഭക്ഷണശാലകള്‍ക്കും പ്രവര്‍ത്തിക്കാം എന്നാല്‍ സ്‌കൂളുകള്‍ തുറക്കില്ലെന്നും രാത്രി കാല കര്‍ഫ്യു തുടരുമെന്നും അധികൃതര്‍ അറിയിച്ചു രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള് കുറഞ്ഞതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഡല്‍ഹി സര്‍ക്കാരും ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലുമായി നടന്ന ചര്‍ച്ചയുടേതാണ് തീരുമാനം. വിവാഹങ്ങളില്‍ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം 50 ല്‍ നിന്ന് […]

National News

കോവിഡ് വ്യാപനം; ലോക്ഡൗണിന് ആലോചനയില്ല ; മാനദണ്ഡങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടി ; അരവിന്ദ് കെജ്രിവാൾ

  • 9th January 2022
  • 0 Comments

കോവിഡ് വ്യാപനത്തിനിടയിലും ഡൽഹിയിൽ ലോക്ഡൗണിന് ആലോചനയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡ്മുക്തനായ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് കെജ്രിവാൾ പുതിയ കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് വെളിപ്പെടുത്തിയത്. കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകൾ ആശങ്കപ്പെടുത്തുന്നതു തന്നെയാണ്. എന്നാൽ, ഭീതിയുടെ ആവശ്യമില്ലെന്നും വളരെ കുറച്ചുപേർ മാത്രമാണ് കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്നും കെജ്രിവാൾ അറിയിച്ചു. മാസ്‌ക് ധരിക്കൽ വളരെ പ്രധാനമാണ്. നിങ്ങൾ മാസ്‌ക് ധരിക്കുന്നത് തുടർന്നാൽ ലോക്ക്ഡൗണൊന്നുമുണ്ടാകില്ല. തൽക്കാലത്തിന് ലോക്ക്ഡൗൺ […]

National News

സമരം പിൻവലിച്ച് ദില്ലി റസിഡന്റ് ഡോക്ടർമാർ

  • 31st December 2021
  • 0 Comments

ദില്ലിയിൽ നവംബർ 27 മുതൽ റസിഡന്റ് ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. സുപ്രീം കോടതി കേസിലെ സർക്കാർ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ ഫോർഡ അറിയിച്ചു. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്ത ഹർജികൾ ജനുവരി ആറിനാണ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്. സമരത്തിനിടെ സപ്രീം കോടതി മാർച്ചിനിടെ സംഘർഷമുണ്ടായി. പിന്നാലെ സമരം ശക്തമായി ഇന്നലെ ദില്ലി പൊലീസ് […]

National News

കൊവിഡ് രോഗികളിൽ 46% ഒമിക്രോൺ ബാധിതർ;ഡൽഹിയിൽ സാമൂഹിക വ്യാപനമെന്ന് ആരോഗ്യ മന്ത്രി

  • 30th December 2021
  • 0 Comments

ഡൽഹിയിൽ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ.കൊവിഡ് സ്ഥിരീകരിച്ചവരിൽ 46% ഒമിക്രോൺ രോഗികളാണെന്നും മന്ത്രി പറഞ്ഞു.യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ ബാധിക്കുന്നു. സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയാണിതെന്നും മന്ത്രി പറഞ്ഞു.ഒമിക്രോൺ കേസുകളുടെ എണ്ണം 1,000 ന് അടുത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. അതേസമയം ഇന്ന് രാവിലെ വരെ ഇന്ത്യയിൽ 961 ഒമൈക്രോൺ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഏറ്റവുമധികം പേര്‍ക്ക് ഒമൈക്രോണ്‍ […]

National News

മരണം സ്ഥിരീകരിച്ച ശേഷം ചിതയില്‍ വെച്ചു; വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്ന് 62 കാരൻ

  • 29th December 2021
  • 0 Comments

മരിച്ച് പോയെന്ന് കരുതിയവർ പലരും ജീവിതത്തിലേക്ക് മടങ്ങി വരുന്ന കാഴ്ചകൾ നമ്മൾ കാണാറുണ്ട് എന്നാൽ ദില്ലിയിലെ നരേല മേഖലയിലെ ആളുകള്‍ സാക്ഷിയായത് മരണം സ്ഥിരീകരിച്ച ശേഷം ചിതയില്‍ വച്ചയാള്‍ അവിടെ നിന്ന് ജീവിതത്തിലേക്ക് മടങ്ങി വന്ന ഒരപൂർവ കാഴ്ചക്കാണ്. ഞായറാഴ്ച രാവിലെയാണ് സതീഷ് ഭരദ്വാജ് എന്ന 62 കാരൻ മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചത്. പിന്നാലെ ബന്ധുക്കള്‍ സംസ്കാര ചടങ്ങുകളും തുടങ്ങി.അന്തിമ കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് സതീഷ് ഭരദ്വാജിന്‍റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. ചിതയിലേക്ക് വയ്ക്കുന്നതിനിടയിലാണ് ഇയാള്‍ വീണ്ടും ശ്വസിക്കാന്‍ ആരംഭിച്ചു […]

National News

ഒമിക്രോൺ; നിയന്ത്രങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ

  • 28th December 2021
  • 0 Comments

ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു . ടി പി ആർ തുടർച്ചയായി 0.5 ശതമാനത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് നടപടി. മെട്രൊയിലും ഹോട്ടലുകളിലും പ്രവേശനം 50 ശതമാനം ആളുകള്‍ക്കേ അനുവദിക്കൂ. സ്‌കൂളുകൾ സ്വിമ്മിങ്ങ് പൂൾ, ജിം, തീയറ്ററുകൾ കോളജുകൾ തുടങ്ങിയവ അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാർ മാത്രം ഇനി ഹാജരാവാന്‍ പാടുള്ളൂ. കടകൾ ഇടവിട്ട ദിവസങ്ങളിലെ തുറക്കാം .വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേർക്ക് പങ്കെടുക്കാം. […]

error: Protected Content !!