National

ഡല്‍ഹി കലാപത്തിന് പിന്നിലുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു; കെജരിവാള്‍

ദല്‍ഹി കലാപത്തില്‍ ആരൊക്കെയാണോ പ്രതികളാകുന്നത് അവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭ്യമാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി അരവിന്ദ് കെജ്രിവാള്‍. കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാന്‍ തീരുമാനിച്ചതായും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചക്ക ശേഷം അ്‌ദ്ദേഹം പറഞ്ഞു.

” മോദിജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദല്‍ഹി കലാപവും നിലവിലെ സാഹചര്യവും പുനരധിവാസവും എല്ലാം ചര്‍ച്ച ചെയ്തു. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച ദല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായുള്ള വ്യാജ വാര്‍ത്ത വന്നപ്പോള്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ആ കാര്യക്ഷമത അവര്‍ കലാപമുണ്ടായ ദിവസങ്ങളില്‍ കാണിച്ചിരുന്നെങ്കില്‍ ആ കലാപം ഒരിടത്തുമാത്രമായി ഒതുങ്ങുകയും നിരപരാധികളായ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു”, കെജ്രിവാള്‍ പറഞ്ഞു. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!