National

ഡല്‍ഹിയില്‍ കലാപം കത്തുന്നു; മരണം പതിനെട്ടായി

  • 26th February 2020
  • 0 Comments

പൗരത്വ സമരവുമായി ബന്ധപ്പെട്ട കലാപത്തില്‍ ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുന്നതിനായി കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചേരും. 12 പേര്‍ക്ക് കൂടി വെടിയേറ്റു. 56 പൊലീസുകാരടക്കം ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്. 35 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയും പലയിടത്തും അക്രമം തുടരുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും റോഡുകളിലുടനീളം ആള്‍ക്കൂട്ടം ആയുധങ്ങളുമായി തമ്പടിച്ച് നില്‍ക്കുകയാണ്. അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ നേരിട്ടെത്തി […]

National

ഡല്‍ഹിയില്‍ അക്രമം തുടരുന്നു; മരണം ഏഴായി

  • 25th February 2020
  • 0 Comments

പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെയുള്ള സംഘര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ മരണം ഏഴായി. 105 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരില്‍ ഒരാള്‍ പൊലീസുദ്യോഗസ്ഥനും ആറ് നാട്ടുകാരുമാണ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തില്‍ അടിയന്തരമായി പൊലീസിനോട് ഇടപെടാന്‍ നിര്‍ദേശം നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. പലയിടത്തും പൊലീസിന്റെ എണ്ണം കുറവാണ്. രണ്ട് മതവിഭാഗങ്ങളിലുള്ളവരെയും ചേര്‍ത്ത് സമാധാനയോഗങ്ങള്‍ വിളിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. 12 […]

National

മൂന്നാംതവണയും ഡല്‍ഹി പിടിച്ച് ആം ആദ്മി;രണ്ടക്കം കാണാനാവാതെ ബിജെപി

  • 11th February 2020
  • 0 Comments

ഡല്‍ഹിയില്‍ ആം ആദ്മി മൂന്നാംതവണയും അധികാരത്തിലേക്ക്. 70 സീറ്റില്‍ 63 ലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് എ.എ.പി അധികാരം ഉറപ്പിച്ചത്. എ എ പിക്ക് 53 .03 ശതമാനം വോട്ടുകള്‍ ലഭിച്ചു. ബി ജെ പിക്ക് 39 ശതമാനം വോട്ട് ഷെയറുണ്ട്. അതേസമയം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നിലംപരിശായി. നാലു ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് നേടാനായത്. ഒരു സീറ്റ് പോലും നേടാന്‍ അവര്‍ക്കായില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ അകൗണ്ട് തുറക്കാന്‍ കഴിയാതെ പോകുന്നത്. മോദിയും അമിത് […]

National

ആംആദ്മി മുന്നേറ്റം തുടരുന്നു, ബിജെപി പിന്നോട്ട് ;തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

  • 11th February 2020
  • 0 Comments

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മുന്നേറ്റം തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി. 57 സീറ്റില്‍ ലീഡ് നില ഉയര്‍ത്തിയ ആംആആദ്മി 60 സീറ്റോളം നേടുമെന്നാണ് വിവരം. നിലവില്‍ ബി ജെ പി 13 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ്സ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല എന്നതാണ് മറ്റൊരു ശ്രദ്ദേയ വിവരം. മൊത്തം 70 സീറ്റുകളിലും കൗണ്ടിങ് പുരോഗമിക്കുകയാണ്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ചാന്ദ്‌നി ചൗക്കില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ സ്ഥാനാര്‍ഥി അല്‍ക്ക ലാംബ പിന്നിലാണ്. […]

National

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്, ഫലം 11-ന്‌

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി എട്ടിന്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ സുനിൽ അറോറ വാർത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ.1.46 കോടി വോട്ടർമാരാണ് ഡൽഹിയിൽ ഉള്ളത്. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്. 2015-ൽ നടന്ന തിരഞ്ഞെടുപ്പിൽ 70-ൽ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിലേറിയത്. ബാക്കിയുള്ള മൂന്ന് സീറ്റിൽ ബിജെപിയാണ് വിജയിച്ചത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും ജയിക്കാനായിരുന്നില്ല. ബിജെപിയും […]

National

ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം

  • 20th December 2019
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ ജസ്ജിദിന് മുന്നില്‍ ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ജമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. അംബേദ്കറുടെ പോസ്റ്ററുകളുമായാണ് ജമാ മസ്ജിദിന് മുന്നിലുള്ള പ്രതിഷേധം.

National

യെച്ചൂരിയും ഡി രാജയും അടക്കം ഇടത് നേതാക്കളും വിദ്യാര്‍ത്ഥികളും അറസ്റ്റില്‍

  • 19th December 2019
  • 0 Comments

ചെങ്കോട്ടയിലേക്ക് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. നൂറിലേറെ വിദ്യാര്‍ഥികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോദനാജ്ഞ ലംഘിച്ചാണ് മാര്‍ച്ച് നടത്തി.ത്. ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. പ്രക്ഷോഭം തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. ജാമിയ മിലിയ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു […]

Local

ഡല്‍ഹിയിലെ പോലീസ് നരനായാട്ടിനെതിരെ ഡിവൈഎഫ്‌ഐ കുന്ദമംഗലത്ത് ദേശീയ പാത ഉപരോധിച്ചു

  • 16th December 2019
  • 0 Comments

കുന്ദമംഗലം; ന്യൂഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ച് അര്‍ദ്ധ രാത്രി ഡി .വൈ.എഫ്.ഐ കുന്നമംഗലത്ത് റോഡ് ഉപരോധിച്ചു. അര്‍ധരാത്രി 3 മണിക്കാണ് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ന്യൂഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വലിയ അക്രമമാണ് പോലീസ് നടത്തിയത്. പെണ്‍കുട്ടികളടങ്ങുന്ന വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു. വിഷയത്തില്‍ രാജ്യമെങ്ങും വന്‍ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

News

എക്‌സ്‌പ്ലോറിങ് ഇന്ത്യ; വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലേക്ക് യാത്രയായി

  • 12th November 2019
  • 0 Comments

ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന എക്‌സ്‌പ്ലോറിങ് ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള ഏഴുദിവസത്തെ വിദ്യാഭ്യാസ ശാക്തീകരണ യാത്ര കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആരംഭിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേര്‍സിറ്റി, ജാമിയ മല്ലിയ യൂണിവേര്‍സിറ്റി, ഡല്‍ഹി യൂണിവേര്‍സിറ്റി, എയിംസ് നാഷണല്‍ ലോ യൂണിവേര്‍സിറ്റി തുടങ്ങി വിവിധ കേന്ദ്ര സര്‍വകലാശാലകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിക്കും. രാഷ്ട്രപതി ഭവനം, പാര്‍ലമെന്റ്, റെഡ്‌ഫോര്‍ട്ട് തുടങ്ങി വിവിധ സ്ഥലങ്ങളും യാത്രക്കിടയില്‍ സന്ദര്‍ശിക്കും. യൂണിവേര്‍സിറ്റി തലവന്‍മാരുമായി സംവദിക്കാനും രാഷ്ട്രപതിയെയും ഡല്‍ഹി മുഖ്യമന്ത്രിയെയും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയെയും കാണുന്നതിനുള്ള […]

National

വായു മലിനീകരണം; ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശത്തും ശക്തമായ മലിനീകരണത്തിനെത്തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപാവലിക്കു ശേഷം ഡല്‍ഹിയിലും പരിസരപ്രദേശത്തും വായു മലിനീകരണത്തിന്റെ വലിയതോതില്‍് വര്‍ധിച്ചിരുന്നു. നവംബര്‍ അഞ്ചുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതിനും അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

error: Protected Content !!