10 വയസ്സുകാരന് നേരെ ക്രൂരമായ ലൈംഗികാക്രമണം; നിർഭയ സംഭവത്തിന് സമാനമായ രീതി, കുട്ടിയ്ക്ക് ദാരുണാന്ത്യം
ദില്ലി : ബന്ധു അടക്കം മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത പത്തുവയസ്സുകാരൻ മരിച്ചു. ഒരു മാസം മുമ്പാണ് അതിക്രൂരമായ സംഭവം നടന്നത്. തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടി ഇതുവരെ എൽഎൻജെപി ആശുപത്രിയിൽ ഐസിയുവിലായിരുന്നു. അതിക്രമത്തിൽ പങ്കാളികളായ മൂന്ന് പേരും 10 നും 12 നും ഇടയിൽ പ്രായമുള്ളവരാണ്. ദില്ലിയിലെ സീലാംപൂർ മേഖലയിലാണ് ഇവരെല്ലാവരും താമസിക്കുന്നത്. നിർഭയ സംഭവത്തിന് സമാനമായ രീതിയിൽ ക്രൂരമായ പീഡനമാണ് കുട്ടി നേരിട്ടതെന്നും […]









