ഡല്‍ഹിയില്‍ മൂന്നാംഘട്ട രോഗവ്യാപനം, പ്രതിദിന കോവിഡ് കേസുകളിൽ വന്‍ വര്‍ധനവ്

മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 7178 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 64 പേര്‍ മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഡല്‍ഹിയിലാണ്. മഹാരാഷ്ട്രയില്‍ 5027, കര്‍ണാടകയില്‍ 2960, ആന്ധ്രയില്‍ 2410, തമിഴ്‌നാട്ടില്‍ 2370 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 161 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 45,000ത്തിന് അടുത്തെത്തി. ബിഹാര്‍ ചുമതലയുള്ള കോണ്‍ഗ്രസ് എംപി ശക്തിസിംഗ് ഗോഹിലിന് കൊവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ ആകെ […]

Kerala

പൊതുസേവകർ വിദേശ സംഭാവന വാങ്ങരുത്; നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

  • 22nd September 2020
  • 0 Comments

ന്യൂഡൽഹി: വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ വിദേശ സംഭാവന (നിയന്ത്രണം) നിയമഭേദഗതി ബിൽ ലോക്‌സഭ തിങ്കളാഴ്ച പാസാക്കി. വിദേശസംഭാവന വാങ്ങുന്നതിന് വിലക്കുള്ളവരുടെ പട്ടികയിൽ സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം പൊതുസേവകരെക്കൂടി ഉൾപ്പെടുത്തി. നിയമം ലംഘിക്കുന്നവരുടെ രജിസ്‌ട്രേഷൻ 360 ദിവസം വരെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം ഭേദഗതിപ്രകാരം കേന്ദ്ര സർക്കാരിനു ലഭിക്കും. വിദേശസംഭാവന വാങ്ങുന്നതിനുള്ള യോഗ്യതയ്ക്കായി രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നമ്പർ നിർബന്ധമാക്കി. രാജ്യത്തെ സന്നദ്ധസംഘടനകളെ വരുതിയിൽ നിർത്തുന്നതിനാണ് മോദി സർക്കാർ ഭേദഗതികൾ […]

Trending

ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്തയ്ക്ക് കോവിഡ്

  • 16th September 2020
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്തയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ക്വാറന്‌റീനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. പനിയെ തുടര്‍ന്ന് നടത്തിയ രണ്ടാമത്തെ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയായിരുന്നു. അടുത്ത ദിവങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്ന് അദേഷ് ഗുപ്ത ട്വീറ്റ് ചെയ്തു.

Kerala

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉപവാസ സമരം തുടരുന്നു

ന്യൂ ഡൽഹി ; മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഉപവാസംഎം സംഘടിപ്പിച്ചു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസ സമരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി ജി എസ് മുരളീധർ റാവു ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വർണ്ണകടത്തിന്റെ പ്രധാന കേന്ദ്രമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ആരോപിച്ചു. മുഖ്യമന്ത്രി അധികാര കസേരയിൽ അല്ലി പിടിച്ചിരിക്കുന്ന മുഖ്യ മന്ത്രി എം ശിവശങ്കറിനെ തള്ളി പറയാത്തത് മുഖ്യമന്ത്രിയുടെവ കുടുംബാംഗങ്ങൾക്കുള്ള […]

News

ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു

ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു. സിസ്റ്റര്‍ അജയ മേരിയാണ് മരിച്ചത്. എഫ്‌ഐഎച്ച് ഡല്‍ഹി പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാള്‍ ആയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്കനുസരിച്ച് 89,802 പേര്‍ക്കാണ് ഇത് വരെ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 2803 പേര്‍ ഇത് വരെ ഡല്‍ഹിയില്‍ മാത്രം മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഒരാഴ്ച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതും ആശ്വാസകരമാണ്. രോഗമുക്തി നിരക്ക് 66.79 […]

National

ഡല്‍ഹി ആരോഗ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതി വഷളായി പ്ലാസ്മ തെറപ്പി ചികിത്സ ലഭ്യമാക്കും

  • 19th June 2020
  • 0 Comments

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കോവിഡ് ഫലം പോസിറ്റാവായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യ നില വഷളായതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി പ്ലാസ്മ തെറപ്പി ചികിത്സ ലഭ്യമാക്കുമെന്ന് പുറത്ത് വരുന്ന വിവരം. കടുത്ത പനിയുമുണ്ടെന്നും ന്യുമോണിയ ബാധിച്ചുവെന്നും ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. ആരോഗ്യ മന്ത്രി എത്രയും പെട്ടെന്ന് രോഗമുക്തനായി തിരികയെത്തട്ടേയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കോവിഡ് രോഗലക്ഷണങ്ങൾ കാണിച്ച ഇദ്ദേഹത്തിന്റെ ആദ്യ ഫലം നെഗറ്റീവ് […]

National

ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീര്യമൃത്യു വരിച്ചതായി റിപ്പോർട്ടുകൾ

  • 16th June 2020
  • 0 Comments

ന്യൂഡൽഹി : അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ മരിച്ചതായി റിപ്പോർട്ടുകൾ . കിഴക്കൻ‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്.  43 ചൈന‌ീസ് സൈനികർ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ സ്ഥിരീകരിക്കാത്ത റിപ്പോർട്ടും വരുന്നുണ്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണു സൂചന. […]

National News

ഡൽഹിയിൽ 68 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി: മയൂര്‍ വിഹാറിലുള്ള സി.ആര്‍.പി.എഫിന്റെ 31-ാമത്തെ ബറ്റാലിയനിലെ 68 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബറ്റാലിയനിലെ 122 ആളുകൾക്കാണ്‌ ഇതു വരെ രോഗം ബാധിച്ചത് ആയി. അതോടൊപ്പം 53 പോലീസ് ഉദ്യോഗസ്ഥർക്കും ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചു. ‌‌ ഡൽഹിയിലെ സി.ആർ.പി.എഫ് ക്യാമ്പിൽ കൊറോണ രോ​​ഗ​ബാധ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വലിയ രീതിയിലുള്ള ആശങ്കയാണ് ഉയരുന്നത്. നൂറു പേരുടെ ഫലം ബറ്റാലിയനിൽ ഇനിയും വരാനുണ്ട്. അസം സ്വദേശിയയാ എസ്.ഐ റാങ്കിലുള്ള 55 കാരനായ ഉദ്യോ​ഗസ്ഥൻ കഴിഞ്ഞ ദിവസം […]

National

ഡല്‍ഹി കലാപത്തിന് പിന്നിലുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു; കെജരിവാള്‍

ദല്‍ഹി കലാപത്തില്‍ ആരൊക്കെയാണോ പ്രതികളാകുന്നത് അവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭ്യമാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി അരവിന്ദ് കെജ്രിവാള്‍. കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാന്‍ തീരുമാനിച്ചതായും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചക്ക ശേഷം അ്‌ദ്ദേഹം പറഞ്ഞു. ” മോദിജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദല്‍ഹി കലാപവും നിലവിലെ സാഹചര്യവും പുനരധിവാസവും എല്ലാം ചര്‍ച്ച ചെയ്തു. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച ദല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായുള്ള വ്യാജ വാര്‍ത്ത വന്നപ്പോള്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. […]

Local

ഡല്‍ഹി കലാപത്തിനെതിരെ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

  • 28th February 2020
  • 0 Comments

കുന്നമംഗലം : ഡല്‍ഹിയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും പോലീസിനെയും ഉപയോഗിച്ച് നടത്തിയ വംശീയ കലാപത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലത്ത് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. സ്ത്രീകളും വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ്, സി.പി. സുമയ്യ, സിറാജുദ്ദീന്‍ ഇബ്നുഹംസ, സി. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. അബ്ദുല്‍ ഹമീദ്, ഇ. അമീന്‍, ഇ.ടി. കരീം, എം.സി. മജീദ്, ഇ.പി. ലിയാഖത്ത് അലി, തൗഹീദ അന്‍വര്‍, സ്വാലിഹ എന്നിവര്‍ […]

error: Protected Content !!